ബാങ്ക് കൊടുക്കാനും ഖുറാൻ പാരായണത്തിനും ഇനി മുതൽ റോബോട്ടുകൾ! വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന പോസ്റ്റുകളിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക്

ഇനി മുതൽ റോബോട്ടുകളാണ് മക്കയിലെ മസ്ജിദുൽ ഹറമിൽ ബാങ്ക് വിളിക്കുക എന്ന അവകാശവാദവുമായി പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഖുറാൻ പാരായണം, പ്രാർത്ഥന- പ്രഭാഷണം നടത്തുക, സന്ദർശകർക്ക് വേണ്ടുന്ന മാർഗനിർദ്ദേശങ്ങൾ നൽകുക എന്നിവയും ഈ റോബോട്ടുകളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നതായി പോസ്റ്റുകളിൽ പറയുന്നു.ഇതേ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ചില വാർത്തകളും ശ്രദ്ധയിൽപ്പെട്ടു. ഈ വിവരം ശരിയാണോ? വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

പ്രചരിക്കുന്ന പോസ്റ്റുകൾ പലതിലും അറബ് വസ്ത്രം ധരിച്ച ഒരാൾ റോബോട്ടിനൊപ്പം നിൽക്കുന്ന ചിത്രം നൽകിയിട്ടുണ്ട്. സെർച്ച് ടൂളുകൾ ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്തി. മക്കയിലെ വിശുദ്ധ പള്ളികളെ സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഹറമൈൻ ഷെരീഫ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രസ്തുത ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. സൗദിയിൽ 'ഇൻഫർമേഷൻ റോബോട്ടി'ന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന്റെ ചിത്രമാണിത്. സൗദിയിലെ ഇരുഹറം (മസ്ജിദുൽ ഹറം, മസ്ജിദു നബവി) കാര്യാലയ മേധാവിയും ഹറം പള്ളി ഇമാമുമായ ഡോ. അബ്ദുൽറഹ്‌മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ് ആണ് ചിത്രത്തിലുള്ളത്.

പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്ക്

https://www.facebook.com/hsharifain/posts/pfbid0fbc5PBEmo1Chg6G3EwHijbzZwT3v3E71cWvxxQvnsH5Bky6abkwW4RmmFD6sRBscl

മസ്ജിദുൽ ഹറമിൽ എത്തുന്നവർക്ക് പ്രഭാഷണങ്ങൾ, പാഠങ്ങൾ, ഖുത്ബകൾ, ഇമാമുമാരെയും മുഅഃദിന്മാരെയും കുറിച്ചുള്ള വിവരങ്ങൾ എന്നിവ നൽകുന്നതിനാണ് ഈ റോബോട്ടെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. പക്ഷേ, പ്രചരിക്കുന്ന പോലെ റോബോട്ടുകൾ ഖുറാൻ പാരായണം, പ്രാർത്ഥന, പ്രഭാഷണങ്ങൾ എന്നിവ നടത്തുമെന്നിതിൽ പറയുന്നില്ല.

തുടർന്നുള്ള അന്വേഷണത്തിൽ ഉദ്ഘാടനത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് കണ്ടെത്തി. ഇതിൽ റോബോട്ടിനെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ''മസ്ജിദുൽ ഹറമിലെ ഇമാമുമാർ, മുഅഃദിൻമാർ എന്നിവരുടെ സന്ദേശം തീർഥാടകർക്ക് എത്തിക്കുന്നതിനും തീർഥാടകരുടെ സേവനത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുമാണ് റോബോട്ടിനെ കൊണ്ട് ഉദ്ദേശിക്കുന്നത്.'' (പരിഭാഷ)

വാർത്ത/അറിയിപ്പ്: https://gph.gov.sa/index.php/ar/component/k2/item/8905-2022-09-09-17-04-49

സൗദിയിലുള്ള മാധ്യമ പ്രവർത്തകരെയും വിവരങ്ങൾക്കായി ബന്ധപ്പെട്ടു. റോബോട്ട് നേരിട്ട് ബാങ്ക് കൊടുക്കുകയോ പ്രാർഥന- പ്രഭാഷണം എന്നിവ നടത്തുകയോ ചെയ്യുന്നില്ല. മറിച്ച് ഇതെല്ലാം സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ഗൈഡുകളായി മാത്രം പ്രവർത്തിക്കുകയുള്ളു എന്നവർ വ്യക്തമാക്കി.

സൗ?ദിയിൽ പ്രസിദ്ധീകരിക്കുന്ന മലയാള പത്രമായ മലയാളം ന്യൂസിന്റെ വാർത്തയിൽ റോബോട്ടിന്റെ പ്രവർത്തന രീതി വിശദീകരിക്കുന്നുണ്ട്.

'രണ്ടു രീതിയിലാണ് ഇത് പ്രവർത്തിക്കുക, ഖുർആൻ പാരായണം, ഖുതുബ, അദാൻ ഉൾപ്പെടെയുള്ള എല്ലാം കേൾക്കാൻ ബാർകോഡ് സ്‌കാൻ ചെയ്താൽ മതിയാവും. എന്നാൽ മൊബൈൽ ഫോൺ വഴി ശബ്ദം കേൾക്കാനും മറ്റു വിവരങ്ങൾ കാണാനും സാധിക്കും. രണ്ടാമത്തേത് ശബ്ദത്താലുള്ള കമന്റ് വഴി പ്രവർത്തിക്കുന്നതാണ്. റോബോട്ടിനോട് ചോദിച്ചാൽ വിവരങ്ങൾ നൽകും. ഇമാമുമാരുടെയും മുഅഃദിൻമാരുടെയും ആഴ്ചയിലുള്ള ഷെഡ്യൂൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതു വഴി ലഭിക്കും.' - മലയാളം ന്യൂസ്

മുഴുവൻ വാർത്ത വായിക്കാൻ- https://www.malayalamnewsdaily.com/node/670426/saudi

പ്രചരിക്കുന്ന വിവരങ്ങൾ സംബന്ധിച്ച് ഹറമൈൻ ഷെരീഫ് ട്വിറ്ററിലൂടെ വ്യക്തത വരുത്തിയിട്ടുണ്ട്. മുഅഃദിന്മാർക്ക് പകരം റോബോട്ടുകൾ പ്രവർത്തിക്കും എന്നത് ശരിയല്ല. ഒപ്പം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻപ് മാധ്യമങ്ങൾ ഔദ്യോഗിക പത്രക്കുറിപ്പുകൾ വായിക്കണമെന്നും ഇവരുടെ ട്വീറ്റിൽ പറയുന്നു.

പ്രചരിക്കുന്ന പോസ്റ്റുകളിലെ വാദങ്ങൾ മുഴുവൻ ശരിയല്ല, തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ഇതുവഴി സ്ഥിരീകരിച്ചു.

വാസ്തവം

മക്കയിലെ മസ്ജിദുൽ ഹറമിൽ ബാങ്ക് വിളിക്കാൻ മുഅഃദിന്മാർക്ക് പകരം ഇനി റോബോട്ടുകളാണെന്നത് തെറ്റായ വിവരമാണ്. റോബോട്ട് നേരിട്ട് ബാങ്ക് കൊടുക്കുകയോ പ്രാർഥന- പ്രഭാഷണം എന്നിവ നടത്തുകയോ ചെയ്യുന്നില്ല. ഇവയെല്ലാം സംബന്ധിച്ച വിവരങ്ങളാണ് റോബോട്ട് നൽകുക.

Content Highlights: Information Robot, Mecca, Islamic Prayer, Mosque, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented