ഭാരത് ജോഡോ യാത്രക്കൊപ്പമുള്ള കാരവന്റെ ചിത്രം; വാസ്തവമെന്ത്? | Fact Check


ഗ്രീഷ്മ ഗ്രീഷ്മം / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന ചിത്രങ്ങൾ | കടപ്പാട്: https://twitter.com/ArunDeshpande20/status/1568108689470685184

ഭാരത് ജോഡോ യാത്ര വളരെ ആഡംബരത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന വാദവുമായി ട്വിറ്ററിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഒരു കാരവന്റെയും അതിന്റെ ഉൾഭാഗങ്ങളുടെയും നാലു ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

ട്വീറ്റിനൊപ്പമുള്ള കുറിപ്പിൽ പറയുന്നത്- ' #RahulGandhi ആഡംബരത്തോടു കൂടിയാണ് പദയാത്ര നടത്തുന്നത് #CongressMuktBharat '

ഇതിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

കാരവന്റെ ചിത്രമാണ് ആദ്യമായി പരിശോധിച്ചത്. സൂക്ഷ്മപരിശോധനയിൽ വാഹനത്തിന്റെ ഡ്രൈവേഴ്‌സ് ക്യാബിനടുത്തായി മോട്ടോഹോം എന്ന് എഴുതിയിരിക്കുന്നതായി കണ്ടു. പ്രമുഖ കാരവാൻ നിർമ്മാണ കമ്പനിയാണ് മോട്ടോഹോം. കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന ചിത്രം കണ്ടെത്തി. പ്രസ്തുത ചിത്രം അവരുടെ ലക്ഷുറി വാനിറ്റി കാരവന്റെതാണ്.

കടപ്പാട്: https://motohom.co.in/40-FT-LUXURY-VANITY-CARAVAN

ഇതുകൂടാതെ മഹാരാഷ്ട്ര ടൂറിസത്തിന്റെ ഔദ്യോഗിക ലോഗോയും ബസിന്റെ വശങ്ങളിലായി കണ്ടു. മഹാരാഷ്ട്ര കാരവൻ ടൂറിസം എന്ന കീവേഡ് ഉപയോഗിച്ച് പരിശോധിച്ചു. അങ്ങനെ മഹാരാഷ്ട്ര ടൂറിസം വകുപ്പ് മുൻമന്ത്രിയായിരുന്ന ആദിത്യ താക്കറെയുടെ ട്വീറ്റ് കണ്ടെത്തി. 2020-ൽ മഹാരാഷ്ട്ര സർക്കാർ നടപ്പാക്കിയ കാരവൻ ടൂറിസം പദ്ധതിയെ പറ്റിയുള്ളതാണ് ട്വീറ്റ്. പ്രചരിക്കുന്ന കാരവാനിന്റെ ചിത്രമാണ് ഈ ട്വീറ്റിലുമുള്ളത്.

ശേഷം, പ്രചരിക്കുന്ന മറ്റ് ചിത്രങ്ങൾ റിവേഴ്സ് ഇമേജ് ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചു. ഈ ചിത്രങ്ങൾ zigwheels.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. JCBL PLA HS75 in Pictures എന്ന തലക്കെട്ടിന് ചുവടെയാണ് ഇവ നൽകിയിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളിൽ ഒന്നാണ് JCBL ലിമിറ്റഡ് എന്ന കമ്പനി. ഈ കമ്പനിയുടെ മോട്ടോർ ഹോം (Motor Home) എന്ന വിഭാഗത്തിലൊന്നാണ് PLA HS75.

https://www.zigwheels.com/gallery/slideshow/jcbl-pla-hs75-in-pictures/15625/1/1

https://www.zigwheels.com/gallery/slideshow/jcbl-pla-hs75-in-pictures/15625/1/1 ">
JCBL PLA HS75 Model | കടപ്പാട്: twitter, https://www.zigwheels.com/gallery/slideshow/jcbl-pla-hs75-in-pictures/15625/1/1

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് വിശ്രമിക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച കണ്ടെയ്‌നറുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സെപ്റ്റംബർ 16-ാം തീയതി മാതൃഭുമി ന്യൂസ് നൽകിയ വിശദമായ റിപ്പോർട്ട് ചുവടെ ചേർക്കുന്നു:

https://tv.mathrubhumi.com/news/kerala/what-is-the-reality-of-containers-traveling-with-bharat-jodo-yatra--1.142198?utm_source=dlvr.it&utm_medium=tv

വാസ്തവം

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ തങ്ങുന്നത് കാരവനുകളിലാണ് എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. മഹാരാഷ്ട ടൂറിസം വകുപ്പിന്റെയും JCBL വാഹന നിർമാണ കമ്പനിയുടെയും കാരവന്റെ ചിത്രങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് വിശ്രമിക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച കണ്ടെയ്നറുകളാണ് ഒരുക്കിയിരിക്കുന്നത്.

Content Highlights: Bharat Jodo Yatra, Rahul Gandhi, Caravan, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented