പശുവിനെ തള്ളിയ വിദേശ വനിതയെ ആക്രമിച്ചെന്ന് പ്രചാരണം, വാസ്തവം എന്ത്? | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന വീഡിയോയിൽനിന്ന് | കടപ്പാട്:  യൂട്യൂബ്

ഗോവയിൽ പശുവിനെ തള്ളിമാറ്റിയ വിദേശ വനിതയ്ക്ക് നേരെ സംഘപരിവാർ ആക്രമണം എന്ന കുറിപ്പോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കിലും ട്വിറ്ററിലുമായി നിരവധിപേരാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഇതിലെ വാസ്തവം പരിശോധിക്കാം.

അന്വേഷണം

ഒരു യുവതിയെ നിരവധി പേർ ചേർന്ന് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചിലർ പ്രശ്‌നത്തിലിടപെട്ട് യുവതിയെ സഹായിക്കാൻ ശ്രമിക്കുന്നുമുണ്ട്. ഇതിനിടയിലായി കടൽതീരത്ത് ഒരു പശുവിനെയും കാണാം. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ ഇതേ വീഡിയോ മുൻ വർഷങ്ങളിലും പ്രചരിച്ചതായി കണ്ടെത്തി. 2017 ഏപ്രിൽ 17-ന് ഫേസ്ബുക്കിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കീവേർഡുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ, 2016-ൽ യൂട്യൂബിലും ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതിരുന്നതായി കണ്ടു.

മദ്യപിച്ച വിദേശവനിതയും നാട്ടുകാരും തമ്മിൽ ഗോവയിലെ ബാഗ ബീച്ചിൽ വച്ച് വഴക്കുണ്ടായി എന്നാണ് ഇതിൽ പറയുന്നത്. ഗോവ ഡയറീസ് എന്ന ചാനലിൽ 2016 ഡിസംബർ 14-നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പ്രസ്തുത ദൃശ്യങ്ങൾ ഏറെ പഴക്കമുള്ളതാണെന്ന് ചാനൽ തന്നെ കമൻറ് ബോക്‌സിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിശദമായ അന്വേഷണത്തിൽ ആദ്യമായി ആദ്യമായി പോസ്റ്റ് ചെയ്തത് കണ്ടെത്തി. ഗോബ്ഡി ഗൂക്ക് എന്ന യൂട്യൂബ് ചാനലിൽ 2012 ജൂൺ 16-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബീച്ചിന് സമീപത്തുള്ള ഭക്ഷണശാലയിൽ ഉണ്ടായിരുന്ന വിദേശികളാണ് വീഡിയോ ചിത്രീകരിച്ചത് എന്ന് പശ്ചാത്തലത്തിൽ കേൾക്കുന്ന സംഭാഷണങ്ങളിൽനിന്നു മനസ്സിലാകും. യുവതിയുമായി വഴക്കിടുന്നവർ റസ്റ്റോറന്റിലെ ജീവനക്കാരാണെന്നും വ്യക്തമാകുന്നുണ്ട്.

യുവതിയും ചുവന്ന ടീ ഷർട്ട് ധരിച്ച ഒരാളും തമ്മിൽ വഴക്കാരംഭിച്ച ഉടൻ സമീപത്തുള്ളവർ ഇടപെടുന്നുണ്ട്. അതിലൊരാൾ യുവതിയോട് വിട്ടുകളയൂ എന്ന് ഹിന്ദിയിൽ പറയുന്നത് വീഡിയോയുടെ 25-ാം സെക്കന്റിൽ കേൾക്കാം. ദൃശ്യങ്ങളിൽ കാണുന്ന മറ്റൊരു സ്ത്രീയുടെ ടീ ഷർട്ടിൽ ഗോവ എന്ന് എഴുതിയതും ശ്രദ്ധയിൽപ്പെട്ടു.


തെലുങ്ക് വാർത്താ ചാനലായ ടിവി 5 ന്യൂസ് 2017 ഏപ്രിൽ 20-ന് ഈ വീഡിയോയുമായി ബന്ധപ്പെട്ട് വാർത്ത നൽകിയിരുന്നു. പ്രസ്തുത വീഡിയോ വൈറലായതിനെ തുടർന്നായിരുന്നു ഇത്.

കടൽക്കരയിലെ 'ബീച്ച് ബെഞ്ചുകൾ' ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയും റസ്റ്റോറൻറ് ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വാർത്തയിൽ പറയുന്നത്. ഈ റെസ്റ്റോറൻറിന് സമീപമുള്ള ബെഞ്ചുകൾ ഉപയോഗിക്കുന്നതിന് അവിടെനിന്ന് ഭക്ഷണമോ പാനീയങ്ങളോ
ഓർഡർ ചെയ്യണമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, വിനോദ സഞ്ചാരി ഇത് പാലിക്കാതെ ബഞ്ചുകൾ ഉപയോഗിച്ചതാണ് പിന്നീട് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും വാർത്തയിലുണ്ട്.

വാസ്തവം

പശുവിനെ തള്ളിമാറ്റിയ വിദേശ യുവതിയെ സംഘപരിവാറുകാർ ആക്രമിച്ചു എന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. 2012-ൽ ഗോവ കടൽതീരത്തുവച്ച് യുവതിയും റെസ്റ്റോറന്റ് ജീവനക്കാരും തമ്മിലുണ്ടായ തർക്കാണ് ആക്രമണത്തിൽ കലാശിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് തെറ്റായ അവകാശവാദങ്ങളോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

Content Highlights: Foreign Woman, Goa Beach, Cow, Sangh Parivar, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented