എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരത്തിന് സംസ്‌കൃത ശ്ലോകങ്ങൾ ആലപിച്ചു! വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് കുട്ടികൾ സംസ്‌കൃത ശ്ലോകങ്ങൾ ആലപിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസ്തുത പരിശോധനയ്ക്കായി ലഭിച്ച ദൃശ്യങ്ങൾക്കൊപ്പമുള്ള വിവരണമിതാണ്: 'എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് സെന്റ് ജെയിംസ് കോയറിലെ കുട്ടികൾ സംസ്‌കൃത ശ്ലോകങ്ങൾ ആലപിക്കുന്നു.' രണ്ടു മിനുട്ടോളം ദൈർഘ്യമുള്ള ദൃശ്യങ്ങൾ സമാനമായ അവകാശവാദങ്ങളോടെ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്.

ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

സെപ്റ്റംബർ എട്ടിന് എലിസബത്ത് രാജ്ഞി അന്തരിച്ചുവെങ്കിലും വരുന്ന സെപ്റ്റംബർ പത്തൊൻപതിനാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. അതിനാൽ സംസ്‌കാരത്തിന് സംസ്‌കൃതശ്ലോകങ്ങൾ ആലപിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്.

Queen Elizabeth II Death Highlights: State funeral for Queen to be held on Sept 19 | World News,The Indian Express

രാജ്ഞിയുടെ സംസ്‌കാരവുമായി ദൃശ്യങ്ങൾക്ക് ബന്ധമില്ലാത്തതിനാൽ, പിന്നീട് അന്വേഷിച്ചത് വീഡിയോയുടെ ഉറവിടത്തെപറ്റിയാണ്. ഇതിനായി വീഡിയോ വിശദമായി പരിശോധിച്ചു.

ഒരു സംഘം കുട്ടികൾ സംസ്‌കൃതശ്ലോകം ആലപിക്കുന്നതും അതു കാണാൻ നിൽക്കുന്ന വലിയ ജനാവലിയുമാണ് ദൃശ്യങ്ങളിൽ. പടിഞ്ഞാറൻ ലണ്ടനിലെ ഹാമർസ്മിത്ത് ജില്ലയിലാണ് പ്രസ്തുത പരിപാടി നടക്കുന്നതെന്ന് വീഡിയോയുടെ തുടക്കത്തിൽ പറയുന്നുണ്ട്. വൈൽഡ് ഫിലിംസ് ഇന്ത്യ എന്ന വെബ്‌സൈറ്റിന്റെ വാട്ടർമാർക്ക് വിഡിയോയിലുണ്ട്. ഡൽഹി 2010 കോമൺവെൽത്ത് ഗെയിംസ് എന്ന് എഴുതിയിരിക്കുന്ന ബോർഡും പശ്ചാത്തലത്തിൽ കാണാൻ കഴിയും.

തുടർന്ന് വൈൽഡ് ഫിലിംസ് ഇന്ത്യ എന്ന വെബ്‌സൈറ്റ് പരിശോധിച്ചു. പ്രചരിക്കുന്ന വീഡിയോ വൈൽഡ് ഫിലിംസ് ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2019 മെയ് 25-ന് പ്രസിദ്ധീകരിച്ചിരുന്നു.

വീഡിയോയുടെ ലിങ്ക്: https://www.youtube.com/watch?v=BoPB0HmNw50

വീഡിയോയുടെ വിവരണത്തിൽ പറയുന്നതിങ്ങന: '2010-ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടാണ് ഈ പരിപാടി നടന്നത്. ഗെയിംസിന് മുന്നോടിയായി നടന്ന ക്വീൻസ് ബാറ്റൺ റിലേ(Queens Baton Relay) എന്ന കർട്ടൻ റെയ്സർ പരിപാടിയോട് അനുബന്ധിച്ചാണ് കുട്ടികൾ സംസ്‌കൃതശ്ലോകം ആലപിച്ചത്. 2009 ഒക്ടോബർ 29-നു ബക്കിങ്ഹാം കൊട്ടാരത്തിനു പുറത്താണ് ഇത് നടന്നത്. ലണ്ടനിലെ സെന്റ് ജെയിംസ് സ്‌കൂളിലെ കൊയർ ഗ്രൂപ്പാണ് സംസ്‌കൃത ശ്ലോകം ആലപിച്ചത്''.

വാസ്തവം

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരവുമായി ബന്ധപെട്ട് കുട്ടികൾ സംസ്‌കൃതശ്ലോകങ്ങൾ ആലപിക്കുന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ഈ അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ 2010-ൽ ഇന്ത്യയിൽ നടന്ന കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടതാണ്. ഗെയിംസിന് മുന്നോടിയായി നടക്കുന്ന ക്വീൻസ് ബാറ്റൺ റിലേ അനുബന്ധിച്ച് ലണ്ടനിലെ സെന്റ് ജെയിംസ് സ്‌കൂളിലെ കുട്ടികൾ സംസ്‌കൃതശ്ലോകങ്ങൾ ആലപിച്ചിരുന്നു. ഈ വിഡിയോയോയാണ് ഇപ്പോൾ തെറ്റായ അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്.

Content Highlights: Queen Elizabeth, Sanskrit Hymns, Funeral, Indian, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented