
പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം
ഉത്തർ പ്രദേശിൽ ജനങ്ങൾ ബി.ജെ.പിക്കെതിരായ പ്രതിഷേധസൂചകമായി പാർട്ടി പതാക കത്തിച്ചു എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ് (പരിഭാഷ) 'യു.പിയിലെ ദേവ്രിയാ ജില്ലയിൽ ബി.ജെ.പി. ഓഫീസിന് മുൻപിലായി പതാകൾ കത്തിക്കുകയും അവർക്ക് വോട്ട് ചെയ്യരുതെന്ന് അപേക്ഷിക്കുകയും ചെയ്തു.' തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂടിയാണ് ഇത് പ്രചരിക്കുന്നത് എന്നതാണ് പ്രസക്തം.
2018 നവംബർ മാസത്തിൽ ഇന്തോരിയ ടൈംസ് എന്ന യൂട്യൂബ് ചാനലിലാണ് പ്രസ്തുത വാർത്ത വന്നത്.
വാസ്തവം
2018-ൽ രാജസ്ഥാനിൽനിന്നുള്ള ചിത്രമാണ് യു.പിയിലേതെന്ന തരത്തിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്പുലി മണ്ഡലത്തിൽ ബി.ജെ.പി. മുകേഷ് ഗോയലിനെ സ്ഥാനാർത്ഥിയായി നിർത്തി. ഇതിൽ പ്രതിഷേധിച്ച് ഹൻസ് രാജ് പട്ടേൽ എന്നയാൾ പാർട്ടിവിട്ട് റിബൽ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകി. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരാണ് ബി.ജെ.പി. പതാക കത്തിക്കുന്നത്. വീഡിയോയിൽ ഹൻസ് രാജിനെ പിന്തുണച്ച് പ്രതിഷധിക്കുന്നവർ തന്നെയാണ് പ്രചരിക്കുന്ന ചിത്രത്തിലും ഉള്ളത്.

Content Highlights: In UP, people burned BJP flags in the street? What is the truth? | Fact Check
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..