മധ്യപ്രദേശിൽ കാലന്മാരായി മണൽ മാഫിയ, മുഖ്യമന്ത്രിക്കും പങ്കുണ്ടോ? | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം

നധികൃത മണൽ ഖനനത്തിനെതിരെ പ്രതിഷേധിച്ച ഗ്രാമീണനെ മണൽ മാഫിയ പട്ടാപ്പകൽ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന തരത്തിൽ ട്വിറ്ററിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലത്തിലാണ് അതി ദാരുണ സംഭവമെന്നാണ് പോസ്റ്റിൽ പറയുന്നത്. സംഭവത്തിലെ കുറ്റക്കാരൻ ശിവരാജ് സിങ് ചൗഹാന്റെ സുഹൃത്താണെന്നും അവർ നിർദയം സാധാരണക്കാരെ കൊന്നൊടുക്കുന്നതായും പോസ്റ്റിൽ പറയുന്നു.

അർജുൻ ആര്യ എന്ന ട്വിറ്റർ ഹാൻറിലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മധ്യപ്രദേശ് കോൺഗ്രസ് കമ്മറ്റി സെക്രട്ടറിയാണ് അർജുൻ ആര്യ. നവംബർ 21-നാണ് അർജുൻ ദൃശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അന്വേഷണം

പരിശോധനയിൽ ഇതേ വീഡിയോ ഗോവിന്ദ് ഗുർജർ എന്ന ട്വിറ്റർ ഹാൻറിലിലും പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടു. നവംബർ 21-ന് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം ഇരുപത്തിനാലായിരത്തിൽ അധികം പേർ ദൃശ്യങ്ങൾ കാണുകയും ആയിരത്തിലധികം പേർ റീ-ട്വീറ്റ് ചെയ്യുകയും ചെയ്തു.
https://twitter.com/govindtimes/status/1462406683049676802

അതോടൊപ്പം, പോസ്റ്റിന് കമൻറായി ഗോവിന്ദ് ഗുർജർ തന്നെ ഒരു വാട്‌സ് ആപ്പ് ചാറ്റ് (സ്‌ക്രീൻഷോട്ട്) കമൻറ് ചെയ്തിരിക്കുന്നതായി കണ്ടു. മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എ. കുണാൽ ചൗധരിയുടെ ട്വിറ്റർ പോസ്റ്റ് ലിങ്ക് ആണ് ചിത്രത്തിലുള്ളത്. പ്രസ്തുത ദൃശ്യങ്ങൾ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിയമസഭാ മണ്ഡലമായ ബുദ്ധനിയിൽ നിന്നുള്ളതാണെന്നാണ് ഇതിൽപറയുന്നത്.

എന്നാൽ, ഈ ട്വീറ്റ് കുണാൽ ചൌധരി പിന്നീട് നീക്കം ചെയ്തതായും ചിത്രം പോസ്റ്റ് ചെയ്ത ഗോവിന്ദ് പറയുന്നുണ്ട്.

sand mafia

വിശദമായ അന്വേഷ്ണത്തിൽ വീഡിയോ ഈ ദൃശ്യങ്ങൾ മധ്യപ്രദേശിൽ നിന്നുള്ളത് തന്നെയാണെന്ന് കണ്ടെത്തി.
നവംബർ 21-ന് ടൈംസ് നൌ ന്യൂസ് ചാനലിൽ ഇത് സംബന്ധിച്ച് വാർത്ത നൽകിയിട്ടുണ്ട്.

https://www.youtube.com/watch?v=EMOxfaINxYc

ട്രക്കിനടിയിലകപ്പെട്ട വ്യക്തിയുടെ ജീവന് ഭീഷണിയില്ല, എന്നാൽ, അദ്ദേഹത്തിന്റെ ഒരു കാലിന്
സാരമായ പരിക്കേറ്റതായാണ് ലഭ്യമായ വിവരം. അതേസമയം വീഡിയോ മുഖ്യമന്ത്രിക്കെതിരായ
വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചു എന്ന കുറ്റത്തിന് അർജുൻ ആര്യനെതിരെ പോലീസ് കേസെടുക്കുകയും
നവംബർ 22-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

arrested

https://www.freepressjournal.in/bhopal/madhya-pradesh-congresss-state-secretary-booked-for-posting-fake-video-on-social-media

വാസ്തവം

മണൽ മാഫിയ ഗ്രാമീണനെ ആക്രമിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളത്
തന്നെയാണ്. എന്നാൽ സംഭവത്തിന് പിന്നിൽ സംസ്ഥാന മുഖ്യമന്ത്രി ശിവരാജ സിങ് ചൗഹാന്റെ സുഹൃത്താണെന്ന
തരത്തിലുള്ള വാദത്തിന് തെളിവുകളില്ല. മറിച്ച് വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് ദൃശ്യം പോസ്റ്റ്
ചെയ്ത അർജുൻ ആര്യനെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ ആരോപണമുന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്ത കോൺഗ്രസ് എം.എൽ.എ. കുണാൽ ചൗധരി പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

Content Highlights: Is the sand mafia and the CM involved in Madhya Pradesh in brutal killing? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented