നൂപുർ ശർമയെ അറസ്റ്റ് ചെയ്തുവെന്ന് പ്രചാരണം. വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ | കടപ്പാട്: twitter.com/theabmannan/status/1538884522183622656)

പ്രവാചകനെതിരെ വിവാദ പ്രസ്താവന നടത്തിയ നൂപുർ ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു എന്ന അവകാശവാദത്തോടെ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നൂപുർ ശർമ്മ എന്ന് അവകാശപ്പെടുന്ന വ്യക്തി ഉൾപ്പെടെ ഒരു കൂട്ടം സ്ത്രീകളെ പോലീസ് തടയുന്നതും തുടർന്നുണ്ടാവുന്ന ഉന്തും തള്ളുമാണ് ദൃശ്യങ്ങളിൽ. പ്രസ്തുത ദൃശ്യങ്ങൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്തു എന്ന തരത്തിൽ ജൂൺ 20 മുതൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂൺ 20-ന് പ്രസിദ്ധീകരിച്ച ഒരു ട്വീറ്റിൽ പറയുന്നതിങ്ങനെ 'ഈ വീഡിയോ നൂപുർ ശർമയാണെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. നൂപുർ ശർമയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ?'

വീഡിയോ വൈറൽ ആയതോടെ ദൃശ്യങ്ങളിലെ വ്യക്തി നൂപുർ ശർമയാണോ എന്ന ചോദ്യവും പലരും സമൂഹ മാധ്യമങ്ങളിൽ ഉന്നയിച്ചിരുന്നു. ചിലർ ദൃശ്യങ്ങളിലെ പോലീസുകാരുടെ യൂണിഫോം രാജസ്ഥാൻ പോലിസിന്റേതാണെന്നു തിരിച്ചറിയുകയും ട്വിറ്ററിൽ രാജസ്ഥാൻ പോലീസിനെ ടാഗ് ചെയ്തതായും കണ്ടെത്തി.

എന്നാൽ, രാജസ്ഥാൻ പോലീസ് വിഷയത്തെപ്പറ്റി അവരുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളിൽ വിശദീകരണം നൽകിയിട്ടില്ല.

വിശദമായ അന്വേഷണത്തിൽ പ്രചരിക്കുന്ന വീഡിയോ നൂപുർ ശർമയുടേതല്ലെന്നു കണ്ടെത്തി. പ്രസ്തുത വീഡിയോയിലെ വ്യക്തി ഇന്ത്യൻ ഫാർമേഴ്സ് യൂണിയന്റെ രാജസ്ഥാനിലെ ചുരു ജില്ലാ പ്രസിഡന്റായ ഭൂമി ബിർമിയാണ്. ഇക്കഴിഞ്ഞ ജൂൺ 16-ന് രാജസ്ഥാനിലെ ചുരു ജില്ലയിൽ എസ്.ഡി.എം. (സബ് ഡിവിഷൻ മജിസ്ട്രേറ്റ് ) ഓഫീസിലേക്ക് കർഷകർ നടത്തിയ മാർച്ചിനിടെ, പോലീസുകാരുമായി സംഘർഷമുണ്ടായി. ഈ സംഘർഷത്തിന്റെ വീഡിയോ ഭൂമി ബിർമി അവരുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടൊപ്പം ചില മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷത്തിനിടെ മാർച്ചിൽ പങ്കെടുത്ത സ്ത്രീകളെ വനിതാ പോലീസ് കൈയേറ്റം ചെയ്തതായി എ.ബി.പി. ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംഭവത്തെ പറ്റിയുള്ള ഭൂമി ബിർമിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

https://www.facebook.com/bhumi.birmi.9/posts/pfbid0B9ipvWskCUGe1XJ25a8oT1hxaC8mPtEEmkCYLDd39PXVJobGseQRyQ2suTtahdaal

https://www.facebook.com/bhumi.birmi.9/videos/1228639677964950

കർഷകർ എസ്.ഡി.എം. ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ പറ്റി എ.ബി.പി. ന്യൂസ് നൽകിയ വാർത്ത:

വാസ്തവം

സമൂഹ മാധ്യമങ്ങളിൽ നുപൂർ ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ വാസ്തവവിരുദ്ധമാണ്. പ്രചരിക്കുന്ന ദൃശ്യങ്ങളിലെ വ്യക്തി ഇന്ത്യൻ ഫാർമേഴ്സ് യൂണിയന്റെ ഭാരവാഹിയായ ഭൂമി ബിർമിയാണ്. രാജസ്ഥാനിലെ ചുരു ജില്ലയിൽ ജൂൺ 16-ന് നടന്ന കർഷകരുടെ മാർച്ചിൽ ഉണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ നൂപുർ ശർമ്മയുടേത് എന്ന തരത്തിൽ പ്രചരിക്കുന്നത്.

Content Highlights: Nupur Sharma, BJP Leader, Arrested, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented