കുരിശിന് മുന്നിൽ കൈകൂപ്പി നിൽക്കുന്ന പിണറായി വിജയൻ! വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്‌

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ കുരിശിന് മുന്നിൽ തൊഴുതുനിൽക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റ് മതങ്ങളോടില്ലാത്ത വിരോധം ശബരിമല അയ്യപ്പനോടും ഗുരുവായൂരപ്പനോടും പിണറായി വിജയനുണ്ടെന്ന വാദത്തോടെയാണ് പ്രചാരണം നടക്കുന്നത്.



ചിത്രത്തിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

പ്രചരിക്കുന്ന ചിത്രത്തിൽ പിണറായി വിജയനൊപ്പം ആരോഗ്യമന്ത്രി വീണ ജോർജിനെയും കൈകൂപ്പി നിൽക്കുന്നതായി കാണാം. ഒരു വൈദികനും പോലീസും ഉൾപ്പെടെ ഏതാനും പേർ ഇവർക്ക് സമീപത്ത് നിൽക്കുന്നുണ്ട്.

സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതിന്റെ കൂടുതൽ ചിത്രങ്ങൾ കണ്ടെത്തി. ദി ഹിന്ദുവിന്റെ ഓൺലൈനിൽ 2021 ജൂലൈ 12-ന് പ്രസിദ്ധീകരിച്ച ഒരു വാർത്തയിലാണിത്. മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഈ വാർത്ത. പ്രചരിക്കുന്ന ചിത്രത്തിന്റെ വ്യത്യസ്ത ആങ്കിളിലുള്ളതാണ് ഈ ചിത്രം. പിണറായി വിജയനും വീണ ജോർജും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിന്റെ ഫോട്ടോയാണിത്. ഇത് ക്രോപ് ചെയ്‌തെടുത്താണ് തെറ്റായ വാദങ്ങളോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: ദി ഹിന്ദു (https://www.thehindu.com/news/national/kerala/supreme-head-of-the-malankara-orthodox-syrian-church-passes-away/article35273281.ece)

ഇതേ ചിത്രം 2021 ജൂലൈ 12-ന് വീണ ജോർജ് തന്റെ ഫേസ്ബുക്കിൽ പേജിലും പോസ്റ്റ് ചെയ്തിരുന്നു.

വാസ്തവം

മുഖ്യമന്ത്രി പിണറായി വിജയൻ കുരിശു വണങ്ങുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് 2021 ജൂലൈ 12-ന് മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിക്കുന്ന ചിത്രമാണ് തെറ്റായ അവകാശവാദങ്ങളോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Content Highlights: Pinarayi Vijayan, Folded Hands, Cross, Orthodox Church, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented