കല്ലെറിഞ്ഞ തീവ്രവാദിയെ സൈന്യം തിരിച്ചടിക്കുന്ന ദൃശ്യങ്ങൾ! വാസ്തവം എന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക്

ന്ത്യൻ സൈന്യത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൈനികർക്ക് നേരെ കല്ലെറിഞ്ഞ തീവ്രവാദിയെ സൈന്യം തിരിച്ചാക്രമിച്ചു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതാണ് പുതിയ ഇന്ത്യ എന്നും വീഡിയോയ്‌ക്കൊപ്പമുള്ള വിവരണത്തിൽ കുറിച്ചിട്ടുണ്ട്.

വാട്‌സാപ്പിൽ ലഭിച്ച സന്ദേശം | കടപ്പാട്: വാട്‌സാപ്പ്

ഫേസ്ബുക്ക് പോസ്റ്റുകൾ:വീഡിയോയ്ക്ക് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

പതിനഞ്ച് സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. ഒരാൾ മതിലിനപ്പുറത്തേക്ക് ഒരു വസ്തു എറിഞ്ഞ് തിരികെ നീങ്ങുമ്പോഴേക്കും അയാൾ വെടികൊണ്ട് വീഴുന്നതുപോലെയാണ് ദൃശ്യങ്ങളിൽ.. വിവിധ തലക്കെട്ടുകളിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. അവയിൽ ചിലത് ഇപ്രകാരമാണ്.

''നീ അല്ലെറിയുമ്പോൾ അപ്പുറത്തുള്ളത് ഭാരതത്തിന്റെ ധീരന്മാരായ സൈനികർ ആണ്... കാശ്മീരിൽ കല്ലെറിഞ്ഞ തീവ്രവാദിയെ സ്‌പോട്ടിൽ തട്ടിക്കളയുന്ന ഇന്ത്യൻ ആർമി. ഇതാണ് പുതിയ ഭാരതം''

''നീ കല്ല് എറിയുമ്പോൾ അപ്പുറത്ത് നിൽക്കുന്നത് ഭാരതത്തിന്റെ ധീരന്മാരായ സൈനികരാണ് 💪💪

New India 🇮🇳🇮🇳🇮🇳🔥🔥🔥🔥modified 🤩”

Stonepelters Shoot by Indian Army This is New India. पथरबाज को इंडियन आर्मी ने मारी गोली”

കശ്മീരിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ എന്നാണ് ചില പോസ്റ്റുകളിൽ. 2022 ആഗസ്റ്റ് 15-ന്, ദക്ഷിണ കശ്മീരിൽ ഷോപ്പിയാൻ ജില്ലയിലേക്ക് സഞ്ചരിച്ച സൈനിക വാഹനം മറിഞ്ഞ് മൂന്ന് ഇന്ത്യൻ സൈനികർ മരണമടഞ്ഞിരുന്നു. പ്രദേശത്ത് കല്ലേറുണ്ടായതാണ് ഇവരുടെ അപകടത്തിന് കാരണമെന്നൊരു വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച ദൃശ്യങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം.

പ്രചരിക്കുന്ന വീഡിയോയെ കുറിച്ചുള്ള വിവരങ്ങൾക്കായി സെർച്ച് ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചു. പ്രചരിക്കുന്ന വീഡിയോ ഉൾപ്പെടുന്ന ഒരു സ്പാനിഷ് വാർത്തയും 'ഡോക്യുമെന്റഡ് റിയാലിറ്റി' എന്നൊരു സൈറ്റും കണ്ടെത്തി. ഇവയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, പ്രസ്തുത ദൃശ്യങ്ങൾ ബൊളീവിയയിൽ നിന്നുള്ളതാണെന്ന് സൂചന ലഭിച്ചു.

F10 HD-Bolivia

വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ള സൈറ്റിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | documentingreality.com

തുടർന്നുള്ള അന്വേഷണത്തിൽ വീഡിയോയിലെ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ കണ്ടെത്തി. ബൊളീവിയയിലെ അസോസിയേഷൻ ഓഫ് കൊക്ക പ്രൊഡ്യൂസേഴ്സിന്റെ (അഡെപ്കൊക്ക) നൂറുകണക്കിന് കർഷകരും പ്രതിപക്ഷവും കഞ്ചാവ് കച്ചവടത്തിലുള്ള സമാന്തര വിപണി (parallel market) അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തി. ഇതിനെ തുടർന്ന് അവിടെ സംഘർഷാവസ്ഥ ഉണ്ടാവുകയും പടക്കങ്ങളും ഡൈനാമിറ്റ് ക്യാപ്‌സ് എന്നറിയപ്പെടുന്ന കുറഞ്ഞ തീവ്രതയുള്ള സ്‌ഫോടക വസ്തുക്കളും കർഷകർ പോലീസിനു നേരെ ഉപയോ?ഗിച്ചു. ഈ ഏറ്റുമുട്ടലിൽ, സ്ഫോടകവസ്തു എറിയാൻ ശ്രമിച്ച കർഷകരിലൊരാളുടെ കൈയ്യിൽ ഇരുന്ന് ഒരെണ്ണം പൊട്ടിത്തെറിച്ചു. അതിന്റെ ദൃശ്യങ്ങളാണിത്. അപകടത്തിൽ അയാളുടെ കൈപ്പത്തി നഷ്ടമാവുകയും സാരമായ പരിക്കുകളുണ്ടാവുകയും ചെയ്തു. 2022 ആഗസ്റ്റ് എട്ടിന് ബൊളീവിയയലെ ലാ പാസ് എന്ന സ്ഥലത്താണ് സംഭവം നടന്നത്.

വാർത്തകൾ:

Revista Bolivia- https://www.youtube.com/watch?v=7GIZGTbahXI

On TV Bolivia Comunicaciones- https://www.youtube.com/watch?v=C2hh_OxutYo

പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇന്ത്യയുമായോ ഇന്ത്യൻ സൈന്യവുമായോ ഒരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

വാസ്തവം

ഇന്ത്യൻ സൈനികർക്ക് നേരെ കല്ലെറിഞ്ഞ തീവ്രവാദിയെ വധിക്കുന്നതിന്റേതെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇന്ത്യയുമായി ബന്ധമില്ല. ഈ ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളതല്ല. ബോളീവിയയിൽ കഞ്ചാവ് കർഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റേതാണ്.

Content Highlights: Indian Army, Kashmir, Terrorist, Retaliating, Threw Stones, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented