സമഗ്ര ശിക്ഷാ അഭിയാന്റെ പേരിൽ ജോലി തട്ടിപ്പ്; പ്രചരിക്കുന്ന ലിങ്ക് വ്യാജം | Fact Check


സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക് 

.

കേന്ദ്ര സർക്കാർ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന് കീഴിൽ രാജ്യവ്യാപകമായി തൊഴിലവസരങ്ങളെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. അപേക്ഷ സമർപ്പിക്കാനായി samagrashiksha.org എന്ന ലിങ്ക് ഉൾപ്പടെയാണ് പ്രചാരണം.

എന്താണ് വാസ്തവമെന്ന് അന്വേഷിക്കുന്നു.



അന്വേഷണം

സന്ദേശത്തിൽ നൽകിയിരിക്കുന്നത് ഔദ്യോഗിക സൈറ്റിന്റെ ലിങ്കാണെന്ന് ഒറ്റനോട്ടത്തിൽ തോന്നും. സൈറ്റിൽ പ്രവേശിച്ചാൽ നിരവധി തസ്തികകളിലേക്കുള്ള നോട്ടിഫിക്കേഷനുകളും അപേക്ഷിക്കാനുള്ള ലിങ്കുകളും കാണാനാകും. സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശദമായി പരിശോധിച്ചു. സമഗ്ര ശിക്ഷാ അഭിയാന്റെ സൈറ്റാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും ഇതിൽ നൽകിയിരിക്കുന്ന ലോഗോ വ്യത്യസ്തമാണ്. സൈറ്റിൽ നൽകിയിരിക്കുന്ന ലോഗോയിൽ സർവ ശിക്ഷാ അഭിയാൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കുകൾ പരിശോധിച്ചു, സാധാരണ അപേക്ഷ ഫോം പോലെ ഫോട്ടോയും മറ്റ് വ്യക്തി വിവരങ്ങളും നൽകണം. ശേഷം അപേക്ഷാ ഫീസ് ആവശ്യപ്പെടുന്ന വിൻഡോ പ്രത്യക്ഷപ്പെടും. 998 രൂപയാണ് ഫീസായി നൽകേണ്ടത്. പണമടയ്ക്കേണ്ട യു.പി.ഐ. ഐ.ഡി. പരിശോധിച്ചതിൽനിന്ന് ഇത് പ്രിൻസ് സിങ് എന്ന വ്യക്തിയുടെ പേരിലാണെന്ന് കണ്ടെത്തി. സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് ഒരിക്കലും ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് നൽകാനായി ആവശ്യപ്പെടാറില്ല.

വ്യാജ സൈറ്റിന്റെ സ്‌ക്രീൻഷോട്ട്

അപേക്ഷ നൽകുന്നതിനിടയിൽ വെരിഫിക്കേഷൻ സന്ദേശങ്ങൾ ഒന്നും ലഭിച്ചില്ല. സാധാരണയായി ഓൺലൈൻ അപേക്ഷകൾ നൽകുമ്പോൾ വെരിഫിക്കേഷൻ സന്ദേശം ലഭിക്കേണ്ടതാണ്. അതിനു ശേഷമേ ഫീസ് അടക്കാനായി ആവശ്യപ്പെടാറുള്ളൂ. അങ്ങനെ, കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ സൈറ്റ് വ്യാജനാണെന്ന് ഉറപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്കായി സമഗ്ര ശിക്ഷാ അഭിയാന്റെ കേരളത്തിലെ അധികൃതരുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന സൈറ്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് വ്യാജനാണെന്നും അവർ സ്ഥിരീകരിച്ചു. സമഗ്ര ശിക്ഷാ അഭിയാൻ നേരിട്ട് നിയമനങ്ങൾ നടത്താറില്ലെന്നും ഡെപ്യൂട്ടേഷനിലൂടെയാണ് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. https://samagra.education.gov.in/ എന്നതാണ് സമഗ്ര ശിക്ഷാ അഭിയാന്റെ ഔദ്യോഗിക സൈറ്റിന്റെ ലിങ്ക്.

യഥാർത്ഥ സൈറ്റിന്റെ സ്‌ക്രീൻഷോട്ട്

മുൻപും സമാനമായ രീതിയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. അന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നൽകിയ വാർത്തയുടെ ലിങ്ക്:
https://www.mathrubhumi.com/in-depth/fact-check/does-sarva-shiksha-abhiyan-offer-jobs-what-is-the-truth-fact-check-1.7330804

വാസ്തവം

സമഗ്ര ശിക്ഷാ അഭിയാൻ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുവെന്ന പ്രചാരണം വ്യാജമാണ്. വ്യാജ സൈറ്റിന്റെ ലിങ്ക് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സമഗ്ര ശിക്ഷാ അഭിയാനിലെ ഒഴിവുകളിലേക്ക് പൊതുജനങ്ങളിൽ നിന്നും നേരിട്ട് അപേക്ഷ ക്ഷണിക്കാറില്ല. തട്ടിപ്പുകളിൽ വഞ്ചിതരായി പണം നഷ്ടപ്പെടുത്താതിരിക്കുക.

Content Highlights: SSA, Samagra Shiksha Abhiyan, Fraud, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented