റോഡിൽ ബൈക്കുകൾ തെന്നി വീഴുന്ന ദൃശ്യങ്ങൾ ഇന്ത്യയിൽനിന്നോ? വാസ്തവം എന്ത്? | Fact Check


ജിൻജു വേണുഗോപാൽ  / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: യൂട്യൂബ്

രു ഫ്‌ളൈ ഓവറിൽ ഇരുചക്ര വാഹനങ്ങൾ ഒന്നിനു പുറകേ ഒന്നായി തെന്നി വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നവി മുംബൈയിലെ സൻപദ പാലത്തിലാണ് അപകടമുണ്ടായതെന്നാണ് പ്രചാരണം.

ദൃശ്യങ്ങളുടെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

മുപ്പത് സെക്കന്റാണ് ഈ വീഡിയോയുടെ ദൈർഘ്യം. നിരവധി ഇരുചക്ര വാഹനങ്ങൾ ഫ്‌ളൈ ഓവറിൽ തെന്നി വീഴുന്നത് ദൃശ്യങ്ങളിൽ കാണാം.

2022 ജൂൺ 23 മുതലാണ് ഇത്തരത്തിൽ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. അന്വേഷണത്തിൽ, ഹൈദരാബാദ്, കറാച്ചി എന്നിവിടങ്ങളിൽ നിന്നുള്ളതാണെന്ന തരത്തിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തി. അവയിൽ ചിലത് നാൽപ്പത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകളാണ്.

പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: യൂട്യൂബ് & ഫേസ്ബുക്ക്

ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഒരു കൊടിയും കറുപ്പ് നിറമുള്ള ഒരു കവാടവും 'ഹോണ്ടാ ഡ്രൈവ് ഇൻ' എന്ന് എഴുതിയിട്ടുള്ള ഒരു കെട്ടിടവും ശ്രദ്ധയിൽപ്പെട്ടു. ചില വീഡിയോയിൽ 'priceoye.pk' എന്നൊരു ഹോർഡിങ്ങും വ്യക്തമായി കാണാം. '.pk' എന്നത് പാകിസ്ഥാന്റെ ഡൊമെയ്ൻ ആണ്. തുടർന്ന്, ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ദൃശ്യങ്ങളിലുള്ളത് പാകിസ്താനിലെ കറാച്ചി ആണെന്ന് സ്ഥിരീകരിച്ചു.

താരതമ്യം | കടപ്പാട്: ഗൂഗിൾ സ്ട്രീറ്റ് വ്യൂ & ഫേസ്ബുക്ക്

2022 ജൂൺ 22-നാണ് സംഭവം നടന്നത്. ഇതിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ള ചില വാർത്തകളും കണ്ടെത്തി. മഴ മൂലമാണ് അപകടമുണ്ടായത്. മഴയ്‌ക്കൊപ്പം റോഡിലുണ്ടായിരുന്ന ഓയിലിൽ സാന്നിധ്യവും ബൈക്കുകൾ തെന്നുന്നതിന് കാരണമായി എന്നും ഒരു റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

വാർത്താ ലിങ്കുകൾ:

ക്യാപിറ്റൽ ടിവി:

റിപ്പബ്ലിക് വേൾഡിന്റെ വാർത്ത | കടപ്പാട്: റിപ്പബ്ലിക് വേൾഡ്

പാകിസ്ഥാനിലെ ഒരു മാധ്യമ പ്രവർത്തകന്റെ ട്വീറ്റും കണ്ടെത്തി.

വാസ്തവം

ഫ്‌ളൈ ഓവറിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നതിന്റെ ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളതല്ല, കറാച്ചിയിൽ നിന്നുള്ളതാണ്.

Content Highlights: Motor Bikes, Slipping, bridge, India, Karachi, Pakistan, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented