ഉയർന്ന ഒ.പി. ടിക്കറ്റ് നിരക്ക്! ഡോ.ജോ ജോസഫിനെതിരെയുള്ള പ്രചാരണത്തിന്റെ വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന പോസ്റ്ററുകൾ | കടപ്പാട്: ഫേസ്ബുക്ക്

2022-ലെ തൃക്കാക്കര ബൈ ഇലക്ഷനിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാണ് ഡോ. ജോ ജോസഫ്. കൺസൾട്ടേഷനായി അദ്ദേഹം ഉയർന്ന തുക ഈടാക്കുന്നു എന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

കോൺഗ്രസ്സ് സൈബർ ടീം എന്ന പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റർ:

https://www.facebook.com/photo/?fbid=542729607418794&set=a.535832801441808

ഈ പ്രചാരണത്തിന്റെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കാർഡിയോളജിസ്റ്റാണ് ഡോ. ജോ ജോസഫ്. അവിടെ പരിശോധനയ്ക്കായി അദ്ദേഹത്തെ കാണാനുള്ള ഒ.പി.(ഔട്ട് പേഷ്യന്റ്) ടിക്കറ്റ് നിരക്ക് 750 രൂപയാണെന്നാണ് പ്രചാരണം.

ഇതു സംബന്ധിച്ച വസ്തുത അറിയുന്നതിന് അദ്ദേഹം സേവനം അനുഷ്ഠിക്കുന്ന ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ അപ്പോയിൻമെന്റ് സെക്ഷനുമായി ബന്ധപ്പെട്ടു. ആശുപത്രിയിൽ ഡോക്ടറെ കാണാൻ പുതുതായി രജിസ്റ്റർ ചെയ്യുന്ന രോഗിക്കും മുൻപ് സന്ദർശനം നടത്തിയിട്ടുള്ളവർക്കും ഒ.പി. ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ് എന്നവർ അറിയിച്ചു.

ഡോ. ജോ ജോസഫിനെ സന്ദർശിക്കുന്നതിനായി പുതുതായി രജിസ്റ്റർ ചെയ്യുന്ന രോഗിക്ക് 170 രൂപയാണ് കൺസൾട്ടേഷൻ തുകയായി നൽകേണ്ടത്. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ആണെങ്കിൽ 150 രൂപയാണ് കൺസൾട്ടേഷൻ തുക. മുൻകൂർ ആയിട്ട് ബുക്ക് ചെയ്യുന്നതിന് നിലവിലെ തുകയിൽനിന്ന് 50 രൂപ അധികം അടയ്‌ക്കേണ്ടതാണ് എന്നും ആശുപത്രിയിൽ നിന്ന് മറുപടി ലഭിച്ചു.

സീനിയോറിറ്റിക്ക് അനുശ്രതമായി ഈ തുക മാറും. കാർഡിയോളജി വിഭാഗത്തിൽ രണ്ടു തരത്തിലാണ് ഒ.പി. ടിക്കറ്റ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ വിശദ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

(ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം തയ്യാറാക്കിയത്)

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. ജോ ജോസഫിനെതിരെയുള്ള പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. മാത്രമല്ല, ഒ.പി. ടിക്കറ്റ് നിരക്കുകൾ തീരുമാനിക്കുന്നത് ഡോക്ടർ അല്ല. മറിച്ച് സ്ഥാപനമാണ്.

വാസ്തവം

സേവനം അനുഷ്ഠിക്കുന്ന സ്വകാര്യ ആശുപത്രിയിൽ ഡോ. ജോ ജോസഫിന്റെ ഒ.പി. ടിക്കറ്റ് നിരക്ക് 750 രൂപയാണെന്ന പ്രചാരണം വ്യാജമാണ്. ഡോ. ജോ ജോസഫിനെ കാണുന്നതിന് പുതുതായി രജിസ്റ്റർ ചെയ്യുന്നവർ 170 രൂപയും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 150 രൂപയുമാണ് അടയ്‌ക്കേണ്ട തുക. മുൻകൂർ ആയിട്ട് ബുക്ക് ചെയ്യുന്നതിന് 50 രൂപ അധികം അടയ്‌ക്കേണ്ടി വരും.

Content Highlights: High OP Ticket prices! What is the reality of the campaign against Dr. Joe Joseph? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022

More from this section
Most Commented