കോഴിക്കോട്: ജില്ലാ കലക്ടര്‍ നല്കുന്ന കൊറോണ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജം. കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വാട്സാപ്പിലൂടെയാണ് ഈ ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. നാല് നേരം ആവി പിടിക്കുന്നതും ഉപ്പുവെള്ളം കൊണ്ട് തൊണ്ട കവിള്‍കൊള്ളുന്നതും ചുക്കുകാപ്പി കുടിക്കുന്നതുമെല്ലാം മികച്ച കൊറോണ പ്രതിരോധ മാര്‍ഗങ്ങള്‍ ആണ് എന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇത് ശരിയല്ല.
അതേസമയം ശബ്ദസന്ദേശത്തില്‍ എവിടെയും താന്‍ കോഴിക്കോട് കളക്ടറാണെന്ന് പറയുന്നില്ല. ശബ്ദസന്ദേശത്തോടൊപ്പം പ്രചരിക്കുന്ന കുറിപ്പിലാണ് ഇത് കോഴിക്കോട് കളക്ടറുടേതാണ് എന്ന് പറയുന്നത്. കളക്ടര്‍ ശ്രീറാം സാംബശിവ റാവുവിന്റെ പേരും പരാമര്‍ശിക്കുന്നില്ല.
ശബ്ദ സന്ദേശത്തിന്റെ ഉടവിടം കണ്ടെത്താന്‍ കോഴിക്കോട് സൈബര്‍ സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എല്ലാവരും ജാഗ്രതയോടെ കൊറോണ നിര്‍വ്യാപന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങള്‍ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആയതിനാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് കളക്ടര്‍ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും. ശാസ്ത്രീയമായ പ്രതിരോധമാര്‍ഗങ്ങള്‍ മാത്രം അവലംബിക്കാം. കൊറോണ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Content Highlights: Kozhikode district Collector, Fake audio clip, Whatsapp
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..