രാജവെമ്പാല ശരീരത്തിൽ  ഇഴഞ്ഞിട്ടും പതറാതെ ഇന്ത്യൻ സൈനികൻ! വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക്

.

രാജവെമ്പാല ശരീരത്തിലൂടെ ഇഴഞ്ഞ് നീങ്ങുമ്പോഴും സമചിത്തത കൈവിടാത്ത ഇന്ത്യൻ സൈനികന്റേതെന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവം നടന്നത് അരുണാചൽ പ്രദേശിൽ എൽ.എ.സിക്ക് അടുത്തായിട്ടാണ്(LAC- Line of Actual Control) എന്നാണ് പോസ്റ്റിൽ പറയുന്നത്. ഈ ദൃശ്യങ്ങളുടെ വാസ്തവം പരിശോധിക്കുന്നു.അന്വേഷണം

ശരീരം മുഴുവൻ പുല്ലുകൊണ്ട് മൂടി നിലത്ത് കിടന്ന് തോക്ക് ഉന്നം വയ്ക്കുന്ന ഒരാളാണ് വീഡിയോയിലുള്ളത്. ഇയാളുടെ ശരീരത്തിലും മുമ്പിലെ തോക്കിലുമായി ഇഴഞ്ഞു കഴറിയ പാമ്പിനെയും കാണാം. 30 സെക്കൻറ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ ഇന്ത്യയിൽനിന്നാണെന്ന അവകാശവാദത്തോടെ ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെർച്ച് ടൂളുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇന്തോനേഷ്യയിലെ മാധ്യമങ്ങൾ ഈ വീഡിയോ സംബന്ധിച്ച് വാർത്ത നൽകിയതായി കണ്ടെത്തി. ഇക്കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനായിരുന്നു ഇവ പ്രസിദ്ധീകരിച്ചത്.

പ്രസ്തുത ദൃശ്യം ടിക്‌ടോക്കിൽ വൈറലായതുമായി ബന്ധപ്പെട്ടായിരുന്നു വാർത്ത. വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത് ലുക്കി ദ്വി പ്രിയന്റോ(Luki Dwi Priyanto) എന്ന ഇന്തോനേഷ്യൻ ടിക്‌ടോക് ഉപയോക്താവാണ്. ഇന്തോനേഷ്യൻ സൈനിക വിഭാഗമായ കോപാസ്ഗേറ്റിനെ(kopasgta) കുറിച്ചുള്ള വിഡിയോകളാണ് ഇയാൾ പോസ്റ്റ് ചെയ്യാറുള്ളതെന്നും വാർത്തകളിലുണ്ട്.

ഇത് സംബന്ധിച്ച വാർത്തകളുടെ ലിങ്കുകൾ:

https://majoriti-com-my.translate.goog/benua/2022/09/09/abang-askar-selamba-biar-ular-tedung-main-senapang?_x_tr_sl=id&_x_tr_tl=en&_x_tr_hl=en&_x_tr_pto=wapp

https://www-dream-co-id.translate.goog/stories/dikira-gundukan-tanah-berumput-king-kobra-ini-santuy-nyender-di-senapan-penembak-jitu-kopasgat-22090.html?_x_tr_sl=id&_x_tr_tl=en&_x_tr_hl=en&_x_tr_pto=wapp

https://www.youtube.com/watch?v=LZH_g5mRbfs

ദൃശ്യങ്ങളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾക്കായി ട്രിബുൻ ടിമുർ (Tribun Timur) എന്ന ഇന്തോനേഷ്യൻ മാധ്യമവുമായി ബന്ധപ്പെട്ടു. ഇവർ നൽകിയ വിവരം അനുസരിച്ച്, ഇന്തോനേഷ്യൻ സൈനികനാണ് ദൃശ്യങ്ങളിലുളളത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

വാസ്തവം

സൈനികന് മുകളിലൂടെ പാമ്പ് ഇഴഞ്ഞു നീങ്ങുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളല്ല. ഇന്തോനേഷ്യൻ ആർമി വിഭാഗമായ കോപാസ്ഗേറ്റിലെ സൈനികനാണ് ദൃശ്യങ്ങളിലുള്ളത്. ടിക്‌ടോക്കിൽ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തയാളും പ്രാദേശിക മാധ്യമങ്ങളും ഇത് ഇന്തോനേഷ്യയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: Indian Army, King Cobra, Indonesia, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented