ന്യൂയോർക്ക് ടൈംസിലെ മോദിയെക്കുറിച്ചുള്ള ഒന്നാം പേജ് വാർത്ത ശരിയോ? | Fact Check


ഗ്രീഷ്മ ഗ്രീഷ്മം/ ഫാക്ട് ചെക്ക് ഡെസ്‌ക്

സസൂക്ഷ്മം നിരീക്ഷിച്ചാൽ ആർക്കും മനസ്സിലാകുന്നതാണ് ചിത്രത്തിലെ സെപ്തംബർ എന്ന വാക്കിലെ അക്ഷരപ്പിശക്ക്. 'September' എന്നതിന് പകരം 'Setpember' എന്നാണ് എഴുതിയിരിക്കുന്നത്.

ന്യൂയോർക്ക് ടൈംസിന്റെ ഒന്നാം പേജ് എന്നു പറഞ്ഞു പ്രചരിക്കുന്ന ചിത്രം.

2021 സെപ്റ്റംബർ 26-ന് പ്രസിദ്ധീകരിച്ച ദി ന്യൂയോർക്ക് ടൈംസിന്റെ ഒന്നാം പേജ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം നവമാധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ഭൂമിയിലെ അവസാന പ്രതീക്ഷ, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടവനും ശക്തനുമായ നേതാവ് നമ്മളെ അനുഗ്രഹിക്കാൻ ഇവിടെയുണ്ട് (''LAST, BEST HOPE OF THE EARTH. WORLD'S MOST LOVED AND MOST POWERFUL LEADER, IS HERE TO BLESS US') എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രമാണ് പ്രചരിക്കപ്പെടുന്നത്. ഈ ചിത്രത്തിന്റെ സത്യാവസ്ഥ എന്താണെന്നാണ് പരിശോധിക്കുന്നത്.

അന്വേഷണം

സസൂക്ഷ്മം നിരീക്ഷിച്ചാൽ ആർക്കും മനസ്സിലാകുന്നതാണ് ചിത്രത്തിലെ സെപ്തംബർ എന്ന വാക്കിലെ അക്ഷരപ്പിശക്ക്. 'September' എന്നതിന് പകരം 'Setpember' എന്നാണ് എഴുതിയിരിക്കുന്നത്.

ന്യൂയോർക്ക് ടൈംസിന്റെ എന്ന് തോന്നിപ്പിക്കുന്ന ട്വീറ്റ് ചെയ്തിരിക്കുന്ന ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ പ്രധാനമന്ത്രിയുടെ ചിത്രം എടുത്തിരിക്കുന്നത് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുമാണെന്ന് മനസ്സിലായി.
https://www.narendramodi.in/vikasyatra

ന്യൂയോർക്ക് ടൈംസിന്റെ സെപ്തംബർ 26-ലെ ലേഔട്ടുമായി താരതമ്യം ചെയുമ്പോൾ പ്രചരിക്കുന്ന ചിത്രവും പത്രവും തമ്മിൽ ബന്ധമില്ല. സെപ്തംബർ 26-ലെ ദി ന്യൂയോർക് ടൈംസിന്റെ പത്രം പരിശോധിച്ചതിൽനിന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് വാർത്ത കൊടുത്തിട്ടില്ല എന്ന് തെളിഞ്ഞു. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് പ്രചരിക്കുന്ന പത്രവാർത്ത കൃത്രിമമായി നിർമിച്ചതാണെന്ന് വ്യക്തം.

NYT
യഥാർത്ഥത്തിലുള്ള ഒന്നാം പേജ്‌

വാസ്തവം

ദി ന്യൂയോർക്ക് ടൈംസിന്റെ ഒന്നാം പേജ് എന്ന നിലയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു വ്യാജ വാർത്ത സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായിട്ടല്ല നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ച് വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെടുന്നത്. ' His Highness Modiji is signing on a blank A4 size paper to bless our country നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കാനായി ഒരു എ 4 സൈസ് പേപ്പറിൽ ഒപ്പിടുകയാണ് മോദിജി' എന്നാണ് പ്രധാനമന്ത്രിയുടെ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. അതിനാൽ പരിഹാസരൂപേണയാണ് ഈ വാർത്ത സൃഷ്ടിക്കപ്പെട്ടത് എന്ന് അനുമാനിക്കാം.

Content Highlights: New York Times Featured Narendra Modi on Front Page? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented