പ്രധാനമന്ത്രിയുടെ മുതലക്കണ്ണീര്‍: ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം


ഫാക്ട്-ചെക്ക് ടീം

ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നതിന് ഒട്ടും മടിയില്ലാതെ കടുത്ത ഭാഷയില്‍ തലക്കെട്ടുകളും കവര്‍ ചിത്രങ്ങളും നല്‍കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കാറുണ്ട്.

Photo: twitter@pnrameshkumarc1

കൊച്ചി: 'ഇന്ത്യന്‍ പ്രധാനമന്ത്രി കരഞ്ഞു' എന്ന പേരില്‍ ഒരു മുതലയുടെ ചിത്രവുമായി ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ വന്ന വാര്‍ത്തയെന്ന രീതിയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിലെ സത്യാവസ്ഥ? മാതൃഭൂമി ഫാക്ട്-ചെക്ക് ടീം സത്യാവസ്ഥ പരിശോധിക്കുന്നു.

ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നതിന് ഒട്ടും മടിയില്ലാതെ കടുത്ത ഭാഷയില്‍ തലക്കെട്ടുകളും കവര്‍ ചിത്രങ്ങളും നല്‍കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കാറുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിന് നേരേയും ഇത്തരത്തില്‍ മാധ്യമങ്ങളുടെ നിശിത വിമര്‍ശനങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിലേത് പോലെ ന്യൂൂയോർക്ക് ടൈംസ് വാർത്ത നൽകിയിട്ടില്ല.

അവകാശവാദം:

ട്വിറ്ററില്‍ മെയ് 21, 2021 എന്ന് തിയ്യതി കുറിച്ച ന്യൂയോര്‍ക് ടൈംസ് പത്രമാണിതെന്ന രീതിയിലാണ് ഒരു മുന്‍പേജ് ചിത്രം പ്രചരിക്കുന്നത്.

https://twitter.com/pnrameshkumarc1/status/1395971143924805634 വലിയൊരു മുതലയുടെ ചിത്രത്തിന് തലക്കെട്ടായി 'ഇന്ത്യന്‍ പ്രധാനമന്ത്രി കരഞ്ഞു' എന്നാണ് കൊടുത്തിരിക്കുന്നത്.

അന്വേഷണം:

ട്വിറ്ററില്‍ മെയ് 21, 2021 എന്ന് തിയതി കുറിച്ച ന്യൂയോര്‍ക് ടൈംസ് പത്രമാണെന്നു പറഞ്ഞാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ മാതൃഭൂമി ഫാക്ട്-ചെക്ക് ടീം അക്കാര്യം സത്യമല്ലെന്നു കണ്ടെത്തി. അന്നത്തെ യഥാര്‍ത്ഥ മുന്‍പേജ് ഇതാണ്. (https://www.nytimes.com/issue/todayspaper/2020/05/21/todays-new-york-times).

NYT
മെയ് 21 ന് പ്രസിദ്ധീകരിച്ച യഥാർത്ഥ ന്യൂയോർക്ക് ടൈംസ് പത്രം

വ്യാജമായി സൃഷ്ടിച്ച മുന്‍പേജില്‍ കാണുന്ന മറ്റ് വാര്‍ത്തകള്‍ ന്യൂയോര്‍ക് ടൈംസ് മുന്‍ ദിവസങ്ങളില്‍ പ്രസിദ്ധികരിച്ചവയാണ്. ഇടതുവശത്തു കാണുന്ന കോളം മെയ് 19 നു പ്രസിദ്ധികരിച്ചതാണ്.
https://www.nytimes.com/2021/05/19/opinion/israel-democrats-united-states.html. അതുപോലെ തന്നെ താഴെ നാല് കോളത്തിലുള്ള വാര്‍ത്ത മെയ് 15 -നു പ്രസിദ്ധികരിച്ചതാണ്.

#CrocodileTearsModi #CrocodileTears #ModiStrain #Modi_WorstStorm4Farmers #ModiMustResign #ModiStopCrying_RepealLaws #ModiLying എന്നി ഹാഷ്ടാഗുകളിലാണ് ഈ ചിത്രം ട്വിറ്ററില്‍ പ്രചരിക്കുന്നത്.

fake news
ക്രൊക്കോഡൈൽ ടിയഴ്സ് എന്ന ഹാഷ്ടാഗിൽ വന്ന പോസ്റ്റുകൾ

വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങില്‍ അഭിസംബോധന ചെയ്യുന്നതിനിടിയല്‍ കോവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് സംസാരിക്കുമ്പോള്‍ മോദി വികാരാധീനനായിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ ഈ കണ്ണീര്‍ നാട്യമാണെന്ന രീതിയില്‍ രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശിക്കുന്നുണ്ട്. #CrocodileTears എന്ന ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് പങ്കുവെക്കപ്പെട്ടിട്ടുള്ളത്. കോവിഡ് കാലത്ത് കാലത്ത് മോദി പങ്കെടുത്ത വലിയ തിരഞ്ഞെടുപ്പ് റാലികള്‍, കോവിഡ് വ്യാപനത്തിനിടെ നടന്ന കുംഭമേള, ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നുണ്ടായ മരണങ്ങള്‍, വാക്‌സിന്‍ ക്ഷാമം, വാക്‌സിന്‍ വില വര്‍ധനവ് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മോദി ഭരണകൂടത്തിനെതിരെയുള്ള ട്വീറ്റുകള്‍ ഈ ഹാഷ്ടാഗുകള്‍ പ്രചരിക്കുന്നത്.

ഈ വിമര്‍ശനങ്ങള്‍ക്കിടെയാണ് ന്യൂയോര്‍ക്ക് ടൈംസില്‍ മോദിയുടേത് മുതലക്കണ്ണീര്‍ എന്ന രീതിയില്‍ വാര്‍ത്തവന്നു എന്ന തരത്തില്‍ വ്യാജ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത്.

Crocodile tears
ദി ടെലഗ്രാഫ് പത്രം മെയ് 22ന് പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ മുൻ പേജ്.

അതേസമയം, കോവിഡ് രോഗികളുടെ മരണങ്ങളെ കുറിച്ച് സംസാരിക്കവെ മോദി വിതുമ്പിയ വാർത്തകൾ വന്നതോടെ. #CrocodileTears എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയതിനെ കുറിച്ച് 'ദി ടെലഗ്രാഫ്' ഒരു മുതലയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. 'മുതലയെ പഴിക്കരുത്, മുതലകൾ ഭക്ഷിക്കുമ്പോഴാണ് കരയുക, സങ്കടം വരുമ്പോഴല്ല' എന്ന തലക്കെട്ടിലായിരുന്നു ഇത്. 2021 മെയ് 22 നാണ് ഇത് പ്രസിദ്ധീകരിച്ചത്. മുതലകൾ കരയുന്നത് യഥാർത്ഥത്തിൽ എന്തിനാണെന്ന് ഈ ഉള്ളടക്കത്തിൽപറയുന്നു. ഈ പേജിന്റെ സ്ക്രീൻഷോട്ടും ഇതേ ഹാഷ്ടാഗുകളിൽ പ്രചരിക്കുന്നുണ്ട്.

വാസ്തവം: 'ഇന്ത്യന്‍ പ്രധാനമന്ത്രി കരഞ്ഞു' എന്ന തലക്കെട്ടില്‍ മുതലയുടെ ചിത്രവുമായി ന്യൂയോര്‍ക്ക് ടൈംസ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല. ഈ പ്രചരിക്കുന്ന പോസ്റ്റുകള്‍ എഡിറ്റ് ചെയ്ത് വ്യാജമായി സൃഷ്ടിച്ചെടുത്തതാണ്. എന്നാൽ ദി ടെലഗ്രാഫിൽ ക്രൊക്കോഡൈൽ ടിയേഴ്സ് എന്ന ഹാഷ്ടാഗുമായി ബന്ധപ്പെട്ട് ഒരു വാർത്ത ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: fake new york times news spreading indian pm cries with a crocodile image

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented