കേരളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫ് ആയില്യം തിരുനാളിന്റേതാണോ? | Fact Check


സച്ചിൻ കുമാർ/ ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം

കേരളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫ് എന്ന വിവരണത്തോടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമയുടെയും അദ്ദേഹത്തിന്റെ ഭാര്യ കല്യാണിക്കുട്ടി അമ്മയുടെയും ചിത്രമാണെന്ന അവകാശവാദത്തോടെയാണ് ഇത് പ്രചരിക്കുന്നത്. കൂടാതെ, ഈ ഫോട്ടോയെടുത്ത വിദേശിക്ക് 2001 പൊൻപണവും 500 ക്വിന്റൽ കുരുമുളക്, 100 ക്വിന്റൽ ഏലക്ക, 1000 ക്വിന്റൽ ചുക്ക് തുടങ്ങി ഒരു കപ്പൽ നിറയെ സാധനങ്ങളും പാരിതോഷികമായി നൽകിയെന്നും പ്രചരിക്കുന്നുണ്ട്. എന്താണ് ഈ പ്രചാരണത്തിന് പിന്നിലെ വസ്തുതയെന്ന് മാതൃഭൂമി പരിശോധിക്കുന്നു.

പ്രചരിക്കുന്ന പോസ്റ്റ്

അന്വേഷണം

പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്ന വ്യക്തികൾ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമയും അദ്ദേഹത്തിന്റെ പത്‌നിയുമാണോ എന്നാണ് ആദ്യം പരിശോധിച്ചത്. ഇതിനായി കവടിയാർ കൊട്ടാരത്തിലെ അംഗമായ ലക്ഷ്മി ബായിയുമായി സംസാരിച്ചു. ചിത്രത്തിലുള്ളത് ആയില്യം തിരുനാളും പത്‌നിയുമാണെന്ന് അവർ സ്ഥിരീകരിച്ചു. എന്നാൽ, ചിത്രത്തിനൊപ്പമുള്ള വിവരങ്ങൾ വാസ്തവമല്ലെന്ന് അവർ പറഞ്ഞു.



കൂടുതൽ വിവരങ്ങൾക്കായി ചരിത്രഗവേഷകരായ ഉമാ മഹേശ്വരി, ഗൗതം പദ്മനാഭൻ എന്നിവരുമായി ബന്ധപ്പെട്ടു. ഈ പ്രചാരണം തെറ്റാണെന്നും ഇതിലും പഴക്കമുള്ള മറ്റൊരു ചിത്രം ലഭ്യമാണെന്നും ഇരുവരും വ്യക്തമാക്കി. പ്രസ്തുത ചിത്രം 1857-ൽ പകർത്തിയതെന്നാണ് ലഭ്യമായ വിവരം.

ഈ കാലഘട്ടത്തിൽ തിരുവിതാംകൂറിന്റെ മഹാരാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ, യുവരാജാവ് വിശാഖം തിരുനാൾ രാമവർമ്മ, ഈശ്വര പിള്ള വിചാരിപ്പുകാർ എന്നിവരാണ് ചിത്രത്തിലുള്ളതെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

1857-ൽ പകർത്തിയ ചിത്രം

പ്രസ്തുത ചിത്രം, ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ 'എ വിഷ്വൽ ഹിസ്റ്ററി ഓഫ് ട്രാവൻകൂർ' എന്ന പുസ്തകത്തിലും നൽകിയിട്ടുണ്ട്. തിരുവിതാംകൂറിനെക്കുറിച്ച് ലഭ്യമായ ഏറ്റവും പഴയ ഫോട്ടോഗ്രാഫ് എന്നാണ് ഈ പുസ്തകത്തിൽ ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ചിത്രത്തിൽ കാണുന്നത് ഉത്രം തിരുനാൾ, വിശാഖം തിരുനാൾ, ഈശ്വര പിള്ള എന്നിവരാണെന്നും ഇതിൽ പറയുന്നു.

'എ വിഷ്വൽ ഹിസ്റ്ററി ഓഫ് ട്രാവൻകൂർ' എന്ന പുസ്തകത്തിൽ നൽകിയിട്ടുള്ള ചിത്രം

പക്ഷെ, കേരളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫാണിതെന്ന് ഉറപ്പിക്കാനാകില്ലെന്ന് ഉമാ മഹേശ്വരി വ്യക്തമാക്കി. നിലവിൽ ലഭ്യമായിട്ടുള്ളവയിൽ ഏറ്റവും പഴക്കം ചെന്ന ഫോട്ടോഗ്രാഫാണിതെന്ന് അവർ പറഞ്ഞു. ഇതിൽനിന്നും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രമല്ല കേരളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫ് എന്നത് ഉറപ്പിച്ചു.

വാസ്തവം

തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമയുടെയും ഭാര്യയുടെയും ചിത്രമല്ല കേരളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫ്. ഈ ചിത്രമെടുക്കുന്നതിനും ഏതാനും വർഷങ്ങൾക്ക് മുൻപ് പകർത്തിയ മറ്റൊരു ചിത്രം ലഭ്യമാണ്. 1857-ലാണ് പ്രസ്തുത ചിത്രം പകർത്തിയത്. അന്ന് തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമയാണ് ചിത്രത്തിലുള്ളതെന്നാണ് കരുതപ്പെടുന്നത്. ഫേസ്ബുക്കിൽ പ്രചരിക്കുന്നതുപോലെ ഫോട്ടോഗ്രാഫർക്ക് ഒരു കപ്പൽ നിറയെ വസ്തുക്കൾ പാരിതോഷികം നൽകിയെന്ന വാദം അടിസ്ഥനരഹിതമാണ്.

Content Highlights: Ayilyam Thirunal, First Photograph, Photo, Kerala, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented