കർണാടകയിൽ സ്‌കൂൾ കുട്ടികളെ പള്ളിയിൽ കൊണ്ടുപോയി എന്ന് പ്രചാരണം! വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രങ്ങൾ

ദയ്പൂർ കൊലപാതകത്തെ തുടർന്ന് മതസ്പർധയുണ്ടാക്കുന്ന അനേകം പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമാണ്. കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഒരു സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികളെ ബക്രീദ് ദിനത്തിൽ മുസ്ലിം പള്ളിയിലേക്ക് കൊണ്ടുപോകുകയും ബലം പ്രയോഗിച്ച് നിസ്‌കരിപ്പിക്കുകയും ചെയ്തു എന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നുണ്ട്. ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

കീ വേർഡുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഈ സംഭവത്തെ സംബന്ധിച്ച മാധ്യമ വാർത്തകൾ കണ്ടെത്തി. സംഭവം നടന്നത് ചാമരാജ്‌നഗറിലെ ഗുണ്ടൽപേട്ട് നഗരത്തിലാണ്. ഗുണ്ടൽപേട്ടിലെ യങ് സ്‌കോളർസ് സ്‌കൂളിലെ കുട്ടികളെയാണ് ഇക്കഴിഞ്ഞ ജൂലായ് എട്ടിന് പ്രദേശത്തെ ഒരു മുസ്ലിം പള്ളിയിലും ദർഗയിലും സ്‌കൂൾ അധികൃതർ കൊണ്ട് പോയത്. സ്‌കൂളിലെ യു.കെ.ജി. കുട്ടികളെയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ മുസ്ലിം പള്ളി സന്ദർശിക്കാൻ കൊണ്ടുപോയത്. പുതിയ സ്ഥലങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു.

ഇത് സംബന്ധിച്ച വാർത്തകളുടെ ലിങ്കുകൾ:

https://www.etvbharat.com/english/national/bharat/school-childrens-trip-to-mosque-takes-communal-turn-in-karnataka/na20220714223839052052193

https://www.news18.com/news/education-career/school-takes-students-trip-to-mosque-hindu-outfits-outraged-5551567.html

https://www.newsgram.com/religion/2022/07/13/in-karnataka-schoolchildrens-trip-to-mosque-has-taken-a-communal-turn

എന്നാൽ, ഹിന്ദു സംഘടനകൾ വിഷയം വിവാദമാക്കുകയും സ്‌കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടതോടെ സംഭവം വർഗീയവത്കരിക്കപ്പെട്ടു. ഇതേതുടർന്ന് സ്‌കൂൾ മാനേജ്മന്റ് സംഭവത്തിൽ മാപ്പ് ചോദിക്കുകയും വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദമില്ലാതെ കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകുകയില്ലെന്നും അറിയിച്ചു. പ്രസ്തുത സ്‌കൂളിന്റെ ഉടമ പ്രദേശത്തെ ഒരു ബി.ജെ.പി. നേതാവാണെന്നും വാർത്ത റിപ്പോർട്ടുകളിൽ പറയുന്നു.

വാസ്തവം

കർണാടകയിലെ ചാമരാജ്‌നഗറിലെ സ്‌കൂൾ കുട്ടികളെയാണ് പള്ളിയിലേക്ക് കൊണ്ടുപോയത്. കുട്ടികളെ പുതിയ സ്ഥലങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ യാത്ര വിവാദമാവുകയായിരുന്നു. മാതാപിതാക്കളുടെ മുൻകൂർ അനുമതിയോടെയാണ് കുട്ടികളെ മുസ്ലിം പള്ളിയിലേക്കും, ദർഗയിലേക്കും കൊണ്ടുപോയത്. ഹിന്ദു സംഘടനകൾ പ്രശ്‌നത്തെ വർഗീയവൽക്കരിക്കുക. പ്രസ്തുത സ്‌കൂളിന്റെ ഉടമ പ്രദേശത്തെ ബി.ജെ.പി. നേതാവു കൂടിയാണ്.

Content Highlights: Karnataka, Mosque, School Students, Bakrid, Truth, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented