വൈറൽ ചിത്രം ബബിയ എന്ന മുതലയുടേതോ? വാസ്തവമെന്ത്? | Fact Check


സച്ചിൻ കുമാർ കെ. / മാതൃഭൂമി ഫാക്ട് ചെക്ക്

പ്രചരിക്കുന്ന ചിത്രം

കാസർകോട്ടെ അനന്തപുരം ക്ഷേത്രക്കുളത്തിലെ ബബിയ എന്ന മുതലയുടേതെന്ന തരത്തിൽ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു മുതലയെ തന്റെ നെറുകയിൽ ചേർത്തുവെച്ച് നമിക്കുന്ന ഒരു വ്യക്തിയുടെ ചിത്രമാണിത്. ബബിയയുടെ മരണവാർത്തയ്ക്ക് പിന്നാലെ നിരവധി പേർ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ചില ദേശീയ മാധ്യമങ്ങളും ബബിയയുടെ വാർത്തയ്ക്കൊപ്പം ഇതേ ചിത്രം നൽകിയിട്ടുണ്ട്.

ചിത്രത്തിന്റെ വാസ്തവമെന്തെന്ന് അന്വേഷിക്കുന്നു.പ്രചരിക്കുന്ന ചിത്രങ്ങൾ

അന്വേഷണം

സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രചരിക്കുന്നതിന് സമാനമായ ചിത്രം ഉൾക്കൊള്ളുന്ന ഒരു ഫേസ്ബുക് പോസ്റ്റ് കണ്ടെത്തി. സൊസൈറ്റി ഫോർ കൺസേർവിങ് പ്ലാനറ്റ് ആൻഡ് ലിവിങ്/ കോപ്പാൽ (COPAL) എന്ന സംഘടനയുടെ ഫേസ്ബുക് പേജിലാണിത്.

മദ്ധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റാറിക്കയിലുള്ള ഗിൽബെർട്ടോ ഷെഡ്ഡൻ എന്ന മത്സ്യത്തൊഴിലാളിയെയും അദ്ദേഹം എടുത്തുവളർത്തിയ പൊച്ചോ എന്ന മുതലയേയും പറ്റിയുള്ള പോസ്റ്റിലാണ് ഈ ചിത്രമുള്ളത്. ഇതിൽ നൽകിയിരിക്കുന്ന വിവരങ്ങൾക്ക് കടപ്പാട് നൽകിയിരിക്കുന്നത് 'അവർ പ്ലാനറ്റ്' എന്ന സൈറ്റിനാണ്.

സൈറ്റിലെ 'ദി മാൻ ഹു സ്വിംസ് വിത്ത് എ ക്രോക്കഡൈൽ' എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കോപാലിന്റെ ഫേസ്ബുക് പോസ്റ്റ്. പ്രസ്തുത ലേഖനത്തിൽ, ഇതുമായി ബന്ധപ്പെട്ട ഒരു ഡോക്യൂമെന്ററിയുടെ വീഡിയോ നൽകിയിട്ടുണ്ട്. അണ്ടർവാട്ടർ സിനിമാട്ടോഗ്രാഫറായ റോജർ ഹോറോക്‌സിന്റെ നേതൃത്വത്തിൽ ചിത്രീകരിച്ച ഡോക്യൂമെന്ററിയാണിത്. 45 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ 20 മിനിറ്റ് 53 സെക്കൻഡ് എത്തുമ്പോഴാണ് പ്രചരിക്കുന്ന ചിത്രത്തിലേതിന് സമാനമായ ദൃശ്യങ്ങളുള്ളത്. പ്രചരിക്കുന്ന ചിത്രവും കണ്ടെത്തിയ ദൃശ്യവും താരതമ്യം ചെയ്താൽ രണ്ടും ഒന്നാണെന്ന് വ്യക്തമാകും.

ഡോക്യൂമെന്ററിയിൽ നിന്നുള്ള ഭാഗത്തിന്റെ സ്‌ക്രീൻഷോട്ട്

'നാഷണൽ ജോഗ്രഫിക് വൈൽഡ്' എന്ന ചാനലിന്റെ ലോഗോ ഈ ഡോക്യുമെന്ററിയിൽ കാണാൻ സാധിക്കും. എന്നാൽ, അവരുടെ യൂട്യൂബ് ചാനലിലോ സൈറ്റിലോ ഇത് ഇപ്പോൾ ലഭ്യമല്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, റോജർ ഹോറോക്സിന്റെ ഔദ്യോഗിക സൈറ്റിൽനിന്ന് ഇതേ ദൃശ്യങ്ങളടങ്ങിയ മറ്റൊരു വീഡിയോ ലഭിച്ചു. മുൻപ് പ്രസിദ്ധീകരിച്ച ഡോക്യൂമെന്ററിയുടെ ചെറുപതിപ്പാണ് റോജറിന്റെ സൈറ്റിൽ നൽകിയിട്ടുള്ളത്. 'ടച്ചിങ് ദി ഡ്രാഗൺ' എന്നാണ് ഈ ഡോക്യൂമെന്ററിയുടെ യഥാർത്ഥ പേര്. ഇതിലും പൊച്ചോ എന്ന മുതലയെ ഗിൽബർട്ട് നമിക്കുന്ന ദൃശ്യങ്ങൾ കാണാം. അങ്ങനെ, പ്രചരിക്കുന്ന ചിത്രത്തിന് കാസറഗോട്ടെ ബബിയ എന്ന മുതലയുമായി ബന്ധമില്ലെന്ന് വ്യക്തമായി.

റോജർ ഹോറോക്‌സിന്റെ സൈറ്റിന്റെ ലിങ്ക്:
https://www.rogerhorrocks.com/blog/national-geographic-touching-the-dragon

1991-ലാണ് ഇടതുകണ്ണിൽ വെടിയേറ്റ നിലയിൽ ചിറ്റോ എന്നറിയപ്പെടുന്ന ഗിൽബെർട്ടോ ഷെഡ്ഡന് പൊച്ചോയെ കിട്ടുന്നത്. അദ്ദേഹം ഈ മുതലയെ പരിപാലിച്ച് ആരോഗ്യവാനാക്കി മാറ്റി. പതിയെ ഇരുവരും സൗഹൃദത്തിലായി. ഭീമാകാരനായ പൊച്ചോയുമായി ചിറ്റോ നടത്തുന്ന അഭ്യാസങ്ങൾ നാട്ടുകാർക്കും അത്ഭുതമായിരുന്നു. 2000-ൽ കോസ്റ്റാറിക്കയിലെ ഒരു ചാനൽ ഇത് വാർത്തയാക്കിയതോടെ ആണ് ഈ അപൂർവബന്ധം പുറംലോകം അറിയുന്നത്.

2011 ഒക്ടോബറിൽ പൊച്ചോ എന്ന മുതല ഓർമയായി. മനുഷ്യരുടേതിന് സമാനമായ രീതിയിലായിരുന്നു പൊച്ചോയുടെ ശവസംസ്‌കാരം നടത്തിയത്. കുറച്ച് നാളുകൾക്ക് ശേഷം ചിറ്റോയ്ക്ക് പുതിയൊരു മുതലയെ ലഭിച്ചു. പൊച്ചോ ദോസ് (പൊച്ചോ രണ്ടാമൻ) എന്നാണു ഇതിന് നൽകിയിരിക്കുന്ന പേര്.

വാസ്തവം

കാസർകോട്ടെ അനന്തപുരം ക്ഷേത്രക്കുളത്തിലെ ബബിയ എന്ന മുതലയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മദ്ധ്യ അമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിലെ ഗിൽബെർട്ടോ ഷെഡ്ഡൻ എന്ന വ്യക്തിയുടെയും അദ്ദേഹം വളർത്തിയിരുന്ന പൊച്ചോ എന്ന മുതലയുടെയും ചിത്രമാണിത്.

Content Highlights: Babia, Crocodile, Kasargod Temple, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented