ഭജൻ ആലപിച്ചാൽ പോഷകാഹാരക്കുറവ് ഇല്ലാതാകുമെന്ന് മോദി! വാസ്തവമെന്ത്? | Fact Check


ഗ്രീഷ്മ ഗ്രീഷ്മം / ഫാക്ട് ചെക്ക് ഡെസ്‌ക് 

കടപ്പാട്: www.narendramodi.in/mann-ki-baat

ഭജൻ ആലപിച്ചാൽ പോഷകാഹാരക്കുറവ് പരിഹരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു എന്ന രീതിയിൽ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരിക്കുന്ന പോസ്റ്റ് ഇതാണ്:. 'ഭജൻ(ഭക്തിഗാനം) ആലപിച്ചാൽ പോഷകാഹാരക്കുറവ് പരിഹരിക്കപ്പെടുമെന്ന് മോദി പറഞ്ഞു. ഭാഗ്യവശാൽ, ഈ മണ്ടത്തരത്തിന് സാക്ഷ്യം വഹിക്കാൻ നെഹ്റു ജീവിച്ചിരിപ്പില്ല!' എഴുത്തുകാരനും പ്രൊഫസറുമായ അശോക് സ്വയ്ൻ അടക്കം നിരവധി പേരാണ് പ്രസ്തുത ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിന് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

അന്വേഷണത്തിൽ പ്രചരിക്കുന്ന ട്വീറ്റിനോട് സാമ്യമുള്ള മറ്റൊരു ട്വീറ്റ് കണ്ടെത്തി. റസിയ സുൽത്താനയുടേതാണ് പ്രസ്തുത ട്വീറ്റ്. അത് ഇപ്രകാരമാണ്: 'ഭജൻ ആലപിക്കുന്നത് പോഷകാഹാരക്കുറവ് കുറയ്ക്കുമെന്ന് മൻ കി ബാത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നു! അമിതമായ പോഷകാഹാരക്കുറവ് നിങ്ങളുടെ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.'

റസിയ സുൽത്താനയുടെ ഈ ട്വീറ്റിന് ചുവടെ, ജെ.പി. ചദ്ദ എന്ന പ്രൊഫൈലിൽ നിന്നുള്ള ഒരു റിപ്ലൈ ട്വീറ്റ് കണ്ടെത്തി. 'ഭജനകളിൽ ഒത്തുചേരുന്ന ജനങ്ങളിൽനിന്ന് ആഹാരം സംഭാവനയായി സ്വീകരിച്ചുകൊണ്ട് കുട്ടികൾക്കായി ഭക്ഷണം സമാഹാരിക്കുന്നു. ഇപ്രകാരം പോഷകാഹാരക്കുറവ് കൈകാര്യം ചെയ്ത മധ്യപ്രദേശിലെ ദാതിയ ഗ്രാമത്തിനെ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിച്ചു' എന്നാണ് പ്രസ്തുത റിപ്ലൈ ട്വീറ്റ്.

കടപ്പാട്: twitter.com/RezinaSultana9/status/1564657223443546112

ജെ.പി. ചദ്ദയുടെ ട്വീറ്റിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് മാസത്തിലെ മൻ കി ബാത്തിന്റെ എപ്പിസോഡ് പരിശോധിച്ചു. ഓഗസ്റ്റ് 28-ന് പ്രക്ഷേപണം ചെയ്ത മൻ കി ബാത്തിന്റെ 92-ാം എപ്പിസോഡിലാണ് പ്രധാനമന്ത്രി പോഷകാഹാരക്കുറവിനെക്കുറിച്ച് സംസാരിച്ചത്.

പ്രധാനമന്ത്രിയുടെ വാക്കുകൾ: ''പോഷകാഹാരക്കുറവ് ഇല്ലാതാക്കാൻ പാട്ടും സംഗീതവും ഭജനയും ഉപയോഗിക്കാനാകുമെന്ന് നിങ്ങൾക്ക് സങ്കല്പിക്കാനാകുമോ? മധ്യപ്രദേശിലെ ദാതിയ ജില്ലയിൽ നടന്ന 'മേരാ ബച്ചാ അഭിയാൻ' എന്ന പരിപാടിയിൽ ഇത് വിജയകരമായി ഉപയോഗിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഭജന-കീർത്തനങ്ങൾ സംഘടിപ്പിക്കുകയും, അധ്യാപകരെ പോഷകാഹാര ഗുരുക്കളായി അംഗീകരിക്കുകയും ചെയ്തു. മട്ക പ്രോഗ്രാം(Matka Programme) എന്ന പരിപാടിയുടെ ഭാഗമായി അങ്കണവാടിയിൽ സ്ത്രീകൾ ഒരുപിടി ധാന്യങ്ങൾ കൊണ്ടുവരികയും ഈ ധാന്യം ഉപയോഗിച്ച് ശനിയാഴ്ചകളിൽ 'ബാൽഭോജ്'(വിരുന്ന്) സംഘടിപ്പിക്കുകയും ചെയ്തു. ഈ പരിപാടികളിലൂടെ അങ്കണവാടികളിലെ കുട്ടികളുടെ ഹാജർ നിരക്ക് വർധിച്ചതിന് പുറമെ കുട്ടികളിലെ പോഷകാഹാരക്കുറവും പരിഹരിച്ചു. സമാനമായ രീതിയിൽ ജാർഖണ്ഡിലും പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനായി പ്രചാരണം നടക്കുന്നുണ്ട്.

https://www.pmindia.gov.in/en/news_updates/pms-address-in-the-92nd-episode-of-mann-ki-baat/

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഗസ്റ്റ് 28-ന് സംപ്രേഷണം ചെയ്ത മൻ കി ബാത്തിനെ വിമർശിച്ച് കൊണ്ട് 'സയൻസ് ദി വയർ' (Science The Wire) ഒരു ലേഖനം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. പോഷകാഹാരക്കുറവ് പരിഹരിക്കാൻ തദ്ദേശീയ ഭക്ഷണ സംസ്‌കാരങ്ങളുടെ പങ്കിനെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം, ഭജൻ-കീർത്തനങ്ങളെ പറ്റി സംസാരിച്ചതിലൂടെ ഭക്തി സംഗീതത്തിലേക്ക് പൊതുശ്രദ്ധ മാറ്റുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ദി വയർ വിമർശിക്കുന്നു.

https://science.thewire.in/health/narendra-modi-malnutrition-bhajan/

വാസ്തവം

ഭജൻ ആലപിച്ചാൽ പോഷകാഹാരക്കുറവ് ഇല്ലാതാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മേരാ ബച്ചാ കാമ്പെയ്നിന്റെ ഭാഗമായി മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ അങ്കണവാടികളിൽ ഭജന-കീർത്തനങ്ങൾ സംഘടിപ്പിച്ചതിനെ കുറിച്ചാണ് പ്രധാനമന്ത്രി മൻ കി ബാത്തിൽ സംസാരിച്ചത്. ഭജനയിൽ പങ്കെടുക്കുന്ന ആളുകളുടെ കയ്യിൽനിന്നു സംഭാവനയായി സ്വീകരിക്കുന്ന ധാന്യങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകിയതിലൂടെ അവരിലെ പോഷകാഹാരക്കുറവ് ഇല്ലാതായി എന്നാണ് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറയുന്നത്.

Content Highlights: malnutrition, bhajans, singing, Narendra Modi, Man ki Bath, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented