ഫ്രീ ഡാറ്റ ആസാദി ഓഫർ: 30 ജിബി ഡാറ്റ ലഭിക്കുമെന്ന സന്ദേശത്തിന്റെ വാസ്തവം എന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

ലിങ്ക് തുറന്നാലുള്ള ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: വാട്‌സാപ്പ്

സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ടെലികോം കമ്പനികൾ നൽകുന്ന ഓഫർ എന്ന തരത്തിൽ ഒരു സന്ദേശം വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. ഫ്രീ ഡാറ്റ ആസാദി ഓഫറിന്റെ ഭാഗമായി ടെലികോം കമ്പനികൾ ഉപയോക്താക്കൾക്ക് 30 ജിബി മൊബൈൽ ഡാറ്റ സൗജന്യമായി നൽകുന്നു എന്നതാണ് സന്ദേശം. വിവിധ നെറ്റ്വർക്ക് കമ്പനികളുടെ പേരുകളും അവരുടെ ഓഫർ ലഭിക്കാനുള്ള ലിങ്കുകളും സന്ദേശത്തിൽ നൽകിയിട്ടുണ്ട്.

വാട്‌സാപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: വാട്‌സാപ്പ്

ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.



അന്വേഷണം

സ്വാതന്ത്ര്യദിനത്തിന്റെ ഓഫർ ആയിരുന്നെങ്കിലും വാട്‌സാപ്പിൽ ഈ സന്ദേശം ഇപ്പോഴും പ്രചരിക്കുന്നുണ്ട്. എയർടെൽ, ജിയോ, വി, ബിഎസ്എൻഎൽ, ജാസ്, സോങ്, ടെലെനോർ എന്നീ കമ്പനികളുടെ പേരുകളോടൊപ്പം ഓഫർ നേടാനുള്ള ലിങ്കുകളും നൽകിയിട്ടുണ്ട്. സംശയദുരീകരണത്തിന് ബന്ധപ്പെടാനുള്ള ലിങ്കും സന്ദേശത്തിലുണ്ട്. ലിങ്കുകൾ തുറക്കുമ്പോൾ നിശ്ചിതകാലത്തേക്കുള്ള ഓഫർ ആണിതെന്നും ഇതുവരെ ഓഫർ എത്ര പേർ നേടിയിട്ടുണ്ടെന്നും പേജിൽ പറയുന്നു. ഓഫർ ലഭിച്ചവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ള കമന്റുകളുടെ ഒരു ചിത്രവും പേജിനടിയിൽ കാണാം.

സംശയദുരീകരണത്തിന് ബന്ധപ്പെടാനുള്ള ലിങ്ക് ഒഴികെ ബാക്കിയുള്ളവ പ്രവർത്തിക്കുന്നവയാണ്. ഒരോ ലിങ്കും വ്യത്യസ്തമാണ്. ജാസ്, സോങ്, ടെലെനോർ എന്നിവയുടെ ലിങ്കുകൾ തുറക്കുമ്പോഴുള്ള ചിത്രത്തിൽ പാകിസ്താന്റെ പതാകയുടെ നിറവും ചിഹ്നവും കാണാം. കൂടാതെ, ഇതിൽ എഴുതിയിട്ടുള്ള തീയതി ആഗസ്റ്റ് 14 എന്നാണ്. പരിശോധനയിൽ പാകിസ്താനിൽനിന്നുള്ള ടെലികോം കമ്പനികളാണ് ഇവയെന്ന് കണ്ടെത്തി.

ലിങ്ക് തുറന്നാലുള്ള ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: സന്ദേശത്തിലെ ലിങ്കുകൾ

ഓരോ തവണ തുറക്കുമ്പോഴും, ഈ പേജുകളിൽ ഓഫർ നേടിയവരുടെ കണക്കുകളിൽ വലിയ മാറ്റങ്ങളില്ല. തുടർന്ന്, ലിങ്കുകളുടെ സുരക്ഷ സംബന്ധിച്ച പരിശോധന നടത്തിയപ്പോൾ ലിങ്കുകൾ ഒന്നും തന്നെ സുരക്ഷിതമല്ല എന്ന് കണ്ടെത്തി.

സുരക്ഷാ പരിശോധന ഫലങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഇമെയിൽ വെരിറ്റാസ്

ശേഷം, സന്ദേശത്തിൽ പരാമർശിക്കുന്ന ചില കമ്പനികളുമായി ബന്ധപ്പെട്ടു. ഇതിലൂടെ വി, ബിഎസ്എൻഎൽ എയർടെൽ എന്നീ കമ്പനികൾ സന്ദേശത്തിൽ പറയുന്ന ഓഫർ നൽകുന്നില്ല എന്നറിയാൻ സാധിച്ചു. ജിയോ കമ്പനിയുടെ അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ഒന്നും കിട്ടിയില്ല. ഇവരുടെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ ഇത്തരം ഒരു ഓഫർ അവർ നൽകുന്നില്ല എന്നറിയാൻ കഴിഞ്ഞു. അങ്ങനെ, സന്ദേശത്തിലെ വിവരങ്ങൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയുടെയും പാകിസ്താന്റേയും നെറ്റ്വർക്കിങ് കമ്പനികളുടെ പേരിലുള്ള ഒരു തട്ടിപ്പാണിത്.

വി-യുടെ പ്രതികരണം | കടപ്പാട്: വി കസ്റ്റമർ സർവീസ്

വാസ്തവം

ടെലികോം കമ്പനികൾ 30 ജിബി ഫ്രീ ഡാറ്റ ആസാദി ഓഫർ നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. സൗജന്യ ഡാറ്റ നൽകുമെന്ന് പറയപ്പെടുന്ന ടെലികോം കമ്പനികൾ ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകൾ ഫോണിൽ വൈറസ് കയറാനും ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും സാധ്യതയുള്ളവയാണ്. ഇവ തുറക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ കൂടുതൽ ആളുകളിലേക്ക് പ്രചരിപ്പിക്കുകയോ ചെയ്യരുത്.

Content Highlights: 30 GB Free Data, Azadi Offer, Telecom Companies, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented