ചത്ത പശുക്കളെ മറവു ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഗുജറാത്തിൽനിന്നോ! വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക് 

.

ശുക്കളുടെ ജഡം ബുൾഡോസർ ഉപയോഗിച്ച് കുഴിച്ചിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുജറാത്തിലേത് എന്ന അവകാശവാദങ്ങളോടെ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന വിവരണമിതാണ്: 'പ്രധാനമന്ത്രിയുടെ സ്വന്തം ഗുജറാത്തിൽ നമ്മുടെ ഗോമാതാവിന്റെ അവസ്ഥയിതാണ്. പശുക്കളെ ഒരുമിച്ച് കുഴിച്ചിടാൻ ബുൾഡോസർ ഉപയോഗിക്കുന്നു.' ഒരാൾ ഗുജറാത്തി ഭാഷയിൽ സംസാരിക്കുന്നതും ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ കേൾക്കുന്നുണ്ട്.

കീ വേർഡുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ഗുജറാത്തിലും രാജസ്ഥാനിലും കന്നുകാലികൾക്കിടയിൽ പടരുന്ന ലംബ്ബ് സ്‌കിൻ ഡിസീസ് (Lump Skin Disease) എന്ന വൈറസിനെ പറ്റിയുള്ള വാർത്തകൾ കണ്ടെത്തി. ഗുജറാത്തിൽ ഇതിനകം 3,268 കന്നുകാലികൾ വൈറസ് ബാധിച്ച് ചത്തു. സംസ്ഥാനത്തെ 23 ജില്ലകളിലായി 109 ഗ്രാമങ്ങളിലെ കന്നുകാലികൾക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. ഏറ്റവുമധികം കന്നുകാലികൾ ചത്തൊടുങ്ങിയത് കച്ച് ജില്ലയിലാണ്. പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് സമാനമായ ചിത്രങ്ങളും ഇത് സംബന്ധിച്ച വർത്തകൾക്കൊപ്പം കണ്ടെത്താനായി.

https://theprint.in/india/in-kutch-community-run-cattle-care-camps-come-up-as-cows-die-of-lumpy-skin-disease-in-gujarat/1071516/

https://indianexpress.com/article/cities/ahmedabad/lumpy-skin-disease-131-more-cattle-deaths-toll-rises-to-2633-in-gujarat-8078897/

തുടർന്ന് ഫേസ്ബുക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലിഭായ് അംബാലിയ എന്ന വ്യക്തി ഈ ദൃശ്യങ്ങൾ ഓഗസ്റ്റ് ആറിന് പങ്കുവച്ചതായി കണ്ടെത്തി. ഗുജറാത്തിലെ കിസാൻ കോൺഗ്രസിന്റെ ചെയർമാനാണ് ഇദ്ദേഹം. വിഡിയോയ്ക്കൊപ്പം നൽകിയ വിവരണം ഗുജറാത്തി ഭാഷയിൽ ആയതിനാൽ, ഇദ്ദേഹത്തെ നേരിട്ട് ബന്ധപെട്ടു. അംബാലിയയുടെ വാക്കുകൾ: 'കച്ച് ജില്ലയിൽനിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. കച്ചിലെ സദൗ എന്ന ഗ്രാമത്തിൽ ലംബ്ബ് സ്‌കിൻ ഡിസീസ് കാരണം ചത്ത് പോയ പശുക്കളുടെ ജഡം മറവു ചെയുന്ന ദൃശ്യങ്ങളാണിത്. സർക്കാർ ഈ കന്നുകാലികളുടെ ശവങ്ങൾ മറവു ചെയ്യാൻ സൗകര്യം ഏർപെടുത്താത്തതിനെ തുടർന്ന്, പ്രദേശത്തെ ഒരു വ്യക്തി ജെ.സി.ബി. തന്നിരുന്നു. പിന്നീട് ഒരു ഒഴിഞ്ഞ പ്രദേശത്ത് ജെ.സി.ബി. ഉപയോഗിച്ച് പശുക്കളുടെ ജഡം മറവു ചെയ്യുകയായിരുന്നു.'

ഈ സംഭവം സ്ഥിരീകരിക്കാനായി ദൈനിക് ജാഗരന്റെ ഗുജറാത്ത് പ്രതിനിധിയുമായി ബന്ധപെട്ടു. ദൃശ്യങ്ങൾ കച്ച് ജില്ലയിൽ നിന്നുള്ളതാണെന്നും ഇത്തരം സംഭവങ്ങൾ ജില്ലയിൽ ആവർത്തിച്ചു നടക്കുന്നതിനാൽ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ അസുഖം വന്ന പശുക്കളെ പാർപ്പിക്കാൻ ഐസൊലേഷൻ സെന്ററുകൾ തുടങ്ങാൻ കർശന നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ മുപ്പത്തിയേഴായിരത്തിലധികം പശുക്കൾക്കു വൈറസ് ബാധയേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാസ്തവം

ഗുജറാത്തിൽ ലംബ്ബ് സ്‌കിൻ ഡിസീസ് ബാധിച്ച് ചത്ത പശുക്കളുടെ ജഡം മറവു ചെയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായ വിവരങ്ങളോടെ പ്രചരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ലംബ്ബ് സ്‌കിൻ വൈറസ് ബാധയേറ്റു ഇതിനകം മൂവായിരത്തിലധികം കന്നുകാലികൾ ചത്തു. രോഗം ബാധിച്ചവയെ ഐസൊലേറ്റ് ചെയ്യാനും ബാക്കിയുള്ളവയുടെ വാക്സിനേഷനും ദ്രുതഗതിയിൽ സംസ്ഥാനത്ത് നടക്കുന്നുണ്ട്.

Content Highlights: Cows, Buried, JCB, Lump Skin Disease, Gujarat, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented