എസ്. ജയശങ്കറിന് അമേരിക്കയിൽ കിട്ടിയ സ്വീകരണം മറ്റാർക്കും ലഭിക്കാത്തതോ! | Fact Check


ഗ്രീഷ്മ ഗ്രീഷ്മം / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം | കടപ്പാട്: Facebook

ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് അമേരിക്കയിൽ ലഭിച്ച ഔദ്യോഗിക സ്വീകരണം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് തുല്യമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും ഈ അംഗീകാരം മറ്റൊരു രാജ്യത്തെ സർക്കാർ പ്രതിനിധിക്കും ലഭിച്ചിട്ടില്ലെന്നുമാണ് അവകാശവാദം.

ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 'ഇതാണ് ഭാരതത്തിന്റെ അംഗീകാരം. ഇന്ത്യൻ പ്രധാനമന്ത്രിയെ അല്ല, വിദേശ കാര്യമന്ത്രി ജയശങ്കറെ അമേരിക്കയിൽ സ്വീകരിക്കുന്നത് കാണുക ഇതുപോലെ ഒരു സ്വീകരണം ഇതിന് മുൻപ് ഒരു രാജ്യത്തിനും കിട്ടിയിട്ടില്ല'.ഇതിന്റെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

ഇക്കഴിഞ്ഞ സെപ്തംബറിൽ വിദേശകാര്യ മന്ത്രി ജയശങ്കർ അമേരിക്ക സന്ദർശിച്ചിരുന്നു. സെപ്റ്റംബർ 18 മുതൽ 28 വരെയായിരുന്നു ഔദ്യോഗിക സന്ദർശനം. സെപ്റ്റംബർ 27-ന് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗൺ സന്ദർശിച്ച അദ്ദേഹത്തിന് ലഭിച്ച സ്വീകരണത്തിന്റെ ദൃശ്യങ്ങളാണിത്. ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ. (ഏഷ്യൻ ന്യൂസ് ഇന്റർനാഷനൽ) ഈ വീഡിയോ അന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. പെന്റഗൺ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ ഓണർ കോർഡോൺ നൽകിയാണ് സ്വീകരിച്ചത് എന്നാണ് ട്വീറ്റിൽ പറയുന്നത്.

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി സന്ദർശിക്കുന്ന വിശിഷ്ടാതിഥികൾക്ക് നൽകിവരുന്ന ഔദ്യോഗിക സ്വീകരണമാണ് ഓണർ കോർഡോൺ. സന്ദർശനത്തിനെത്തുന്ന ലോകനേതാക്കൾ ഉൾപ്പടെ വിശിഷ്ടാതിഥികൾക്കെല്ലാം ഓണർ കോർഡോൺ നൽകുമെന്ന് സാരം. യു.എസ്. കോണ്ടിനെന്റൽ ആർമിയുടെ പ്രത്യേക വിഭാഗമായ ഹോണർ ഗാർഡുകളാണ് ഈ സ്വീകരണം നൽകുക.

വിവിധ ലോകനേതാക്കൾക്കു നൽകിയ സ്വീകരണങ്ങൾ
| കടപ്പാട്: Reuters, ANI and Pakistan Radio

വാസ്തവം

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറിന് ലഭിച്ച ഓണർ കോർഡോൺ മറ്റൊരു രാജ്യത്തെ സർക്കാർ പ്രതിനിധിക്കും ലഭിച്ചിട്ടില്ലഎന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി സന്ദർശിക്കുന്ന വിശിഷ്ടാതിഥികൾക്കെല്ലാം ലഭിക്കുന്ന ഔദ്യോഗിക സ്വീകരണമാണിത്.

Content Highlights: S. Jaishankar, Indian Foreign Minister, Reception in US, Honour Cordon, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented