മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്നത് ഷാജ് കിരണോ? ചിത്രത്തിന്റെ വാസ്തവം എന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം | കടപ്പാട്: ഫേസ്ബുക്ക്

സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഷാജ് കിരൺ എന്നൊരാൾ മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി സ്വപ്നയെ സമീപിച്ചു എന്നൊരു ആരോപണവും അവർ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമൊപ്പം ഷാജ് കിരൺ നിൽക്കുന്നു എന്ന തരത്തിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി ഷാജ് കിരണിനെ അറിയില്ല എന്നു പറഞ്ഞത് കള്ളമാണ് എന്ന അവകാശവാദമാണ് ഈ ചിത്രം പ്രചരിപ്പിച്ചുകൊണ്ട് ഉന്നയിക്കാൻ ശ്രമിക്കുന്നത്. കൂടാതെ, ക്രൈം സ്റ്റോറി എന്ന ഓൺലൈൻ വാർത്താ മാധ്യമം ചിത്രത്തെക്കുറിച്ച് പരാമർശിക്കുന്ന ഒരു വീഡിയോയും വാട്‌സാപ്പ് സന്ദേശമായി ലഭിച്ചു.

വാട്‌സാപ്പിൽ ലഭിച്ച വീഡിയോ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്- വാട്‌സാപ്പ്

പോസ്റ്റുകൾ:

ഫേസ്ബുക്ക്-

ട്വിറ്റർ-

ചിത്രത്തിലുള്ളത് ഷാജ് കിരൺ ആണോ? പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ എന്നിവർക്കൊപ്പം മറ്റു ചിലരും ഉൾപ്പെടുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ഇതിൽ ഷാജ് കിരൺ ആണെന്ന തരത്തിൽ ഒരാളുടെ മുഖം രേഖപ്പെടുത്തിയിട്ടുമുണ്ട്. നിരവധി പേരാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്.

https://www.facebook.com/photo/?fbid=132782379382987&set=a.100822009245691

https://www.facebook.com/aakashvideos.muttom/videos/1136920710198368

ചിത്രത്തിലെ വ്യക്തിയുടെ മുഖം ഷാജ് കിരണിന്റെ ചിത്രവുമായി താരതമ്യം ചെയ്തു പരിശോധിച്ചപ്പോൾ ഇരു മുഖങ്ങളും തമ്മിൽ സാമ്യം ഇല്ലെന്നു വ്യക്തമായി. ശേഷം, സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, പ്രസ്തുത ചിത്രം പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് 2016 ജൂണ് 11-ന് പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി. ''ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറി'' എന്നതാണ് ചിത്രത്തിന്റെ തലക്കെട്ട്.

ഫേസ്ബുക്ക് പോസ്റ്റ്-

https://www.facebook.com/PinarayiVijayan/photos/a.560327407392427/1036365696455260/?type=3

കൂടാതെ, ഡെക്കാൻ ക്രോണിക്കൾ എന്ന വാർത്താ മാധ്യമം അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്തുത ചിത്രം അടങ്ങിയ ഒരു വാർത്തയും കണ്ടെത്തി. മുഖ്യമന്ത്രി കുടുംബ സമേതം ക്ലിഫ് ഹൗസിലേക്ക് താമസം മാറിയതിനെ സംബന്ധിച്ച വാർത്തയാണിത്.

ഡെക്കാൻ ക്രോണിക്കളിന്റെ വാർത്ത, 12/06/2016 | കടപ്പാട്: www.deccanchronicle.com/nation/in-other-news/120616/cm-pinarayi-vijayan-family-move-into-cliff-house-quietly.html

തുടർന്ന്, ചിത്രത്തിലുള്ള വ്യക്തി ആരാണെന്നറിയുന്നതിനായി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെ (PA) ബന്ധപ്പെട്ടു. അങ്ങനെ, ചിത്രത്തിലുള്ളത് മുഖ്യമന്ത്രിയുടെ ബന്ധുവാണ്, ഷാജ് കിരൺ അല്ല എന്ന് സ്ഥിരീകരിച്ചു. ചിത്രത്തിലുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്റെ ജ്യേഷ്ഠന്റെ മകളുടെ മകൻ ആണെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രം തെറ്റായ അവകാശവാദങ്ങളോടെയാണ് പ്രചരിക്കുന്നത്. വ്യാജ പ്രചാരണത്തിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി.എം. മനോജ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റും ഫേസ്ബുക്കിൽ കണ്ടെത്തി. വാസ്തവം വ്യക്തമാക്കുന്നതിനൊപ്പം, പ്രസ്തുത ചിത്രം പകർത്തിയത് താനാണെന്നും മനോജ് പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

ഇതിനു പിന്നാലെ വാസ്തവം തിരിച്ചറിഞ്ഞ് ക്രൈം സ്റ്റോറി ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.

വാസ്തവം

പ്രചരിക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമൊപ്പം നിൽക്കുന്നത് ഷാജ് കിരൺ അണെന്നുള്ളത് വ്യാജ പ്രചാരണമാണ്. ചിത്രത്തിലുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവാണ്.

Content Highlights: Shaj Kiran, Pinarayi Vijayan, Gold Smuggling Case, Swapna Suresh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


Charmila Actress Interview asking sexual favors to act in Malayalam Cinema

1 min

എന്റെ മുഖത്ത് നോക്കി പറഞ്ഞു, അവരിലൊരാളെ തിരഞ്ഞെടുക്കാന്‍, ഞെട്ടിപ്പോയി- ചാര്‍മിള

Jul 5, 2022

Most Commented