അമിത് ഷായുടെ മകനോടൊപ്പം പാക്ക് പട്ടാള മേധാവിയുടെ മകൻ? വാസ്തവമെന്ത്? | Fact Check


സച്ചിൻ കുമാർ / ഫാക്ട് ചെക്ക് ഡെസ്‌ക് 

.

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ പാക്കിസ്ഥാൻ പട്ടാള മേധാവിയുടെ മകനൊപ്പം നിൽക്കുന്നു എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28-നു നടന്ന ഇന്ത്യ-പാക്കിസ്താൻ ക്രിക്കറ്റ് മത്സരത്തിനിടെയെടുത്ത ചിത്രമാണിതെന്നാണ് അവകാശവാദം. ഇതിലെ വാസ്തവമെന്തെന്ന് മാതൃഭൂമി പരിശോധിക്കുന്നു.

പ്രചരിക്കുന്ന ഫേസ്ബുക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

അന്വേഷണം

ബി.സി.സി.ഐ. ചെയർമാനായ ജയ് ഷായും ബോളിവുഡ് നടി ഉർവശി റൗട്ടേലയും ഒരു യുവാവിനൊപ്പം നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പാകിസ്ഥാന്റെ പട്ടാള മേധാവിയായ ജനറൽ ഖമർ ബജ്വയുടെ മകൻ സാദ് ബജ്വയാണ് ചിത്രത്തിലുള്ള യുവാവ് എന്നാണ് പോസ്റ്റിൽ പറയുന്നത്. സാദ് ബജ്വയുടെ ഇന്റർനെറ്റിൽ ലഭ്യമായ ചിത്രങ്ങളാണ് ആദ്യം അന്വേഷിച്ചത്. പാക്ക് മാധ്യമങ്ങളിൽ മുൻപ് വന്ന വാർത്തകളിൽ നിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടെത്തി. സാദിന്റെ യഥാർത്ഥ ചിത്രവുമായി പ്രചരിക്കുന്ന ചിത്രം താരതമ്യം നടത്തി. അങ്ങനെ, ജയ് ഷായ്ക്കൊപ്പം നിൽക്കുന്നത് സാദ് ബജ്വ അല്ല എന്ന് കണ്ടെത്താൻ സാധിച്ചു.

സാദ് ബജ്വ( ഇടത് ) പ്രചരിക്കുന്ന ചിത്രത്തിലെ യുവാവ് ( വലത് )

അടുത്തതായി, ഉർവശി റൗട്ടേലയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഇതുമായി ബന്ധപെട്ട ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു.സമാനമായ ചിത്രം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, പ്രചരിക്കുന്ന ചിത്രത്തിലുള്ള യുവാവിനോട് മുഖസാമ്യമുള്ള ഒരാളുടെ ചിത്രം പേജിൽനിന്നു ലഭിച്ചു. ഉർവശിയുടെ സഹോദരനായ യഷ്രാജ് റൗട്ടേലയുടേതാണ് ഈ ചിത്രം.

തുടർന്ന്, യഷ് രാജിന്റെ ഇൻസ്റ്റാഗ്രാം പേജ് പരിശോധനയ്ക്ക് വിധേയമാക്കി. അദ്ദേഹത്തിന്റെ പേജിൽനിന്നു ലഭിച്ച ചിത്രം ഉപയോഗിച്ച് നടത്തിയ താരതമ്യ പരിശോധനയിൽ, ജയ് ഷായ്ക്കൊപ്പമുള്ളത് യഷ്രാജ് ആണെന്ന് സ്ഥിരീകരിക്കാനായി. ഓഗസ്റ്റ് 28-നു നടന്ന ഇന്ത്യ- പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇരുവരും ജയ് ഷായ്ക്കൊപ്പം ചിത്രമെടുത്തത്.

യഷ് രാജ് റൗട്ടേല

അന്വേഷണത്തിനിടെ, ജയ് ഷായും സാദ് ബജ്വയും ഒരുമിച്ചുള്ള ചിത്രവും കണ്ടെത്താനായി. യു.എ.ഇ. മന്ത്രിയായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനൊപ്പം ഗാലറിയിൽ ഇരിക്കുന്ന ചിത്രമാണ് ലഭിച്ചത്.

സാദ് ബജ്വയും ജയ് ഷായും ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനൊപ്പം

വാസ്തവം

പാക്ക് പട്ടാള മേധാവിയുടെ മകനൊപ്പം അമിത് ഷാ യുടെ മകൻ നിൽക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണ്. ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്കും ഇവരുടെ സഹോദരനും ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസറുമായ യഷ്രാജ് റൗട്ടേലയ്ക്കുമൊപ്പം ജയ് ഷാ നിൽക്കുന്ന ചിത്രമാണ് തെറ്റായ തരത്തിൽ പ്രചരിക്കുന്നത്.

Content Highlights: Jai Shah, Amit, Sad Bajwa, pakistan Army Chief, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented