എ.കെ.ജി. സെൻറർ ആക്രമണക്കേസ് പ്രതിയുടെ 'അപൂർവ്വ ചിത്രം'; വാസ്തവമെന്ത്? | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്

കടപ്പാട്: ട്വിറ്റർ

എ.കെ.ജി. സെൻറർ ആക്രമണക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ്സ് നേതാവ് ജിതിൻ വി കുളത്തൂരിൻറെ 'അപൂർവ്വ ചിത്രം' എന്ന വാദത്തോടെ ഒരു ഫോട്ടോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട് . ചിത്രത്തിലുള്ള 4 പേർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ളതാണ് ഈ ട്വീറ്റ്.ട്വീറ്റ് ആർക്കൈവ് ചെയ്ത ലിങ്ക്: https://web.archive.org/web/20220922115238/https%3A%2F%2Ftwitter.com%2Fshameerkb98%2Fstatus%2F1572844074721230849

ഇതിലെ വാസ്തവം പരിശോധിക്കാം

അന്വേഷണം

പ്രചരിക്കുന്ന ചിത്രത്തിൽ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ജിതിനെ തന്നെയാണ്. ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചു. പ്രചരിക്കുന്ന ഇതേ ചിത്രം ജിതിൻറെ ഫേസ്ബുക്കിൽനിന്നു കണ്ടെത്തി. 2021 ഫെബ്രുവരി 19-ലേതാണിത്.

അവതാരകയും യൂത്ത് കോൺഗ്രസ്സ് നേതാവുമായ വീണ എസ്. നായരാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജിതിനെയും വീണയെയും കൂടാതെ വിവേക് എച്ച.് നായർ, എൻ.എസ്. നുസൂർ എന്നിവരാണ് ചിത്രത്തിലുള്ളത് .

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവന് നേരെയും ആക്രമണമുണ്ടായി. പിന്നീടാണ് ജൂൺ 13-ന് രാത്രി വീണയുൾപ്പടെ യൂത്ത് കോണ്ഗ്രസുകാർ സി.പി.എം. പതാക കത്തിച്ചത്.

മാതൃഭൂമി നൽകിയ വാർത്ത- https://www.youtube.com/watch?v=HcgV2dzyOIk

ട്വീറ്റിലെ പീഡന ആരോപണം വിവേക് എച്ച്. നായരെ ലക്ഷ്യംവച്ചാണ്. പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് യുവ ചിന്തൻ ശിബിർ സംസ്ഥാന ക്യാമ്പിനിടെയായിരുന്നു ഇത് സംബന്ധിച്ച പരാതി ഉയർന്നത്. ആ സമയത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗമായിരുന്നു ഇയാൾ. തുടർന്ന് പ്രാഥമികാംഗത്വത്തിൽനിന്ന് വിവേകിനെ പുറത്താക്കി. പരാതിയിൽ കഴമ്പില്ല എന്നാണ് പിന്നീട് നേതൃത്വം വിശദീകരിച്ചത്.

https://www.mathrubhumi.com/news/kerala/youth-congress-chinthan-sibir-misbehaving-allegation-complaint-not-yet-handed-over-to-police-1.7671794

എൻ.എസ്. നുസൂറിനെ ശിബിരം വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടിയിൽനിന്നു പുറത്താക്കിയെന്നാണ് ട്വീറ്റിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറായ നുസൂറിനെ ജൂലൈ 21-ന് സംഘടനയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ കെ.എസ്. ശബരീനാഥൻ ആവശ്യപ്പെടുന്ന ചാറ്റ് പുറത്തായതിൽ അന്വേഷണം ആവശ്യപ്പെട്ട് നുസൂറിന്റെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു. നുസൂറിനൊപ്പം സംസ്ഥാന വൈസ് പ്രസിഡൻറായിരുന്ന എസ്.എം. ബാലുവും നടപടി നേരിട്ടു. ചിന്തൻ ശിബിരത്തിലെ പീഡന പരാതിയുമായി ബന്ധപ്പെട്ടായിരുന്നു ബാലുവിനെതിരായ നടപടി.

https://www.mathrubhumi.com/news/kerala/youth-congress-suspended-ns-nusoor-and-sm-balu-1.7714650

വാസ്തവം

ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രം എ.കെ.ജി. സെൻറർ ആക്രമണക്കേസ് പ്രതി ജിതിന്‌റേ ത് തന്നെയാണ്. ചിത്രത്തിലുള്ള യൂത്ത് കോൺഗ്രസ് നേതാവ് എൻ.എസ്. നുസൂറിനെ ശിബിരം വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടിയിൽനിന്നു പുറത്താക്കിയെന്ന വാദം ശരിയല്ല. സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്നുള്ള സന്ദേശങ്ങൾ പുറത്തായതുമായി ബന്ധപ്പെട്ട് സസ്പൻറ് ചെയ്യുകയായിരുന്നു. അതേസമയം, വിവേക് എച്ച.് നായർക്കെതിരെ പീഡന പരാതികൾ ഉയർന്നതിനെ തുടർന്ന് നടപടിയെടുത്തിട്ടുണ്ട്. വീണ എസ്. നായർ സി.പി.എം. പതാക കത്തിക്കുകയും തുടർന്ന് ഇവർക്കെതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു .

Content Highlights: AKG Center Attack, Youth Congress Leader, Rare Picture, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented