യാത്രയിൽ രാഹുലിനൊപ്പം നടന്നത് അമൂല്യ ലിയോണയല്ല, പ്രചാരണം വ്യാജം | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന പോസ്റ്റുകളിൽനിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക് & ട്വിറ്റർ

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ദിവസേന സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. ഇത്തരത്തിൽ രാഹുൽ ഗാന്ധി്‌ക്കൊപ്പം നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'പാകിസ്താൻ സിന്താബാദ്' മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണ എന്ന പെൺകുട്ടിയാണിതെന്നാണ് പോസ്റ്റുകളിലെ അവകാശവാദം.



പ്രചരിക്കുന്ന ട്വീറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ട്വിറ്റർ

ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

പ്രചരിക്കുന്ന പോസ്റ്റുകളിൽ എ.ഐ.എം.ഐ.എം. മേധാവി അസദുദ്ദീൻ ഒവൈസിയോടൊപ്പം ദൃശ്യങ്ങളിലുള്ള പെൺകുട്ടിയാണ് അമൂല്യ ലിയോണ. 2020 ഫെബ്രുവരിയിൽ ബംഗളൂരുവിൽ സി.എ.എയ്‌ക്കെതിരായി നടന്ന പ്രതിഷേധ യോഗത്തിൽ 'പാകിസ്ഥാൻ സിന്താബാദ്', 'ഹിന്ദുസ്ഥാൻ സിന്താബാദ്' എന്നീ മുദ്രാവാക്യങ്ങൾ അമൂല്യ ഉയർത്തിയിരുന്നു. പക്ഷേ, അവർക്ക് പറയാനുള്ളത് പൂർത്തിയാക്കുന്നതിനു മുൻപേ മൈക്ക് പിടിച്ച് വാങ്ങി വേദിയിൽനിന്നു ബലമായി മാറ്റുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ദി ക്വിന്റിന്റെ വീഡിയോ:

രാഹുൽ പെൺകുട്ടിയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം അദ്ദേഹവും പ്രിയങ്ക ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയിൽനിന്നുള്ള ഈ ചിത്രം 2022 സെപ്തംബർ 21-നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

രാഹുൽ ഗാന്ധിയുടെ പോസ്റ്റ്-
https://www.facebook.com/photo.php?fbid=660260705460008&set=pb.100044282536870.-2207520000..&type=3

പ്രിയങ്ക ഗാന്ധി വദ്രയുടെ പോസ്റ്റ്-
https://www.facebook.com/photo/?fbid=647077423444753&set=pb.100044275037341.-2207520000..

സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 'മിവ ആൻഡ്രെലിയോ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രചരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. 'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം' എന്നാണ് ചിത്രത്തിന്റെ തലക്കെട്ട്. കൂടാതെ, രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിന്റെ ഒരു വീഡിയോയും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: ഇൻസ്റ്റഗ്രാം

കൂടുതൽ വിവരങ്ങൾക്കായി മിവയെ ബന്ധപ്പെട്ടു. യഥാർത്ഥ പേര് മിവ ജോളി എന്നാണ്. കെ.എസ്.യു. എറണാകുളം ജില്ല ജനറൽ സെക്രട്ടറിയാണ് ഈ ആലുവ സ്വദേശിനി. ഭാരത് ജോഡോ യാത്ര എറണാകുളത്തെ പാലാരിവട്ടം എത്തിയപ്പോഴാണ് മിവയ്ക്ക് രാഹുൽ ഗാന്ധിയുടെ അടുത്ത് എത്താനും ഒരുമിച്ച് നടക്കാനും സാധിച്ചത്.

https://www.instagram.com/reel/Ci2SY11j9ga/?utm_source=ig_web_copy_link

വാസ്തവം

രാഹുൽ ഗാന്ധിയും അമൂല്യ ലിയോണയും ഭാരത് ജോഡോ യാത്രയിൽ ഒരുമിച്ച് നടക്കുന്നു എന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന ചിത്രത്തിലുള്ളത് അമൂല്യയല്ല, മറിച്ച് കെ.എസ്.യു. എറണാകുളം ജില്ല ജനറൽ സെക്രട്ടറിയായ മിവ ജോളിയാണ്.

Content Highlights: Rahul Gandhi, Amulya Leona, Bharat Jodo Yatra, Accompanied, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented