ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോഴും ജി.എസ്.ടി...! വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക് 

.

ൺഫേം ചെയ്ത എല്ലാ തരം ട്രെയിൻ ടിക്കറ്റുകളുടെ ക്യാൻസലേഷൻ ചാർജിലും (cancellation charge) ഇനി മുതൽ ജി.എസ്.ടി. ഈടാക്കും എന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച വസ്തുതാ പരിശോധനക്കായി ഒരു ട്വീറ്റും ഫേസ്ബുക് പോസ്റ്റും ലഭിച്ചിരുന്നു.

ട്വീറ്റിൽ പറയുന്നതിങ്ങനെ: 'ഇനി മുതൽ കൺഫേം ചെയ്ത ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കുമ്പോഴും ടിക്കറ്റ് ക്ലാസിനു അനുസരിച്ചുള്ള ജി.എസ്.ട., ക്യാൻസലേഷൻ ചാർജിനൊപ്പം ഈടാക്കും.' അച്ഛേ ദിൻ നൽകിയതിന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് നന്ദി പറഞ്ഞുകൊണ്ടാണ് ഈ ട്വീറ്റ് അവസാനിക്കുന്നത്.

രണ്ടാമതായി ലഭിച്ച ഫേസ്ബുക്ക് പോസ്റ്റിലെ വിവരങ്ങളിതാണ്: 'ഇനി മുതൽ കൺഫേം ആയ ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കുമ്പോഴും ജി.എസ്.ടി. ഈടാക്കുമെന്ന് ധന മന്ത്രി പ്രഖ്യാപിച്ചു.'

ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

വിശദമായ അന്വേഷണത്തിൽ ക്യാൻസലേഷൻ ചാർജിനൊപ്പം ജി.എസ്.ടി. ഈടാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ടാക്‌സ് റിസർച്ച് യൂണിറ്റ് (Tax Research Unit) പ്രസിദ്ധീകരിച്ച ഒരു സർക്കുലർ കണ്ടെത്തി. പുതുതായി ജി.എസ്.ടി. ഈടാക്കാവുന്ന പേയ്മെന്റുകളെ പറ്റിയാണ് ഈ സർക്കുലറിൽ പറയുന്നത്. ഇതിൽ ട്രെയിൻ ടിക്കറ്റിന്റെ ക്യാൻസെലേഷൻ ചാർജും ഉൾപ്പെടുന്നു. ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിച്ച ഈ സർക്കുലറിനെ പറ്റി പല ദേശീയ വാർത്ത മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

സർക്കുലറിൽ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നതിങ്ങനെ: 'ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നത്, യാത്രികരും റെയിൽവേയും തമ്മിലുള്ള ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്. യാത്രികർ കൺഫേം ആയ ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ സേവനദാതാവിന് ഈടാക്കാവുന്ന ചെറിയ നഷ്ടപരിഹാരമാണ് ക്യാൻസലേഷൻ ചാർജ്. അതിനാൽ ക്യാൻസലേഷൻ ചാർജിലും ജി.എസ്.ടി. ഈടാക്കാവുന്നതാണ്. ഓരോ ക്ലാസ്സിന്റെയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള ജി.എസ്.ടി. നിരക്ക് തന്നെയാണ് ക്യാൻസലേഷൻ ചാർജിനൊപ്പവും ഈടാക്കുക.' എ.സി./ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്ക് മാത്രമാകും ഇത് ബാധകമാവുകയെന്നും സെക്കന്റ് സ്ലീപ്പർ മുതൽ താഴേക്കുള്ള ക്ലാസ്സുകൾക്ക് ഇത് ബാധകമാകില്ലെന്നും സർക്കുലറിൽ പറയുന്നു.

ധനകാര്യ മന്ത്രാലയത്തിന്റെ സർക്കുലർ:
https://indianrailways.gov.in/railwayboard/uploads/directorate/accounts/downloads/compendium_2022/LD%20Circular.pdf

ഇത് സംബന്ധിച്ച വാർത്ത:
GST to be levied on cancellation of confirmed train ticket: Finance ministry - Hindustan Times

നിലവിൽ അഞ്ചു ശതമാനം ജി.എസ്.ടിയാണ് എ.സി. എക്‌സിക്യൂട്ടീവ് ക്ലാസ് ബുക്ക് ചെയ്യുമ്പോൾ ഈടാക്കുന്നത്. 1930 രൂപയാണ് എക്‌സിക്യൂട്ടീവ് ക്ലാസ്സിന് ഈടാക്കുക. നിലവിൽ ഇതിന്റെ ക്യാൻസലേഷൻ ചാർജായി ഈടാക്കുന്നത് 240 രൂപയാണ്. സർക്കുലറിലെ നിർദേശങ്ങൾ നടപ്പിലായാൽ പ്രസ്തുത ക്യാൻസലേഷൻ ചാർജിലും അഞ്ചു ശതമാനം ജി.എസ്.ടി. ഈടാക്കുകയും, ക്യാൻസെലേഷൻ ചാർജ് 252 (Rs 240+Rs12) രൂപയായി വർധിക്കുകയും ചെയ്യും.

ഈ സർക്കുലർ വിവാദമായതോടെ റെയിൽവേ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള ക്യാൻസെലേഷൻ ചാർജും അതിനോടൊപ്പമുള്ള ജി.എസ്.ടിയും ഇടക്കായതിനു ശേഷമുള്ള തുകയായിരിക്കും യാത്രക്കാർക്ക് തിരിച്ചു നൽകുകയെന്ന് വിശദീകരണത്തിൽ പറയുന്നത്. എ.സി./ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളിൽ മാത്രമേ ഇത് ബാധകമാവുകയുള്ളുവെന്നും ധനകാര്യ മന്ത്രാലയത്തിന് വേണ്ടിയാണ് ജി.എസ്.ടി. ഈടാക്കുന്നതെന്നും റെയിൽവേ വ്യക്തമാക്കി.

Railways explains the new GST rules applicable on cancelling confirmed tickets | Latest News India - Hindustan Times

വാസ്തവം

എല്ലാ ട്രെയിൻ ടിക്കറ്റുകളുടെ ക്യാൻസെലേഷൻ ചാർജിലും ജി എസ് ടി ഈടാക്കും എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ധനകാര്യ മന്ത്രാലയം ഇറക്കിയ സർക്കുലറിലെ നിർദേശങ്ങൾ ചില പ്രത്യേക ക്ലാസ്സുകളിലെ ടിക്കറ്റുകൾക്ക് മാത്രമാണ് ബാധകമാവുക. നിലവിൽ ജി.എസ്.ടി. ഈടാക്കുന്നത് എ.സി./ഫസ്റ്റ് ക്ലാസ്സിന് മുകളിലേക്കുള്ള ടിക്കറ്റുകൾക്കാണ്. അതിനാൽ ഈ ക്ലാസ്സുകളിലെ കൺഫേം ടിക്കറ്റുകൾ യാത്രികർ ക്യാൻസൽ ചെയുമ്പോൾ, ക്യാൻസലേഷൻ ചാർജിനോടൊപ്പം ജി.എസ്.ടി. നൽകേണ്ടി വരും. സെക്കന്റ് സ്ലീപ്പറിന് താഴേക്കുള്ള ക്ലാസ്സുകളിലെ ടിക്കറ്റുകൾ ബുക്ക് ചെയുമ്പോൾ ജി.എസ്.ടി. നൽകേണ്ടതില്ല. അതിനാൽ ഈ ക്ലാസുകൾക്ക് ക്യാൻസലേഷൻ ചാർജിൽ ജി.എസ്.ടി. ഈടാക്കില്ല.

Content Highlights: GST, Train Ticket, Cancellation, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented