പോലീസുകാർ ടൂറിസ്റ്റുകളെ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ കേരളത്തിൽ നിന്നോ! വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക് 

.

കാലവർഷം ശക്തി പ്രാപിച്ചതോടെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം തിരക്ക് കുറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലും ട്വിറ്ററിലുമായി പ്രചരിക്കുന്ന പോസ്റ്റുകളിൽ റെയിൻകോട്ടിട്ട രണ്ടു പേർ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ യുവാക്കളെ ലാത്തി കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ശ്രദ്ധിച്ച് നോക്കിയാൽ അടിക്കുന്നവരുടെ കോട്ടിനു മുകളിൽ പോലീസ് എന്നെഴുതിയിരിക്കുന്നത് കാണാം. പോസ്റ്റുകൾക്കൊപ്പം നൽകിയ വിവരണം ദൃശ്യങ്ങൾ കേരളത്തിൽ നിന്നാണെന്ന പ്രതീതിയും ഉണ്ടാക്കുന്നുണ്ട്. ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണമിതാണ്: 'ഇനി കുളിക്കാൻ ആനക്കാംപൊയിൽ, തുഷാരഗിരി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോയാലുള്ള അനുഭവം ഇതായിരിക്കും.' ദൃശ്യങ്ങൾക്ക് ഒരു മിനിറ്റ് 50 സെക്കന്റ് ദൈർഘ്യമുണ്ട്. പ്രസ്തുത വിഡിയോയിൽ കറുത്ത റെയിൻകോട്ട് അണിഞ്ഞ രണ്ട് പോലീസുകാർ ചില യുവാക്കളെ ലാത്തികൊണ്ട് അടിക്കുന്നതും കാണാം. തുടർന്ന് ഒരു കൂട്ടം യുവാക്കൾ കൂടിനിൽകുന്നതും ഒരു വെള്ളച്ചാട്ടവും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കീ ഫ്രെയിംസ് ടൂൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ദൃശ്യങ്ങൾ കേരളത്തിൽനിന്നല്ല എന്ന് കണ്ടെത്തി. ദൃശ്യങ്ങൾ സംബന്ധിക്കുന്ന വാർത്തകൾ ലോക്മത് എന്ന മറാത്തി ഓൺലൈൻ മാധ്യമത്തിൽനിന്ന് ലഭിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിൽനിന്നുള്ള ദൃശ്യങ്ങളാണിത്. കൂടുതൽ വിവരങ്ങളറിയാൻ ലോക്മത് ഓൺലൈൻ ഡെസ്‌കുമായി ബന്ധപെട്ടു. അവർ പ്രതീകരിച്ചതിങ്ങനെ: 'കോലാപ്പൂരിലെ റൗത്വാദി വെള്ളച്ചാട്ടത്തിനരികെ മദ്യപിച്ച് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുകയും മറ്റു ടൂറിസ്റ്റുകളെ ശല്യം ചെയ്തതുമായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതാണ് ദൃശ്യങ്ങളിൽ. മൺസൂൺ ടൂറിസവുമായി ബന്ധപെട്ട് ഒരുപാട് ടൂറിസ്റ്റുകൾ ഇപ്പോൾ റൗത്വാദി വെള്ളച്ചാട്ടം സന്ദർശിക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് (18.07.2022) സംഭവം നടന്നത്.'

വാർത്തകളുടെ ലിങ്കുകൾ:

https://www.lokmat.com/kolhapur/riotous-drunk-youths-nabbed-by-police-at-rautwadi-waterfall-lakhs-of-fines-were-recovered-a746/

https://www.etvbharat.com/marathi/maharashtra/video/other-videos/the-police-beat-up-the-youth-who-went-to-see-the-waterfall-in-kolhapur-district/mh20220717223010055055903

വാസ്തവം

തുഷാരഗിരി, ആനക്കാംപൊയിൽ എന്നിവിടങ്ങളിൽ പോയവരെ പോലീസുകാർ തല്ലി എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വസ്തുതാവിരുദ്ധമാണ്. ഈ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല. മഹാരാഷ്ട്രയിലെ കോലാപ്പുരിൽ നടന്ന സംഭവത്തിന്റേതാണ് ദൃശ്യങ്ങൾ. റൗത്വാദി വെള്ളച്ചാട്ടത്തിനരികെ മദ്യപിച്ച് ബൈക്ക് അഭ്യാസം നടത്തി മറ്റു ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ചില യുവാക്കളെ പോലീസ് അടിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

Content Highlights: Waterfall, Police Beating, Youths, Tourist Spot, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented