ബസ്സിലിരുന്ന് പുകവലിക്കുന്ന ക്രിക്കറ്റ് താരം സൂര്യകുമാർ യാദവോ? വാസ്തവമെന്ത്? | Fact Check


ഗ്രീഷ്മ ഗ്രീഷ്മം / ഫാക്ട് ചെക്ക് ഡെസ്‌ക് 

കടപ്പാട്: Whatsapp

ന്ത്യൻ ക്രിക്കറ്റ് താരമായ സൂര്യകുമാർ യാദവ് ബസ്സിലിരുന്നുകൊണ്ട് പുകവലിക്കുന്നു എന്ന വാദവുമായി ഒരു ചിത്രം വാട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ബസ്സിന് പുറത്ത് നിൽക്കുന്ന മറ്റൊരാളുടെ സിഗരിറ്റിൽനിന്ന് പുകയെടുക്കുന്നതാണ് ചിത്രം. വസ്തുതാ പരിശോധനക്കായി മാതൃഭൂമി ഫാക്ട്‌ചെക്ക് വായനക്കാർ ഔദ്യോഗിക നമ്പറിലേക്ക് അയച്ചുതന്നതാണ് പ്രസ്തുത ചിത്രം.

കടപ്പാട്: Mathrubhumi official Whatsapp

ഈ ചിത്രത്തിന് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.അന്വേഷണം

റിവേഴ്സ് ഇമേജ് ടൂൾ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ ചിത്രം 2020 മുതൽ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തി. ട്വിറ്റർ, ഫേസ്ബുക്, യൂട്യൂബ്, ഷെയർ ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം അന്ന് പ്രചരിച്ചിരുന്നു. Friendship quotes, friendship day, friendship forever എന്ന ഹാഷ്ടാഗുകൾക്ക് ഒപ്പമാണ് ആ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത്. അതിൽ ചിലത് :

കടപ്പാട്: Twitter, Facebook and Snapchat

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആ ചിത്രത്തിന്റെ തന്നെ കൂടുതൽ വിശദാശംശങ്ങളുള്ള ചിത്രം പിൻട്രസ്റ്റിൽ(Pinterest) നിന്ന് കണ്ടെത്തി. ആ ചിത്രത്തിൽ പിന്നിലായി ഒരു ബസ് നിർത്തിയിട്ടിരിക്കുന്നത് കാണാം. ബസ്സിൽ ഇരിക്കുന്ന സുഹൃത്തിന് സിഗററ്റ് നല്കുന്നത് കണ്ട് അത്ഭുതപ്പെടുന്ന മറ്റൊരു വ്യക്തിയെ പ്രചരിക്കുന്ന ചിത്രത്തിൽ കാണാം. ആ വ്യക്തിയെ കുറച്ചുകൂടി വ്യക്തമായി പിൻട്രസ്റ്റിൽനിന്ന് കിട്ടിയ ചിത്രത്തിൽ കാണാൻ കഴിയും. ബസ്സ് സ്റ്റാന്റുകളിൽ സാധാരണ കാണുന്ന കച്ചവടക്കാരുമായി ചിത്രത്തിലെ ഈ വ്യക്തിക്ക് സാദൃശ്യമുണ്ട്. അതിനാൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം ഒരു ബസ് സ്റ്റാന്റിൽ നിന്നുമുള്ളതാണെന്ന് മനസിലാക്കാം.

കടപ്പാട് : Pinterest

ഔദ്യോഗിക വാട്‌സ്ആപ്പിൽ അയച്ചുകിട്ടിയ ചിത്രവും സൂര്യകുമാർ യാദവിന്റെ ചിത്രവും തമ്മിൽ താരതമ്യം ചെയ്തത് നോക്കി. സൂര്യകുമാർ യാദവിന്റെ മൂക്കും ചെവിയും പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തിയുടേതിൽ നിന്ന് വ്യത്യസ്തമാണ്.

കടപ്പാട്: വാട്‌സ്ആപ്പ് ഹാൻസ് ഇന്ത്യ

'Indian cricket team in bus' എന്ന കീവേഡ് ഉപയോഗിച്ച് പിന്നീട് നടത്തിയ അന്വേഷണത്തിൽ, വോൾവോ, ഡോൾഫിൻ, സ്‌കാനിയ തുടങ്ങിയ കമ്പനികളുടെ ബസ്സുകളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം യാത്ര ചെയ്യുന്നതെന്ന് മനസിലായി.

കടപ്പാട്: ANI, Indian Cricket Team Official Facebook Page, Alamy

വാസ്തവം

ഇന്ത്യൻ ക്രിക്കറ്റ് താരമായ സൂര്യകുമാർ യാദവ് ബസ്സിലിരുന്നുകൊണ്ട് പുറത്ത് നിൽക്കുന്ന മറ്റൊരാളുടെ സിഗരിറ്റിൽനിന്ന് പുകയെടുക്കുന്നു എന്ന വാദവുമായി പ്രചരിക്കുന്ന ചിത്രം വാസ്തവവിരുദ്ധമാണ്. 2022-ലെ ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20-യിലെ ഇന്ത്യയുടെ തുടക്കം ഭദ്രമാക്കിയ ഓപ്പണർമാരിൽ ഒരാളായിരുന്നു സൂര്യകുമാർ യാദവ്.

Content Highlights: Suryakumar Yadav, Indian Cricket, Opener, Smoking, Bus, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented