ടെലികോം കമ്പനികൾ 28 ദിവസം കാലാവധിയുളള പ്ലാനുകളെല്ലാം അവസാനിപ്പിച്ചോ? വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്ക്

മൊബൈൽ റീച്ചാർജ് പ്ലാനുകൾ സംബന്ധിച്ച് പുതിയ നിയമഭേദഗതി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയിലെ ടെലികോം കമ്പനികളുടെ റീച്ചാർജിംഗ് കൊളളയ്ക്ക് കേന്ദ്ര സർക്കാർ വിലക്കിട്ടു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഭേദഗതി പ്രഖ്യാപിച്ചതിനെ തുടർന്ന്, ടെലികോം കമ്പനികൾ നിലവിൽ നൽകുന്ന 28 ദിവസത്തെ പ്ലാനുകളുടെ കാലാവധി 30 ദിവസമാക്കി നീട്ടി എന്നാണ് ഈ പോസ്റ്റുകളിൽ പറയുന്നത്.

പോസ്റ്റുകൾക്കു പുറമേ ചില ഓൺലൈൻ പോർട്ടലുകളും ഇതേ വിവരം വാർത്തയായി നൽകിയിട്ടുണ്ട്. പ്രചരിക്കുന്ന വാദം ശരിയാണോ? ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

മൊബൈൽ റീചാർജ് പ്ലാനുകളിൽ ഒരു മാസത്തെ റീചാർജിന് 28 ദിവസമാണ് ടെലികോം കമ്പനികൾ നിശ്ചയിച്ചിട്ടുള്ള കാലാവധി. ഇങ്ങനെ വരുമ്പോൾ, ഒരു വർഷം ഉപഭോക്താവ് പന്ത്രണ്ടിനു പകരം 13 തവണ റീചാർജ് ചെയ്യേണ്ടി വരും. ഇതിനെതിരെ പരാതികൾ ഉയർന്നതിനെ തുടർന്നാണ് 2022-ൽ ട്രായ് പുതിയ ഭേദഗതി കൊണ്ടുവന്നത്.

പുതിയ ഭേദഗതി സംബന്ധിച്ച് 2022 സെപ്തംബർ പന്ത്രണ്ടിന് ട്രായ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഈ പത്രക്കുറിപ്പ് വിശദമായി പരിശോധിച്ചു. 28 ദിവസത്തെ പ്ലാനുകളെല്ലാം 30 ദിവസമുമാക്കി മാറ്റണം എന്ന തരത്തിലുള്ള ഭേദഗതി ഇതിൽ പറഞ്ഞിട്ടില്ല.

പത്രക്കുറിപ്പ് പ്രകാരം, രാജ്യത്തെ എല്ലാ ടെലികോം കമ്പനികളും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, ഒരു പ്രത്യേക താരിഫ് വൗച്ചർ, ഒരു കോംബോ വൗച്ചർ എന്നിവയെങ്കിലും 30 ദിവസം വാലിഡിറ്റിയുള്ളത് നൽകണം. കൂടാതെ, മാസത്തിന്റെ അവസാന തീയതിയിലോ ചാർജ് ചെയ്തതിന്റെ അടുത്ത മാസം അതേ തീയതിയിലോ റീചാർജ് ചെയ്യാവുന്ന തരത്തിലുള്ള പ്ലാൻ വൗച്ചർ, പ്രത്യേക താരിഫ് വൗച്ചർ, കോംബോ വൗച്ചർ പ്ലാനുകളും നൽകണമെന്നും ഇതിൽ പറയുന്നുണ്ട്. 30, 31 എന്നീ വ്യത്യസ്ത തീയതികൾ ഉള്ള മാസങ്ങളിലും, 28/29 ദിവസങ്ങൾ വരുന്ന ഫെബ്രുവരിയിലും പുതുക്കാനുള്ള തീയതി വരുന്നില്ലെങ്കിൽ, ആ മാസത്തിലെ അവസാന ദിവസമാകും റീചാർജ് ചെയ്യാനുള്ള തീയതിയായി കണക്കാക്കുക എന്നും ഇതിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

പത്രക്കുറിപ്പിന്റെ പ്രസക്ത ഭാഗം | കടപ്പാട്: ട്രായ്

പ്രചരിക്കുന്ന പോസ്റ്റുകൾ ചിലതിൽ പറയുന്നത് ഭേദഗതികൾ ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ്. എന്നാൽ, ട്രായ് വ്യക്തമാക്കിയതനുസരിച്ച് പുതിയ റീചാർജ് പ്ലാനുകൾ നിലവിൽതന്നെ ലഭ്യമാണ്. എയർടെൽ, ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ., റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് റീചാർജ് പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ വെബ്‌സൈറ്റിൽ ഈ പ്ലാനുകൾ ലഭ്യമാണ്. അതേസമയം, 28 ദിവസം കാലാവധിയുളള പ്ലാനുകൾ മൊബൈൽ കമ്പനികൾ അവസാനിപ്പിച്ചിട്ടില്ല എന്നും അന്വേഷണത്തിൽ കണ്ടെത്തി.

ട്രായിയുടെ പത്രക്കുറിപ്പ് പൂർണ്ണ രൂപം:
https://www.trai.gov.in/sites/default/files/PR_No.62of2022.pdf

ഭേദഗതികൾ സംബന്ധിച്ച് മാതൃഭൂമി നൽകിയ വാർത്ത:
https://www.mathrubhumi.com/technology/news/trai-new-recharge-plans-with-30-days-validity-monthly-same-day-recharge-1.7869140

വാസ്തവം

28 ദിവസത്തെ മൊബൈൽ റീച്ചാർജ് പ്ലാനുകളുടെ കാലാവധി 30 ദിവസമാക്കി നീട്ടി എന്നത് തെറ്റായ വിവരമാണ്. ട്രായ് പ്രഖ്യാപിച്ച ഭേദഗതികൾ ഇപ്രകാരമാണ്:
1. രാജ്യത്തെ ടെലികോം കമ്പനികൾ കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, പ്രത്യേക താരിഫ് വൗച്ചർ, കോംബോ വൗച്ചർ എന്നിവയെങ്കിലും 30 ദിവസം കാലാവധിയുള്ളത് നൽകണം.
2. മാസത്തിന്റെ അവസാന തീയതിയിലോ ചാർജ് ചെയ്തതിന്റെ അടുത്ത മാസം അതേ തീയതിയിലോ റീചാർജ് ചെയ്യാവുന്ന പ്ലാനുകളും നൽകണം.

Content Highlights: telecom companies, 28 days validity plans, discontinued, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented