വെടിയേറ്റ ഇമ്രാൻ ഖാൻ! പ്രചരിക്കുന്ന ചിത്രം പഴയത് | Fact Check


സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക്

.

പാക്കിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റതിനു പിന്നാലെ അദ്ദേഹത്തിന്റെ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങൾക്ക് പുറമെ, ചില ദേശീയ-അന്തർദേശീയ മാധ്യമങ്ങളും ഇതേ ചിത്രമാണ് ഇമ്രാന് വെടിയേറ്റ വർത്തയ്ക്കൊപ്പം നൽകിയിരിക്കുന്നത്. ഇന്നലത്തെ വെടിവെപ്പിന് ശേഷം പകർത്തിയതാണിതെന്ന് ചിത്രത്തിന് അടിക്കുറിപ്പും നൽകിയിട്ടുമുണ്ട്.

എന്താണ് വാസ്തവമെന്ന് അന്വേഷിക്കുന്നു.അന്വേഷണം

പ്രശസ്ത ബ്രിട്ടീഷ് മാധ്യമമായ ദ് ഗാർഡിയൻ, കനേഡിയൻ ചാനലായ സി.ബി.സി., ഹോങ്കോങ്ങിൽനിന്നു പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എന്നിവ ഇമ്രാൻ ഖാന്റെ വർത്തയ്ക്കൊപ്പം ഈ ചിത്രം നൽകിയിട്ടുണ്ട്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഇമ്രാന് വെടിയേറ്റ ശേഷം പകർത്തിയ ചിത്രമെന്ന് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് വാര്ത്തയുടെ സ്‌ക്രീൻഷോട്ട്

ഫേസ്ബുക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട്

റിവേഴ്സ് ഇമേജ് സെർച്ച് ടൂളിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സമാനമായ ചിത്രം വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. പാകിസ്താനിലെ 'ഡോൺ' എന്ന മാധ്യമം 2014 ഓഗസ്റ്റ് 17-നു പ്രസിദ്ധീകരിച്ച വർത്തയിലാണിത്. അന്നത്തെ നവാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ നടത്തിയ ധർണ്ണയെക്കുറിച്ചുള്ളതാണ് വാർത്ത.

പ്രചരിക്കുന്ന ചിത്രവും ഡോണിന്റെ വാർത്തയിൽ നിന്നുള്ള ചിത്രവും താരതമ്യം ചെയ്താൽ, രണ്ടും ഒരേ സ്ഥലത്ത് നിന്നുള്ളതാണെന്ന് വ്യക്തമാകും.

ഡോൺ വാർത്തയുടെ സ്‌ക്രീൻഷോട്ട്

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇമ്രാൻ ഖാന്റെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചു. 2014 ഓഗസ്റ്റ് 17-ന് ഇതേ ചിത്രം അദ്ദേഹത്തിൻറെ ട്വിറ്റർ ഹാൻറിലിലൂടെ പങ്കുവെച്ചതായി കണ്ടെത്തി.

'നൈറ്റ് അറ്റ് ദ് ധർണ' എന്ന തലക്കെട്ടോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. അങ്ങനെ, പ്രചരിക്കുന്ന ചിത്രത്തിന് ഇപ്പോൾ നടന്ന വെടിവെപ്പുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു.

വാസ്തവം

റാലിയ്ക്കിടെ വെടിയേറ്റ ഇമ്രാൻ ഖാന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വർഷങ്ങൾക്ക് മുൻപുള്ളതാണ്. നവാസ് ഷെരീഫ് സർക്കാറിനെതിരെ 2014 ഓഗസ്റ്റിൽ ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ധർണ നടത്തിയിരുന്നു. ആ സമയത്തെ ചിത്രമാണ് ഇന്നലെ നടന്ന സംഭവത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത്.

Content Highlights: Imran Khan, Shot, Pakistan, Photo, viral, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented