കൊച്ചി മെട്രോയ്‌ക്കെതിരെ സമരം നയിക്കുന്ന പി. രാജീവ്! പ്രചാരണം വ്യാജം | Fact Check


ജിൻജു വേണുഗോപാൽ /  ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം | കടപ്പാട്: ഫേസ്ബുക്ക്

സംരംഭങ്ങളുടെ മുന്നിൽ നാട്ടാനുള്ളതല്ല പാർട്ടിയുടെ കൊടി എന്ന് സംസ്ഥാനത്തെ വ്യവസായ-വാണിജ്യ മന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തി പി രാജീവിനെതിരെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊച്ചി മെട്രോയുടെ നിർമ്മാണത്തിനെതിരെ പ്രതിഷേധ മാർച്ച് നടത്തിയ ആളാണ് എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.

https://www.facebook.com/groups/241815876695386/permalink/1109997299877235/

ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

പ്രചരിക്കുന്ന ചിത്രത്തിൽ പി. രാജീവിനൊപ്പം ബാനറും കൊടികളും പിടിച്ച കുറച്ചുപേരെ കാണാം. 'കെ.എം.ആർ.എൽ. ഓഫീസിലേക്ക് ജനകീയ മാർച്ച്' എന്നതാണ് ചിത്രത്തിലെ ബാനറിൽ എഴുതിയിട്ടുള്ളത്. സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മുൻകാലങ്ങളിലും പ്രസ്തുത ചിത്രം വ്യത്യസ്ത അവകാശവാദങ്ങളോടെ പ്രചരിച്ചിരുന്നതായി കണ്ടെത്തി. പരിഹാസ രൂപേണയാണ് പല പോസ്റ്റുകളും.

പോസറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ (2022) | കടപ്പാട്: ഫേസ്ബുക്ക്

2017-ലെ ഒരു ഫേസ്ബുക്ക് പോസ്റ്റ്:

റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തതിൽനിന്നു പ്രസ്തുത ചിത്രം 2014-ൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. 2014 മെയ് ആറാം തീയതി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) ഓഫീസിലേക്ക് സി.പി.എം. നടത്തിയ മാർച്ചിന്റെ ചിത്രമാണിത്.

തുടർന്നുള്ള, അന്വേഷണത്തിൽ ചില മാധ്യമ റിപ്പോർട്ടുകളും ലഭിച്ചു. മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിനെതിരെ നടത്തിയ മാർച്ചിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. അല്ലാതെ, കൊച്ചി മെട്രോ പദ്ധതിക്കെതിരെ ആയിരുന്നില്ല മാർച്ച് നടത്തിയത്. നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുക, വ്യാപാരികൾക്ക് നികുതി ഇളവ് അനുവദിച്ചുകൊണ്ടുള്ള നടപടികൾ സ്വീകരിക്കുക, ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുക എന്നിവയായിരുന്നു മറ്റ് പ്രധാന ആവശ്യങ്ങൾ എന്നും വാർത്തകളിൽ നിന്ന് സ്ഥിരീകരിച്ചു.

വാർത്തകൾ:

https://english.madhyamam.com/en/node/23053
https://www.deccanchronicle.com/140507/nation-politics/article/cpm-demands-all-party-meet-discuss-metro-issues
https://vaartha24x7.blogspot.com/2014/05/blog-post_6953.html

വാസ്തവം

കെ.എം.ആർ.എൽ. ഓഫീസിലേക്ക് 2014-ൽ സി.പി.എം. നടത്തിയ മാർച്ചിന്റെ ചിത്രം തെറ്റായ അവകാശവാദത്തോടെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ പദ്ധതിക്കെതിരെയായിരുന്നില്ല, മറിച്ച് മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിനെതിരെയും നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായിട്ടുമാണ് മാർച്ച് നടത്തിയത്.

Content Highlights: P. Rajeev, Kochi Metro, KMRL, Strike, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented