നെഹ്രുവിനു ലണ്ടൻ പൗരത്വമുണ്ടായിരുന്നു എന്ന് പ്രചാരണം! വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ പൗരത്വത്തെ സംബന്ധിച്ച് ചില പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. നെഹ്രുവിനു ലണ്ടൻ പൗരത്വം ഉണ്ടായിരുന്നുവെന്നാണ് അവകാശവാദം. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന ട്വീറ്റിലെ കുറിപ്പ്- '1956-ൽ നെഹ്രുവിനു ലണ്ടൻ പൗരത്വം ലഭിച്ചിരുന്നുവെന്നും, ഇംഗ്ലണ്ടിലെ രാജ്ഞിയോട് കൂറുപുലർത്തുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നുവെന്നും നിങ്ങളിൽ എത്ര പേർക്കറിയാം?' ട്വീറ്റിൽ 52 സെക്കന്റുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോയുമുണ്ട്. സമാനമായ രീതിയിൽ ഫേസ്ബുക്കിലും ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

ഇന്ദിര ഗാന്ധിയോടൊപ്പം നെഹ്റു ലണ്ടനിലെ ഗിൽഡ് ഹാളിലേക്ക് പ്രവേശിക്കുന്നതും തുടർന്ന് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതുമാണ് ദൃശ്യങ്ങളിൽ. ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദവിവരണത്തിൽ പറയുന്നതിങ്ങനെ: 'തന്റെ മകളായ ഇന്ദിര ഗാന്ധിക്കൊപ്പം ഇവിടെ എത്തിച്ചേർന്ന ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിനും ന്യൂസീലൻഡ് പ്രധാനമന്ത്രി സിഡ്‌നി ഹോളണ്ടിനും 'ഫ്രീഡം ഓഫ് ദി സിറ്റി' (Freedom of the Ctiy) പദവി നൽകാൻ പോകുന്നു. ചരിത്രപരമായ ഈ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ ലണ്ടൻ സിറ്റി പൊതുസഭയിലെ അംഗങ്ങളും എത്തിയിട്ടുണ്ട്. സിറ്റി ചാംബെർളിൻ (City chamberlin) മിസ്റ്റർ ഹോളണ്ടിനെയും നെഹ്രുവിനെയും ലണ്ടനിലെ പൗരന്മാരായി എൻറോൾ ചെയ്തിരിക്കുന്നു. അങ്ങനെ സിറ്റി കൌൺസിൽ അതിനു നൽകാൻ കഴിയുന്ന പരമോന്നത പദവി രണ്ടു കോമൺവെൽത്ത് പ്രധാനമന്ത്രിമാർക്ക് നൽകിയിരിക്കുന്നു.'

52 സെക്കന്റ് ദൈർഖ്യമുള്ള വിഡിയോയിൽ ബ്രിട്ടീഷ് പഥേ(British Pathe) എന്ന വെബ്‌സൈറ്റിന്റെ വാട്ടർമാർക്ക് നൽകിയിട്ടുണ്ട്. 1910 മുതൽ 70 വരെ ബ്രിട്ടനിൽ സംപ്രേഷണം ചെയ്ത പരിപാടികളുടെ വീഡിയോകളും പഴയ റെക്കോർഡുകളുടെയും ഒരു വലിയ ശേഖരമാണ് വെബ്‌സൈറ്റിലുള്ളത്. ഈ വെബ്സൈറ്റിൽനിന്നു പ്രചരിക്കുന്ന ദൃശ്യങ്ങളുടെ പൂർണരൂപം കണ്ടെത്തി. പ്രധാനമന്ത്രിമാർക്കുള്ള ബഹുമതികൾ (Honours for Prime Ministers) എന്ന തലക്കെട്ടോടെയാണ് ഒരു മിനുട്ടും മുപ്പതിനാല് സെക്കൻഡും ദൈർഘ്യമുള്ള പ്രസ്തുത വീഡിയോ തുടങ്ങുന്നത്.

വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ ലിങ്ക്: https://www.britishpathe.com/video/VLVAEUUV6B6A4LYBRPXE38P607KK1-09-JULY-1956/query/nehru+london+1956

കോമ്മൺവെൽത്ത് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർക്ക് 'ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് ലണ്ടൻ' (freedom of the city of London) പദവി നൽകുന്ന ചടങ്ങാണ് ദൃശ്യങ്ങളിലുള്ളത്. 1956 ജൂലൈ മൂന്നിന് നടന്ന പ്രസ്തുത പരിപാടിയിൽ നെഹ്രുവിനു പുറമെ കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ കോമൺവെൽത് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും സന്നിഹിതരായിരുന്നു. നെഹ്രുവിനും ന്യൂസീലൻഡ് പ്രധാനമന്ത്രിയായ സിഡ്‌നി ഹോളണ്ടിനുമാണ് അന്ന് പദവി നൽകി ആദരിച്ചത് .

https://www.cityoflondon.gov.uk/about-us/law-historic-governance/freedom-of-the-city

നെഹ്രുവിനും സിഡ്‌നി ഹോളണ്ടിനും 'ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് ലണ്ടൻ' നൽകിയത് സംബന്ധിച്ചു ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.

http://news.bbc.co.uk/onthisday/hi/dates/stories/july/3/newsid_2777000/2777357.stm

1956 ജൂലൈ നാലിന് പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തിലും നെഹ്രുവിനു ലണ്ടനിലെ സ്വതന്ത്ര പൗരത്വം ലഭിച്ചതിനെ പറ്റിയുള്ള വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്താണ് ഫ്രീഡം ഓഫ് ദി സിറ്റി പദവി

1237 മുതൽ ലണ്ടൻ സിറ്റി കൗൺസിൽ നൽകി വരുന്ന ഒരു പദവിയാണ് 'ഫ്രീഡം ഓഫ് ദി സിറ്റി.' മധ്യകാലഘട്ടത്തിൽ പദവി ലഭിക്കുന്നവർക്ക് ലണ്ടനിൽ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നെങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ പ്രസ്തുത പദവിയും അതിനോടൊപ്പമുള്ള ലണ്ടനിലെ സ്വതന്ത്ര പൗരത്വവും പ്രതീകാത്മകമാണെന്ന് ലണ്ടൻ സിറ്റി ചേംബർലൈൻ കോർട്ടിലെ മുൻ ക്ലാർക്ക് ആയിരുന്ന മുറെ ക്രെയ്ഗ് അഭിപ്രായപ്പെടുന്നു.

മുറെ ക്രൈഗിന്റെ വീഡിയോ: https://www.youtube.com/watch?v=YkQNQhm_geM

നെഹ്രുവിനു മുൻപും അദ്ദേഹത്തിന് ശേഷവും അനേകം ഇന്ത്യക്കാർക്ക് ഫ്രീഡം ഓഫ് ദി സിറ്റി പദവി ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി 2019-ൽ ജി.ഐ.സിയുടെ (ജനറൽ ഇൻഷുറൻസ് കോർപറേഷൻ) മേധാവിയായിരുന്ന ആലിസ് ജി. വൈദ്യനും എസ്.ബി.ഐയുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യു.കെ. ബ്രാഞ്ചുകളുടെ മേധാവിയായ സൻജീവ് ചദ്ദയ്ക്കും പ്രസ്തുത പദവി ലഭിച്ചിരുന്നു.

https://www.business-standard.com/article/pti-stories/gic-india-chief-awarded-freedom-of-the-city-of-london-119041101377_1.html

https://www.business-standard.com/article/pti-stories/sbi-uk-chief-awarded-freedom-of-the-city-of-london-119020501205_1.html

വാസ്തവം

നെഹ്രുവിനു ലണ്ടൻ പൗരത്വം ലഭിച്ചിരുന്നു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 1956-ൽ ന്യൂസീലൻഡ് പ്രധാനമന്ത്രിയായ സിഡ്‌നി ഹോളണ്ടിനൊപ്പം നെഹ്റുവിന് ഫ്രീഡം ഓഫ് ദി സിറ്റി പദവിയും ലണ്ടനിലെ സ്വതന്ത്ര പൗരത്വവും ലഭിച്ചിരുന്നെങ്കിലും അവ പ്രതീകാത്മക പദവികൾ മാത്രമാണ്. നെഹ്രുവിന് ഒരിക്കലും ബ്രിട്ടീഷ് പൗരത്വം കിട്ടിയിട്ടില്ല. ഇന്ത്യ റിപ്പബ്ലിക്ക് ആയതു മുതൽ ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്നത് ഏക പൗരത്വമാണ്. ഇന്ത്യൻ പൗരന്മാർ മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം സ്വീകരിച്ചാൽ അവരുടെ ഇന്ത്യൻ പൗരത്വം ഇല്ലാതാകും.

Content Highlights: Jawahar Lal Nehru, London Citizenship, Propaganda, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented