ഇന്ത്യൻ  മിസൈൽ പാകിസ്താനിൽ ഇടിച്ചിറങ്ങിയ ദൃശ്യം യഥാർത്ഥമോ? | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന ചിത്രം

ന്ത്യയിൽനിന്നു സൂപ്പർ സോണിക് മിസൈൽ പാകിസ്താനിലെ മിയാ ചാനുവിൽ പതിച്ചത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. അബദ്ധത്തിൽ സംഭവിച്ചതെന്നായിരുന്നു ഇന്ത്യ നിൽകിയ വിശദീകരണം. ഈ മിസൈലിന്റേത് എന്ന തരത്തിൽ നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് പാകിസ്താനിൽ നിന്നുള്ള @Sherryy90 എന്ന ട്വിറ്റർ ഹാന്റിലിൽനിന്നു പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ:

ഇതിലെ വസ്തുത പരിശോധിക്കാം.

അന്വേഷണം

ഇക്കഴിഞ്ഞ മാർച്ച് 9-ന് വൈകീട്ട് 6.53-നാണ് മിസൈൽ പാകിസ്താനിൽ പതിക്കുന്നത്. തൊട്ടടുത്ത ദിവസം പാകിസ്താൻ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ.) ഡയറക്ടർ ജനറൽ മേജർ ജനറൽ ബാബർ ഇഫ്തിഖർ പ്രസ്താവന നടത്തി- പഞ്ചാബ് പ്രവിശ്യയിലെ ഖനേവൽ ജില്ലയിലെ മിയാൻ ചന്നുവിൽ മിസൈൽ പതിച്ചതായി അദ്ദേഹം പറഞ്ഞു.

പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഒരു കെട്ടിടത്തിന് മുകളിലായാണ് മിസൈൽ പതിച്ചിരിക്കുന്നത് എന്ന് കാണാം. സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഏകദേശം 2-3 മാക് വേഗതയിലാണ് സഞ്ചരിക്കുക. അതായത്, ഒരു സെക്കൻഡിൽ ഏകദേശം ഒരു കിലോ മീറ്റർ സഞ്ചരിക്കും. ഇന്ത്യ-പാക് അതിർത്തി പിന്നിട്ട് മിസൈൽ മൂന്നു മിനിറ്റിലധികം പാക് പ്രദേശത്ത് സഞ്ചരിച്ച ശേഷം ഇടിച്ചിറങ്ങിയെന്നാണ് പറയുന്നത്. അത്രമേൽ വേഗതയിൽ വരുന്ന മിസൈൽ പതിച്ച
കെട്ടിടം തകർന്നില്ല എന്നതാണ് ശ്രദ്ധേയം. പ്രചരിക്കുന്ന വീഡിയോയിൽ വീഴ്ചയുടെ ആഘാതത്തിൽ മേൽക്കൂര അൽപം മാത്രം തകർന്നിട്ടുണ്ട്.

മിസൈൽ അതിർത്തി കടന്നത് മുതൽ കൃത്യമായി നിരീക്ഷിക്കുകയും ഭൂമിയിൽ പതിച്ചയുടൻ മിലിറ്ററി സംഘം സ്ഥലത്തെത്തിയതായുമാണ് പാക് അധികൃതരുടെ വിശദീകരണം. മിസൈൽ പാകിസ്താനിൽ പതിക്കുന്നത് രാത്രി ഏഴു മണിയോട് അടുത്താണ്. എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പകൽസമയത്തുള്ളതും. അതോടൊപ്പം സാധാരണക്കാരായ ജനങ്ങൾ അങ്ങിങ്ങായി നിൽക്കുന്നതും വീഡിയോയിൽ കാണാം.

യഥാർത്ഥ ദൃശ്യങ്ങൾക്കായുള്ള അന്വേഷണമാണ് അടുത്ത ഘട്ടത്തിൽ നടത്തിയത്. ഇതിനായി പാകിസ്താൻ മാധ്യമങ്ങൾ നൽകിയ ദൃശ്യങ്ങൾ പരിശോധിച്ചു. രാത്രിയിലുള്ള ദൃശ്യങ്ങളാണ് ന്യൂസ് ചാനലുകൾ നൽകിയിരിക്കുന്നത്. പാക് സൈന്യം പുറത്തുവിട്ട ചിത്രങ്ങൾ തന്നെയാണിത്.

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പാകിസ്താൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം സംബന്ധിച്ച് നൽകിയ വാർത്തയിൽ വ്യക്തമായ ചിത്രം നൽകിയിട്ടുണ്ട്. ഇതിൽ മിസൈൽ നിലത്ത് പതിച്ച് തകർന്നത് മൂലമുണ്ടായ ഗർത്തം കാണാം. കൂടാതെ മിസൈലിന്റെ ഏതാനും ഭാഗങ്ങൾ മാത്രമാണ് പൂർണ്ണമായി കത്തിത്തീരാതെ അവശേഷിച്ചതെന്നും മനസ്സിലാകും.

https://www.reuters.com/world/india/pakistan-rejects-indian-statement-accidental-missile-launch-2022-03-15/

വാസ്തവം

ഇന്ത്യയിൽനിന്ന് പാകിസ്താനിലെ മായാ ചാനു പ്രദേശത്ത് പതിച്ച മിസൈലിന്റേത് എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യം വാസ്തവ വിരുദ്ധമാണ്. രാത്രിയിലായിരുന്നു മിസൈൽ പതിച്ചതെന്നിരിക്കെ പ്രചരിക്കുന്ന ദൃശ്യങ്ങൾ പകൽ സമയത്തുള്ളതാണ്. മണ്ണിൽ ഇടിച്ചിറങ്ങിയ ശേഷം കത്തിയമർന്ന മിസൈലിൻറെ ചിത്രങ്ങൾ പാക് സൈന്യം പുറത്തുവിട്ടിട്ടുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ല.

Content Highlights: Is the visual of Indian missile crash in Pakistan real? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented