ഷൂസ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് കുറ്റകരമോ? വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് 

പ്രചരിക്കുന്ന സന്ദേശങ്ങളിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: വാട്‌സാപ്പ് & ഫേസ്ബുക്ക്

ഷൂസ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് മോട്ടർ വാഹന നിയമപ്രകാരം പിഴ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണെന്ന അവകാശവാദവുമായി ഒരു സന്ദേശം വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം സാൻഡൽസ്, ചപ്പൽ എന്നിവ ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണെന്നാണ് പ്രചാരണം. നിയമം ലംഘിച്ചാൽ ആയിരം രൂപ വരെ പിഴയും ലൈസൻസ് റദ്ദ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.

വാട്‌സാപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: വാട്‌സാപ്പ്

ഇതിലെ വാസ്തവം പരിശോധിക്കുന്നു.അന്വേഷണം

ഏതാനം ദിവസങ്ങൾ മുൻപ് ഫേസ്ബുക്കിലും ഇത്തരത്തിൽ സന്ദേശം പ്രചരിച്ചിട്ടുണ്ട്.

https://www.facebook.com/sksh7778/posts/pfbid02YoiSLLLyrsXjoQ9XfzdJKPZwBBwmaxWd7RtLUR1wyWU16p34YUKcaaEmapFvsqccl

സന്ദേശത്തിൽ പറയുന്നതുപോലൊരു നിയമം നിലവിലുണ്ടോ എന്നറിയാൻ മോട്ടോർ വാഹന ആക്ടും (1988), മോട്ടോർ വാഹന ഭേത?ഗതി ആക്ടും (2019) പരിശോധിച്ചു. 1988-ലെ മോട്ടോർ വാഹന നിയമത്തിലുള്ള 128(2) വകുപ്പിലാണ് ഇരുചക്രവാഹന ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ഉളളത് . ഇവയിൽ ഇങ്ങനെയൊരു നിയമമുള്ളതായി കണ്ടെത്താനായില്ല. ഹെൽമെറ്റ് ധരിക്കണം എന്നത് മാത്രമാണ് ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇതിൽ നിർദ്ദേശിക്കുന്നത്.

മോട്ടോർ വാഹന ആക്റ്റ്, 1988 പ്രസക്ത ഭാഗത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: മോട്ടോർ വാഹന ആക്ട്, 1988

മോട്ടോർ വാഹന ആക്ട്, 1988- https://legislative.gov.in/sites/default/files/A1988-59.pdf
മോട്ടോർ വാഹന ഭേദഗതി ആക്ട്, 2019- https://egazette.nic.in/WriteReadData/2019/210413.pdf

തുടർന്ന്, കേരള മോട്ടോർ വാഹന വകുപ്പുമായി (എം.വി.ഡി.) ബന്ധപ്പെട്ടു. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ വാസ്തവമല്ലെന്ന് അവർ സ്ഥിരീകരിച്ചു. ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോൾ ഷൂസോ ബൂട്ട്‌സോ ധരിക്കുന്നതിനെ കുറിച്ച് നിയമത്തിൽ എവിടെയും സൂചിപ്പിക്കുന്നില്ല എന്നാണ് അവർ വ്യക്തമാക്കിയത്.

എം.വി.ഡിയുടെ മറുപടി മെയിലിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: എം.വി.ഡി.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി 2019 സെപ്റ്റംബർ 25-ന് നടത്തിയ ട്വീറ്റ് കണ്ടെത്തി. ചപ്പൽ ധരിച്ച് ഇരുചക്ര വാഹനമോടിക്കുന്നത് ശിക്ഷാർഹമാണെന്ന പ്രചാരണം തെറ്റാണെന്നാണ് ഈ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.

വാസ്തവം

ഷൂസ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് മോട്ടർ വാഹന നിയമപ്രകാരം പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന പ്രചാരണം വ്യാജമാണ്. മോട്ടോർ വാഹന നിയമത്തിൽ ഇങ്ങനെയൊരു കാര്യം പ്രതിപാദിച്ചിട്ടില്ല.

Content Highlights: Two Wheeler, Wearing Shoes, Sandals, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented