സർവ്വ ശിക്ഷ അഭിയാൻ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടോ? വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ/ ഫാക്ട് ചെക്ക് ഡെസ്‌ക്

.

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ സർവ്വ ശിക്ഷ അഭിയാൻ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്ന തരത്തിൽ ലിങ്കുകളും സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ലിങ്ക് തുറന്നാൽ എസ്.എസ്.എ. (SSA) എന്നെഴുതിയ ലോഗോയുണ്ട്. ഒരു വെബ്‌സൈറ്റിലേതെന്ന പോലെതന്നെ വിശദവിവരങ്ങളും തൊഴിലവസരങ്ങളുടെ അറിയിപ്പുകളും ചിത്രവും അഡ്രസ്സും മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. തൊഴിലവസരങ്ങൾക്കായിട്ടുള്ള ലിങ്കുകൾ സൈറ്റിൽ ക്ലിക്ക് ചെയ്താൽ, പൂരിപ്പിക്കാനുള്ള ഫോമും ലഭ്യമാകും.

https://samagra.shikshaabhiyan.co.in എന്ന ലിങ്കുൾപ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്:

എന്നാൽ ഈ ലിങ്ക് ഉപയോഗിച്ച് ചതിയിൽപ്പെട്ടു, ഇത് വ്യാജമാണ് എന്ന തരത്തിലുള്ള ആരോപണങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിന്റെ വാസ്തവം? പരിശോധിക്കാം.

അന്വേഷണം

വിശദവിവരങ്ങൾക്കായി സർവ്വ ശിക്ഷ അഭിയാനിനെ കുറിച്ച് അന്വേഷിച്ചു. 2018-19 യൂണിയൻ ബജറ്റ് പ്രകാരം, പ്രീ-സ്‌കൂൾ മുതൽ 12-ാം ക്ലാസ് വരെ വ്യാപിച്ചു കിടക്കുന്ന സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്കായി വിപുലമായ് തയ്യാറാക്കിയ ഒരു പദ്ധതിയാണ് സമഗ്ര ശിക്ഷ. സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി തുല്യ അവസരങ്ങൾ ഒരുക്കുക, പക്ഷപാതമില്ലാതെ, തുല്യവും മികച്ചതുമായ പഠന ഫലങ്ങൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. സർവ ശിക്ഷാ അഭിയാൻ (എസ്.എസ്.എ.), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ.), ടീച്ചർ എഡ്യൂക്കേഷൻ (ടി.ഇ.) എന്നീ മൂന്ന് മുൻകാല പദ്ധതികൾ സമഗ്ര ശിക്ഷ എന്ന പദ്ധതിക്ക് കീഴിൽ ഉൾക്കൊള്ളുന്നു. പദ്ധതിയെ കുറിച്ചുള്ള വിവരണങ്ങളിലൊന്നും തൊഴിലിനെ കുറിച്ചോ തൊഴിലവസരങ്ങളെ പറ്റിയോ പരാമർശിക്കുന്നില്ല.

തുടർന്നുള്ള അന്വേഷണത്തിൽ, പ്രസ്തുത വിഷയം സംബന്ധിച്ച് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ചെയ്ത ഒരു ട്വീറ്റ് കണ്ടെത്തി. പ്രചരിക്കുന്ന വെബ്സൈറ്റുകൾ വ്യാജമാണെന്ന് അവരുടെ ട്വീറ്റിൽ നിന്ന് വ്യക്തമായി. ട്വീറ്റിനൊപ്പം വ്യാജ ലിങ്കുകളെ സംബന്ധിച്ച വിശദീകരണങ്ങൾ നൽകുന്ന ഒരു പ്രസ്സ് റിലീസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ഈ സൈറ്റുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. യഥാർത്ഥ വെബ്സൈറ്റിന് സമാനമായ രീതിയിലുള്ള വെബ്സൈറ്റിന്റെ അവതരണം ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള മൂന്ന് സൈറ്റുകളാണുള്ളതെന്നും ഈ സൈറ്റുകളിലൂടെ അപേക്ഷിച്ചവരിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു എന്നും പ്രസ്സ് റീലിസിൽ പറയുന്നു.

പ്രചരിക്കുന്ന ലിങ്കുകൾ: www.sarvashiksha.online, https://samagra.shikshaabhiyan.co.in, https://shikshaabhiyan.org.in

പ്രസ്സ് റിലീസ്:


ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന സൈറ്റ് ഇതിനു മുന്നേയും വന്നിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. 2020 ഫെബ്രുവരി ഏഴിന് ബിശാൽ കുമാർ ഠാക്കുർ എന്ന വ്യക്തി ഒരു വ്യാജ സൈറ്റിനെ പറ്റി ഒരു വീഡിയോയും ചെയ്തിട്ടുണ്ട്.

ബിശാൽ കുമാർ ഠാക്കുറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വാസ്തവം

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ സർവ്വ ശിക്ഷ അഭിയാൻ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന ലിങ്കുകൾ വ്യാജമാണ്. അത്തരത്തിൽ ഒരു പദ്ധതിയോ അതിനേ കുറിച്ചുള്ള അറിയിപ്പോ സർക്കാർ വൃത്തങ്ങളിൽ ലഭ്യമല്ല.

Content Highlights: Does Sarva Shiksha Abhiyan offer jobs? What is the truth? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section
Most Commented