കർണാടകയിലെ 'ഹിജാബ്' പെൺകുട്ടിയുടെ ചിത്രം; പ്രചാരണങ്ങൾക്കു പിന്നിലെ വസ്തുതയെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം

ർണാടകയിലെ ഹിജാബ് വിഷയം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് അനവധി അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ചിത്രം വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. നടൻ പ്രകാശ്‌രാജിനോടൊപ്പം, നിൽക്കുന്ന കനയ്യ കുമാർ, ഷാഹില റാഷിദ, ജിഗ്‌നേഷ് മേവാനി, ഉമർ ഖാലിദ്, ടീസ്റ്റ സെതൽവാദ് എന്നിവരുടെ ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിലുള്ള ഒരു യുവതിയെ ചൂണ്ടികാട്ടി ഇവൾ ആണ് കർണാടക ഹിജാബ് പെൺകുട്ടിയെന്നും ഇത് ടൂൾ കിറ്റ് അജണ്ടയുടെ ഭാഗമാണെന്നും. ട്ടുകടേ ട്ടുകടേ ഗാങ് ആണ് ഇതിനു പിന്നിലെന്നും ചിത്രത്തോടൊപ്പമുള്ള വിവരങ്ങൾ പറയുന്നു. എന്താണ് ഈ ചിത്രത്തിന് പിന്നിലെ വാസ്തവം? മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു.

അന്വേഷണം

ഇൻവിഡ് കീ ഫ്രെയിംസ് സെർച്ച് ഉപയോഗിച്ചുള്ള പരിശോധനയിൽ 2018-ലാണ് ഈ ചിത്രം ആദ്യമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ജെ.എൻ.യുവിൽ അഫ്‌സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഒട്ടനവധി രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉണ്ടായി. ഈ അവസരത്തിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് പലരും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത ചിത്രം ആദ്യമായി നടൻ പ്രകാശ്‌രാജ് സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നത്. പ്രകാശ്‌രാജ് തന്റെ ട്വിറ്റർ പ്രൊഫൈലിലാണ് ചിത്രം പങ്കുവെച്ചത്.

കൂടുതൽ വിശദമായ പരിശോധനയിൽ ചിത്രത്തിൽ മഞ്ഞ വൃത്തത്തിനുള്ളിൽ അടയാളപ്പെടുത്തിയ യുവതി ആരാണെന്നു കണ്ടെത്തി. കർണാടക ജെ.ഡി.എസ്. പാർട്ടി അംഗമായ നജ്മ നാസിർ എന്ന രാഷ്ട്രീയ പ്രവർത്തകയുടെ ചിത്രമായിരുന്നു അത്. കർണാടകയിലെ ഹിജാബ് വിഷയവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് അനവധി വ്യാജ പ്രചാരണങ്ങൾ നജ്മ നസീറിനെതിരെ നടന്നിരുന്നു. ഇത്തരം പ്രചാരങ്ങൾക്ക് പിന്നിലെ വസ്തുത ഓൺലൈൻ മാധ്യമമായ ആൾട് ന്യൂസ് പുറത്തുകൊണ്ടു വന്നിരുന്നു. ആൾട് ന്യൂസിന്റെ റിപോർട്ടുകൾ നജ്മ അവരുടെ ഫേസ്ബുക് പ്രൊഫൈലിൽ ഷെയർ ചെയ്തിട്ടുണ്ട്.

കർണാടകയിൽ കാവി ഷാൾ അണിഞ്ഞ വിദ്യാർത്ഥികൾക്കെതിരെ പ്രതികരിച്ചത് ബീബി മുസ്‌കാൻ ഖാൻ എന്ന പെൺകുട്ടിയാണ്. കർണാടകയിലെ മാണ്ഡ്യ നഗരത്തിൽ സ്ഥിതി ചെയുന്ന പി.ഇ.എസ്. കോളേജിലെ ബിരുദ വിദ്യാത്ഥിയാണ് ബീബി മുസ്‌കാൻ ഖാൻ.

വാർത്തയുടെ ലിങ്ക്: https://www.newindianexpress.com/states/karnataka/2022/feb/10/we-should-be-free-to-follow-our-culture-says-girl-who-stood-up-to-saffron-shawl-clad-hecklers-2417659.html#:~:text=MYSURU%3A%20A%20day%20after%20saffron,students'%20attempt%20to%20intimidate%20her.

വാസ്തവം

വാട്‌സാപ്പിൽ പ്രചരിക്കുന്ന ചിത്രം കർണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട യുവതിയുടേതല്ല. പ്രകാശ്‌രാജിനൊപ്പം നിൽക്കുന്ന യുവതി ജെ.ഡി.എസ്. പ്രവർത്തകയായ നജ്മ നസീർ ആണ്. നാലു വർഷം മുൻപ് നജ്മ ബിരുദ വിദ്യാർത്ഥിയായിരുന്നപ്പോൾ എടുത്ത ചിത്രമാണ് ഇപ്പോൾ തെറ്റായ വിവരങ്ങളോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കർണാടക ഹിജാബ് വിഷയത്തിൽ പ്രതികരിച്ചത് ബീബി മുസ്‌കാൻ ഖാൻ എന്ന പെൺകുട്ടിയാണ്. നജ്മയും ബീബിയും തമ്മിൽ യാതൊരു ബന്ധവുമില്ല. അതിനാൽ ഈ പ്രചാരണം വസ്തുതാവിരുദ്ധമാണ്.

Content Highlights: Picture of a 'hijab' girl from Karnataka; What is the fact behind the campaigns? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented