ഭീമാകാരമായ മനുഷ്യ അസ്ഥികൂടം...! ചിത്രങ്ങൾക്ക് പിന്നിലെ വാസ്തവം എന്ത്? | Fact Check


ഗ്രീഷ്മ ഗ്രീഷ്മം / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന ചിത്രങ്ങൾ | കടപ്പാട്: ഫേസ്ബുക്

ദ്യ എയ്ഡ്‌സ് രോഗിയുടെ അസ്ഥികൂടമെന്ന വാദവുമായി വലിപ്പമുള്ള ഒരു മനുഷ്യ അസ്ഥികൂടത്തിന്റെ ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. 'ലെഹ്രുവിന്റെ അസ്ഥികൂടം, ആദ്യ എയ്ഡ്‌സ് രോഗിയെങ്ങനായി എന്ന് പഠിക്കാനായി ഡോക്ടർമാർ പുറത്തെടുത്തപ്പോൾ' എന്ന കുറിപ്പോടെയാണ് ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഇതിന് പിന്നിലെ വാസ്തവം അന്വേഷിക്കുന്നു.

അന്വേഷണം

പ്രസ്തുത ചിത്രം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടത്തിയ അന്വേഷണത്തിൽ 'മഹാഭാരതത്തിലെ ഭീമസേനന്റെ പുത്രനായ ഘടോൽക്കചന്റെ അസ്ഥികൂടം' എന്ന വിശദീകരണവുമായി ഈ ചിത്രം 2016 മെയ് 4-നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നുവെന്ന് കണ്ടെത്തി. ട്വിറ്ററിൽ ഇപ്പോൾ പ്രചരിക്കുന്ന ഭീമാകാരമായ അസ്ഥികൂടം കൂടാതെ രണ്ട് ചിത്രങ്ങൾ കൂടിയുണ്ട് മെയ് 4-ലെ പോസ്റ്റിൽ.

www.facebook.com/ksrmclubs/posts/pfbid0kW9wtKBQVZPGVBashmpSfaoCHg7ehhFRvev6AG4cMGPiob57ZPSt8gAzAF7wL5MLl">
ഘടോൽക്കചന്റെ അസ്ഥികൂടമെന്ന പേരിൽ വന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്‌ | www.facebook.com/ksrmclubs/posts/pfbid0kW9wtKBQVZPGVBashmpSfaoCHg7ehhFRvev6AG4cMGPiob57ZPSt8gAzAF7wL5MLl

ആർക്കൈവ് ലിങ്ക്‌: www.facebook.com/ksrmclubs/posts/pfbid0kdoTrgD8gMC6ipLd7tHkK3ZmM7jikAWnPBPN8pSkTYFa4gp5XLgx7aPzn4h5HFbQl

ട്വിറ്ററിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ഈ ചിത്രങ്ങൾ ഓരോന്നായി പരിശോധിക്കുന്നു.

(1) ഭീമാകാരമായ അസ്ഥികൂടം

പ്രചരിക്കുന്ന ചിത്രം | കടപ്പാട്: Twitter

പ്രചരിക്കുന്ന ചിത്രത്തിലെ അസ്ഥികൂടത്തിന് സാധാരണ മനുഷ്യനേക്കാൾ വലിപ്പമുള്ളതിനാൽ ഇതൊരു മനുഷ്യന്റെ അസ്ഥികൂടമല്ലെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല ഒരു നഗരമധ്യത്തിൽ നടത്തിയ പ്രദർശനത്തിന്റെ പ്രതീതിയാണ് ചിത്രം നൽകുന്നത്.

റിവേഴ്സ് ഇമേജ് ടൂളുകൾ ഉപയോഗിച്ച് പ്രസ്തുത ചിത്രം പരിശോധിച്ചു. ജിനോ ഡി ഡൊമിനിസിസ് (Gino De Dominicis) എന്ന ഇറ്റാലിയൻ കലാകാരന്റെ സൃഷ്ടിയാണ് ആ വലിയ അസ്ഥികൂടമെന്ന് കണ്ടെത്തി. ഇറ്റലിയിലെ മിലാനിലുള്ള പലാസോ റിയലിൽ (Palazzo Reale) 2007-ൽ നടന്ന MiArt കലാമേളയുടെ ഭാഗമായി, പ്രദര്ശിപ്പിച്ചിരുന്നതാണ് ആ അസ്ഥികൂടം. 'കാലമിറ്റ കോസ്മിക' (Calamita Cosmica) അല്ലെങ്കിൽ 'കോസ്മിക് മാഗ്‌നറ്റ്' (Cosmic Magnet) എന്ന് പേരിട്ടിരിക്കുന്ന ഈ ശിൽപത്തിന് 28 മീറ്റർ നീളവും എട്ട് ടൺ അല്ലെങ്കിൽ 16,000 പൗണ്ട് ഭാരവുമുണ്ട്.

www.atlasobscura.com/places/giant-skeleton-sculpture">
സൈറ്റിൽ വന്ന ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട്‌ | കടപ്പാട്: www.atlasobscura.com/places/giant-skeleton-sculpture

https://zoomata.com/archive/super-sized-memento-mori-in-milan/
https://www.atlasobscura.com/places/giant-skeleton-sculpture

(2) തലയോട്ടി

മണ്ണിലടിയിൽനിന്ന് പുറത്തെടുക്കുന്ന ഒരു വലിയ തലയോട്ടിയും അതിൽ പഠനം നടത്തുന്ന ഗവേഷകരുമാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്നൊരു ചിത്രം.

പ്രചരിക്കുന്ന ചിത്രം | കടപ്പാട്: ഫേസ്ബുക്

റിവേഴ്സ് ഇമേജ് ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. 2008-ലെ 'ആർക്കിയോളജിക്കൽ അനോമലിസ് 12' (Archaeological Anomalies 12) എന്ന വ്യാജ ഫോട്ടോഗ്രാഫ് (hoax photograph) മത്സരത്തിൽ നിന്നുള്ളതാണ്. അമേരിക്കയിൽ നിന്നുള്ള ഡിസൈനർ സ്ഥാപനമായ ബ്ലാക്ബുക് സൃഷ്ടിച്ചതാണ് ഈ ചിത്രം.

www.designcrowd.com/design/8956652 ">
സൈറ്റിൽ വന്ന ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട്‌ | കടപ്പാട്: www.designcrowd.com/design/8956652

(3) ഭീമൻ അസ്ഥികൂടം

പുരാവസ്തു ഗവേഷകർ സൂക്ഷ്മമായി പരിശോധിക്കുന്ന ഭീമാകാരമായ മനുഷ്യ അസ്ഥികൂടമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റൊരു ചിത്രം.

പ്രചരിക്കുന്ന ചിത്രം | കടപ്പാട് : ഫേസ്ബുക്

റിവേഴ്സ് ഇമേജ് ടൂൾസ് ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ, 'ആർക്കിയോളജിക്കൽ അനോമലിസ് 12' മത്സരത്തിൽ witmath57 എന്ന അമേരിക്കൻ ഫ്രീലാൻസ് ഡിസൈനർ ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമിച്ചതാണ് പ്രസ്തുത ചിത്രം എന്ന് കണ്ടെത്തി.

സൈറ്റിൽ വന്ന ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട്‌ | കടപ്പാട്: www.designcrowd.com/design/8854061

www.designcrowd.com/design/8854061

ഇത്തരം അനവധി ചിത്രങ്ങൾ www.designcrowd.com-ന്റെ വെബ്സൈറ്റിൽ കാണാൻ കഴിയും.

www.designcrowd.com/community/contest.aspx?id=1672816

വാസ്തവം

പല രീതിയിലുള്ള വിശദീകരണങ്ങളുമായി സമൂഹമാധ്യമങ്ങളിൽ ഇന്നും പ്രചരിക്കുന്ന ഭീമാകാരമായ അസ്ഥികൂടത്തിന്റെ ചിത്രങ്ങൾ വാസ്തവവിരുദ്ധമാണ്. പ്രചരിക്കുന്ന അസ്ഥികൂടം ആദ്യ എയ്ഡ്‌സ് രോഗിയുടെയോ മഹാഭാരതത്തിലെ ഭീമസേനന്റെ പുത്രനായ ഘടോൽക്കചന്റെതോ അല്ല മറിച്ച് MiArt കലാമേളയുടെ ഭാഗമായി, പ്രദർശിപ്പിച്ചിരുന്ന ഭീമാകാരമായ അസ്ഥികൂട ശിൽപ്പത്തിന്റേതാണ്. ഇതിനൊപ്പം പ്രചരിക്കുന്ന മറ്റ് ചിത്രങ്ങൾ 2008-ൽ designcrowd എന്ന സിഡ്‌നി ആസ്ഥാനമായുള്ള സ്ഥാപനം സംഘടിപ്പിച്ച ഒരു വ്യാജ ഫോട്ടോഗ്രാഫ് മത്സരത്തിൽ നിന്നുള്ളതാണ്.

Content Highlights: Human Skeleton, Huge Size, Photos, Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented