പിതാവ് കൊന്ന കുട്ടിയുടേതെന്ന തരത്തിൽ പ്രചരിപ്പിച്ചത് ഇൻസ്റ്റഗ്രാം താരത്തിന്റെ ചിത്രം | Fact Check


ജസ്‌ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം

കാസർകോട്ടു പെൺകുട്ടിയെ പിതാവ് കഴുത്തറുത്തു കൊന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഹിജാബ് ധരിച്ച ഒരു പെൺകുട്ടിയുടെ ചിത്രം ഉൾപ്പടെയായിരുന്നു ഇത്. ഈ പെൺകുട്ടി ലഹരിമരുന്നിന് അടിമായായിരുന്നു എന്നായിരുന്നു അവകാശവാദം.

അന്വേഷണം

പ്രചാരണത്തിൽ പറയുന്നതു പോലെയുള്ള ഒരു സംഭവം കാസർകോട്ടു നടന്നതായി വാർത്തകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ചുമായി ബന്ധപ്പെട്ടതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് ഉറപ്പിച്ചു.

അതേസമയം, സമാനമായ സംഭവം ഉത്തർ പ്രദേശിലെ മീററ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഒഗസ്റ്റ് 12-ന് മീററ്റിലെ ന്യൂ ഇസ്ലാം നഗറിലെ ലഖിംപുരയിലെ അഴുക്കുചാലിൽ യുവതിയുടെ തലയില്ലാത്ത മൃതശരീരം കണ്ടെത്തി. സാനിയ ഖുറേഷി എന്ന യുവതിയായിരുന്നു കൊല്ലപ്പെട്ടത്. ദുരഭിമാന കൊലപാതകത്തിൽ സാനിയയുടെ പിതാവ് അറസ്റ്റിലാവുകയും ചെയ്തു. ഇത് സംബന്ധിച്ച വാർത്തകളിൽ ചിലതിൽ നൽകിയിരിക്കുന്ന ചിത്രവും വസ്തുതാ പരിശോധനക്കെടുത്ത പോസ്റ്റിലെ ചിത്രവും ഒന്നാണ്. കോൺഗ്രസിന്റെ മുംബൈ വൈസ് പ്രസിഡൻറും മുൻനടിയുമായ നഗ്മയും ഇതേ ചിത്രം വാർത്തയ്ക്കൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

https://banglahunt.com/deadbody-of-a-young-lady-without-head-is-found-in-lakhipura-sc/

എന്നാൽ, കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രമല്ല ഇതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പ്രസ്തുത ചിത്രം നേരത്തെ തന്നെ പല എഫ്.ബി., ഇൻസ്റ്റഗ്രാം പേജുകളിലും പങ്കുവക്കപ്പെട്ടതായി കണ്ടെത്തി. ഈ ചിത്രം യഥാർത്ഥത്തിൽ ആരുടേതാണെന്നാണ് പിന്നീട് അന്വേഷിച്ചത്. പരിശോധനയിൽ ഉറൂസ് ഫാത്തിമ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തി. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഇവർക്കുള്ളത്.

പ്രചാരണങ്ങളിൽ ഉപയോഗിക്കുന്ന ചിത്രത്തിലെ അതേ വേഷത്തിൽ പെൺകുട്ടിയുടെ വീഡിയോ ഇൻസ്റ്റയിൽനിന്നു ലഭിച്ചു.

ഇവരുടെ മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളും കണ്ടെത്തി.

ജരിയ ഖാൻ എന്ന പേരിൽ ഇവർക്ക് ഫേസ്ബുക്ക് അക്കൗണ്ടും യൂട്യൂബ് ചാനലുമുണ്ട്. തന്റെ ചിത്രം ഉപയാഗിച്ച് തെറ്റായ പ്രചരണം നടക്കുന്നത് സംബന്ധിച്ച് ജരിയ ഖാൻ എഫ്.ബിയിലും യൂട്യൂബിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വാസ്തവം

കാസർകോട്ടു ലഹരിമരുന്നിന് അടിമയായ പെൺകുട്ടിയെ പിതാവ് കഴുത്തറുത്തു കൊന്നു എന്ന വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത് ഇൻസ്റ്റഗ്രാം താരമായ ജരിയ ഖാന്റെ (ഉറൂസ് ഫാത്തിമ) ചിത്രമാണ്. മീററ്റിലെ സാനിയ ഖുറേഷി കൊലപാതകുമായി ബന്ധപ്പെട്ടും ഇവരുടെ ചിത്രം തെറ്റായി പ്രചരിച്ചിരുന്നു.

Content Highlights: Instagram Star, Father Killed Daughter, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented