ഏഷ്യ കപ്പിൽ ഇന്ത്യയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ദുബായ് ഷെയ്ഖ്; പ്രചാരണം വ്യാജം | Fact Check


ജിൻജു വേണുഗോപാൽ ഫാക്ട് ചെക്ക് ഡെസ്‌ക്

വീഡിയോയിൽനിന്നുള്ള സ്‌ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്ക്

2022 ഓഗസ്റ്റ് 28-ന് ദുബായിൽ നടന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ ജയിച്ചിരുന്നു. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ദുബായ് ഷെയ്ഖുമാർ എന്ന തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഈ വീഡിയോയ്ക്ക് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

ഗ്രൗണ്ടിൽ മത്സരം നടക്കുന്നതും സിക്‌സ് അടിക്കുമ്പോൾ ഗാലറിയിൽ ആഹ്ലാദപ്രകടനം നടത്തുന്ന അറബ് വേഷധാരികളുമാണ് ദൃശ്യങ്ങളിൽ. 19 സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം. സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ നിരവധി പേർ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റുകൾ പരിശോധിച്ചപ്പോൾ, അൽ അറബി ക്ലബ് ന്യൂസ് എന്ന ട്വിറ്റർ ഹാൻഡിലിൽനിന്നുള്ള ഒരു വീഡിയോ ലഭിച്ചു. പ്രചരിക്കുന്ന അതേ ദൃശ്യങ്ങൾ ഈ വീഡിയോയിലും ഉണ്ട്. 2022 സെപ്തംബറിൽ ട്വീറ്റ് ചെയ്തിട്ടുള്ളതാണ് പ്രസ്തുത വീഡിയോ. ട്വീറ്റിന്റെ പരിഭാഷ ഇപ്രകാരമാണ്: ''അലി അഹമ്മദ് ഖലാഫിന്റെ ഗോളിൽ, മത്സരം വിജയിച്ചതിൽ അറബി ക്ലബ്ബ് പ്രസിഡന്റിന്റെയും ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളുടെയും സന്തോഷം''

കുവൈത്ത് ആസ്ഥാനമായ അൽ അറബി സ്‌പോർട്ട്‌സ് ക്ലബിനെ സംബന്ധിച്ച വാർത്തകൾ നൽകുന്ന ട്വിറ്റർ ഹാൻഡിലാണ് അൽ അറബി ക്ലബ് ന്യൂസ്. ഇവർ പങ്കുവെച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽനിന്ന് സ്‌ക്രീൻ റെക്കോർഡ് ചെയ്തതാണ്. ഇതിൽ 'Khalaf_enezi' എന്നൊരു വാട്ടർമാർക്ക് കാണാം. ഇൻസ്റ്റഗ്രാം പരിശോധിച്ചപ്പോൾ, ഇതേ പേരിലുള്ള അക്കൗണ്ടിൽനിന്ന് പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. മാധ്യമപ്രവർത്തകനായ ഖലാഫ് എനേസി 2020-ൽ പോസ്റ്റ് ചെയ്തിട്ടുള്ളതാണ് ഈ വീഡിയോ.

2020-ൽ കുവൈത്തിൽ നടന്ന അമീർ കപ്പ് ഫുട്‌ബോൾ മത്സരത്തിൽ വിജയിച്ച അൽ അറബി സ്‌പോർട്‌സ് ക്ലബ്ബിന്റെ പ്രസിഡന്റ് അസീസ് അഷൂറിന്റെയും ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളുടെയും ആഹ്ലാദപ്രകടനമാണ് വീഡിയോയിലുള്ളത്. കുവൈത്തിലെ ജബർ അൽ അഹമ്മദ് സ്റ്റേഡിയത്തിൽ വച്ച് പകർത്തിയതാണീ ദൃശ്യങ്ങൾ.

മത്സരം സംബന്ധിച്ച വാർത്ത:
https://www.arabtimesonline.com/news/deputy-amir-congratulates-al-arabi-club-on-winning-the-amir-football-cup-2019-2020/

തമ്മിൽ ബന്ധമില്ലാത്ത രണ്ട് വീഡിയോകൾ ചേർത്തുവച്ചുണ്ടാക്കിയതാണ് പ്രചരിക്കുന്ന വീഡിയോ.

വാസ്തവം

ഇന്ത്യയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ദുബായ് ഷെയ്ഖുമാർ എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധാരണ പരത്തുന്നതാണ്. അറബ് വേഷധാരികളുടെ ആഹ്ലാദ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ദുബായിൽ നടന്ന ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ നിന്നുള്ളതല്ല. 2020-ൽ കുവൈത്തിൽ നടന്ന അമീർ കപ്പ് ഫുട്‌ബോൾ മത്സരത്തിൽ നിന്നുള്ളതാണ്.

Content Highlights: Dubai sheikhs, India Pakistan Cricket Match, Celebration, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented