പാക്ക് അധീന കശ്മീരിൽ നടക്കുന്നത് മനുഷ്യാവകാശത്തിന് വേണ്ടിയുള്ള സമരമോ ? | Fact Check


ഗ്രീഷ്മ ഗ്രീഷ്മം/ ഫാക്ട് ചെക്ക് ഡെസ്‌ക്

2021 സെപ്റ്റംബർ 16-ന് ട്വിറ്ററിൽ കൊടുത്തിട്ടുള്ള ഈ പോസ്റ്റിൽ രണ്ട് ചിത്രങ്ങളാണ് ഉള്ളത്. ഒന്നിൽ ഇന്ത്യൻ പതാകയും പാക് അധീന കാശ്മീർ എന്ന് എഴുതിയിട്ടുള്ള ബനറുകളും പിടിച്ചിട്ടുള്ളവരാണ്.

ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രം

പാക്ക് അധീന കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഒരു കൂട്ടം ജനങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ പതാകയുമേന്തി സമരം ചെയ്യുന്ന ജനങ്ങളുടെ ചിത്രവും. ഒപ്പം, ഒരു കൂട്ടം ജനങ്ങളുടെയും ചിത്രങ്ങളാണ് പ്രചരിക്കപ്പെടുന്നത്. ട്വിറ്ററിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങളുടെ യാഥാർഥ്യം എന്ത്?

fact check

അന്വേഷണം

2021 സെപ്റ്റംബർ 16-ന് ട്വിറ്ററിൽ കൊടുത്തിട്ടുള്ള ഈ പോസ്റ്റിൽ രണ്ട് ചിത്രങ്ങളാണ് ഉള്ളത്. ഒന്നിൽ ഇന്ത്യൻ പതാകയും പാക് അധീന കാശ്മീർ എന്ന് എഴുതിയിട്ടുള്ള ബനറുകളും പിടിച്ചിട്ടുള്ളവരാണ്. അടുത്ത ചിത്രത്തിൽ വേറെ ഏതോ പതാകയുമായി മുദ്രാവാക്യങ്ങൾ വിളിക്കുന്നവരും.

പാക് അധീന കശ്മീരിലെ നിരത്തുകളിലൂടെ ഇന്ത്യൻ പതാകയുമായി മുദ്രാവാക്യവും വിളിച്ച് കൂട്ടമായി പോകുന്നവരാണ് ആദ്യചിത്രത്തിൽ. ആ ചിത്രം മറ്റെവിടെയെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു. #SWARAJYAയുടെ ഓൺലൈൻ മീഡിയ ഹാൻഡിലിൽ റിപ്പോർട്ട് ചെയ്ത വാർത്തയിലേതാണ് ഈ ചിത്രം എന്ന് മനസിലായി.

2017 ഡിസംബർ 30-ന് റിപ്പോർട്ട് ചെയ്യപ്പെട്ട 'Discrimination against Hindus in Indian public discourse' എന്ന തലക്കെട്ടിനു കീഴിലാണ് ആ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന മതപരമായ വിവേചനകളെ കുറിച്ചുള്ളൊരു ലേഖനമായിരുന്നു അത്. (https://swarajyamag.com/politics/discrimination-against-hindus-in-indian-public-discourse)

ആദ്യചിത്രത്തിലുള്ളവരുടെ കയ്യിലെ ബാനറിൽ എഴുതിയിരിക്കുന്ന വാക്കുകളിലേക്കാണ് പിന്നീട് ശ്രദ്ധിച്ചത്. 2017 ഫെബ്രുവരി 7-ന് The New Indian Express ൽ 'J-K: PoK refugee aid stuck in Centre-state tussle' എന്ന വാർത്തയിൽ ആ ബാനർ വളരെ വ്യക്തമായി കാണുവാൻ കഴിയും. പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് പാക്കിസ്ഥാൻ സർക്കാർ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായത്തിന് സംഭവിക്കുന്ന കാലതാമസത്തിനെതിരെ സമരം നടത്തുന്നവരുടെ ചിത്രമാണ് അത്. (https://indianexpress.com/article/india/j-k-pok-refugee-aid-stuck-in-centre-state-tussle-4511371)

രണ്ടാമത്തെ ചിത്രത്തിലെ പതാക എന്താണെന്നാണു പിന്നീട് അന്വേഷിച്ചത്. പാകിസ്താനിലെ പതാകയല്ല അതെന്ന് പെട്ടന്ന് മാസിലാക്കാൻ കഴിയുമായിരുന്നു. അന്വേഷണത്തിൽ അത് പാലസ്തീനിലെ പാതകളായാണ് എന്ന് മനസിലായി. ആ ചിത്രം 2015 ഫെബ്രുവരി 13-ന് Middle East Eye എന്ന മാധ്യമം റിപ്പോർട്ട് ചെയ്ത ഒരു വാർത്തയിൽ നിന്നാണ്. പാലസ്തീനിലെ അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ നടത്തിയ അധിനിവേശത്തിനെതിരെ ഫലസ്തീനികൾ നടത്തിയ സമരത്തിന്റെ ചിത്രമായിരുന്നു അത്. (https://www.middleeasteye.net/news/following-hamas-footsteps-abbas-calls-protecting-al-aqsa )

വാസ്തവം

പാക് അധീന കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നടക്കുന്ന സമരമെന്ന പേരിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്, രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ചിത്രങ്ങളാണ്. ആദ്യത്തെ ചിത്രം 2017-ൽ പാക് അധീന കശ്മീരിലെ ജനങ്ങൾ പാക്കിസ്താൻ സർക്കരിനെതിരെ നടത്തിയ സമരത്തിന്റെതാണ്. എന്നാൽ, രണ്ടാമത്തേത് പലസ്തീനിലെ പ്രക്ഷോഭത്തിന്റേതാണ് എന്ന് നിസംശയം പറയാം.

Content Highlights: Pakistan occupied Kashmir and human rights violation | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented