ഇറ്റലിയിൽ പ്രധാനമന്ത്രി യാത്ര ചെയ്തത് ടാക്‌സി കാറുകളിലോ? | Fact Check


ജസ്ന ജയൻ / ഫാക്‌സ് ചെക്ക് ഡെസ്‌ക്

പോപ്പുമായുള്ള കൂടിക്കാഴ്ചയ്ക്കായി വന്നിറങ്ങുന്ന മോദിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പ്രചരിക്കുന്ന ചിത്രം

റ്റലി സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാത്ര ചെയ്യാൻ ലഭിച്ചത് ടാക്‌സി കാറെന്ന പരിഹാസത്തോടെ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ രവിഷ് കുമാറിന്റെ പേരിലുള്ള ഫാൻസ് ക്ലബിന്റെ ഫേസ്ബുക്ക് ഐ.ഡിയിലാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രം 1400-ലധികം പേരാണ് ലൈക്ക് ചെയ്തത്. നാന്നൂറോളം പേർ ഷെയർ ചെയ്തിട്ടുമുണ്ട്.

taxi

അന്വേഷണം

പതിനാറാമത് ജി 20 സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മോദി റോമിലെത്തിയത്. ഒക്ടോബർ 30-ന് പ്രധാനമന്ത്രി വത്തിക്കാനിലെത്തി കത്തോലിക്കാ സഭാ പരമാധ്യമക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പോപ്പുമായുള്ള കൂടിക്കാഴ്ചയ്ക്കായി വന്നിറങ്ങുന്ന മോദിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മോദി വന്നിറങ്ങുന്ന ഫോക്‌സ്‌വാഗൺ കാറിന് മുകളിലായി ടാക്‌സിയെന്ന ബോർഡ് സ്ഥാപിച്ചതായാണ് ചിത്രത്തിലുള്ളത്. അന്വേഷണത്തിൽ ഇതേ ചിത്രം പലരും പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറിന് മുകളിലും ടാക്‌സി ചിഹ്നം കാണം. മോദി സഞ്ചരിച്ച കാറിന് പിന്നിൽ ഇറ്റാലിയൻ ഭാഷയിൽ 'La prima app in italia per taxi' (ഇറ്റലിയിൽ ടാക്‌സികൾക്കായുള്ള ആദ്യ ആപ്പ്- എന്നാണ് ഇതിനർത്ഥം.) എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫോട്ടോ സെബു ജോർജ്, കാലാ എന്നീ ഫേസ്ബുക്ക് ഐ.ഡികളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/photo.php?fbid=6980899995257180&set=p.6980899995257180&type=3

ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി ഇറ്റലിയിലെത്തിയത്. പ്രധാനമന്ത്രിയുടെ റോം സന്ദർശനം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി റോം സന്ദർശിക്കുന്നത് എന്നതിനാലും രാഷ്ട്രീയ പ്രാധാന്യവും കണക്കിലെടുത്തുമായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വാർത്താ ഏൻസിയായ എ.എൻ.ഐ. നൽകിയ വാർത്തകളും ദൃശ്യങ്ങളും പരിശോധിച്ചു. എ.എൻ.ഐയുടെ ട്വിറ്റർ ഹാന്റലിൽനിന്നു റോം സന്ദർശനത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ലഭിച്ചു.
https://twitter.com/ANI/status/1454355693142564865
https://www.facebook.com/suryodayenergy/videos/404919874559435

taxi
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രവും എ.എൻ.ഐയുടെ ചിത്രവുമായുള്ള താരതമ്യം.

വാസ്തവം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനവേളയിൽ അദ്ദേഹം യാത്ര ചെയ്തത് ടാക്‌സി കാറുകളിലാണെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വാസ്തവവിരുദ്ധമാണ്. പ്രധാനമന്ത്രിയുടെ റോം സന്ദർശന വേളയിലെ ചിത്രം എഡിറ്റ് ചെയ്താണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന ചിത്രങ്ങളിൽ കറുത്ത കാറിന് മുകളിൽ മഞ്ഞ ബോർഡിൽ കറുത്ത അക്ഷരങ്ങളിൽ ടാക്‌സി എന്ന് രേഖപ്പെടുത്തിയതായാണ് ഉള്ളത്. എന്നാൽ ഇറ്റലിയിലെ ടാക്‌സി കാറുകൾ വെള്ളനിറത്തിലാണ്. ഇവയ്ക്ക് മുകളിൽ കറുത്ത (കടും നീല നിറത്തിലുള്ള ബോർഡിൽ) വെള്ള അക്ഷരങ്ങൾകൊണ്ടാണ് ടാക്‌സി എന്ന് രേഖപ്പെടുത്തുന്നത്.

Content Highlights: Did the Prime Minister traveled in Italy in a taxi? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented