കുഴി നിറഞ്ഞ കേരളത്തിലെ റോഡുകൾ, ചിത്രത്തിന് പിന്നിലെ വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്./ ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം

ഴ ശക്തമായതോടെ കേരളത്തിലെ റോഡുകളിൽ കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ് എന്ന തരത്തിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ എന്ന വിവരണത്തോടെ ഒരു ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിന് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

കേരളത്തിലെ റോഡ് എന്ന തരത്തിൽ ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വിവരണമിതാണ്:'കേരളത്തിലെ ഏറ്റവും അതുല്യമായ കണ്ടുപിടുത്തമാണ് കുഴി നിറഞ്ഞ റോഡുകൾ. ഡ്രൈവർമാരുടെ രക്തത്തിലെ താപനില നിലനിർത്താൻ ഇത്തരം റോഡുകൾ സഹായിക്കും. അതിനാൽ ഈ റോഡുകൾ നിർമ്മിച്ചതിനു കേരള സർക്കാരിന്റെ പൊതു മരാമത്ത് വകുപ്പിന് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ജനസംഖ്യ നിയന്ത്രണത്തിനും ഇത്തരം റോഡുകൾ സഹായിക്കുന്നു; പ്രത്യേകിച്ച് ഇരുചക്ര വാഹനം ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ എണ്ണം കുറയ്ക്കുന്നതിൽ.'

കീ ഫ്രെയിംസ് ടൂൾ ഉപയോഗിച്ചുള്ള പരിശോധനയിൽ പ്രസ്തുത ചിത്രം 2018 മുതൽ ഇൻറർനെറ്റിൽ പ്രചരിക്കുന്നതായി കണ്ടെത്തി. പല വാർത്ത മാധ്യമങ്ങളും, ഇന്ത്യൻ നഗരങ്ങളിലെ റോഡുകളുടെ ദുരവസ്ഥയെ പറ്റിയുള്ള വാർത്തകളിൽ ഒരു പ്രതീകാത്മകചിത്രമായി (representative image) പ്രസ്തുതചിത്രം ഉപയോഗിച്ചിരുന്നു. ഏറ്റവും ഒടുവിൽ 2022 ജനുവരിയിൽ ബംഗളുരുവിലെ റോഡുകൾ ശരിയാക്കാൻ കർണാടക മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി എന്ന വാർത്തയിലും പ്രസ്തുത ചിത്രം ഉപയോഗിച്ചിരുന്നു. എന്നാൽ, ചിത്രത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ല.

ഇത് സംബന്ധിക്കുന്ന വാർത്തകളുടെ ലിങ്കുകളും ചിത്രങ്ങളും:

https://zeenews.india.com/mobility/karnataka-cm-bommai-instructs-officials-to-fix-potholes-on-bengaluru-roads-within-15-days-2424895.html

വാസ്തവം

കാലവർഷത്തിൽ കുണ്ടും കുഴിയും നിറഞ്ഞ കേരളത്തിലെ റോഡ് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രസ്തുത ചിത്രം കഴിഞ്ഞ നാലു വർഷത്തിലേറെയായി വാർത്താ മാധ്യമങ്ങളിൽ പല ഇന്ത്യൻ നഗരങ്ങളിലെയും റോഡുകളെ പറ്റിയുള്ള വാർത്തകളിൽ പ്രതീകാത്മക ചിത്രമായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഇതിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനായില്ല. അതിനാൽ പ്രസ്തുത ചിത്രം ഈ വർഷത്തെ മഴയിൽ തകർന്ന കേരളത്തിലെ റോഡല്ല.

Content Highlights: Kerala Roads, Potholes, Monsoon, PWD, Photo, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022

Most Commented