പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം | കടപ്പാട്: www.facebook.com/100077853661964/posts/445010857421291/
മ്യാൻമർ സൈന്യം ബ്രഹ്മോസ് ക്രൂയിസ് മിസൈൽ വിജയകരമായി വിക്ഷേപിച്ചു എന്ന വാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് ബർമീസിൽ നൽകിയിരിക്കുന്ന വിവരണം ഇപ്രകാരമാണ്- 'മ്യാൻമർ സൈന്യം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി വിക്ഷേപിച്ച വിവരം അറിയിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു (കോകോ ദ്വീപ്)'. എട്ട് സെക്കന്റ് ദൈർഘ്യമാണ് പ്രചരിക്കുന്ന വിഡിയോയ്ക്കുള്ളത്.
ഈ ദൃശ്യങ്ങൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
റിവേഴ്സ് ഇമേജ് ടൂളുകൾ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി. പരിശോധനയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളോട് സാമ്യമുള്ളൊരു വീഡിയോ NDTV-യുടെ വെബ്സൈറ്റിൽ നിന്ന് കണ്ടെത്തി.

കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു തന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലും പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണ ചിത്രം ദേശീയ ഓൺലൈൻ മാധ്യമമായ ഫസ്റ്റ് പോസ്റ്റിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വാസ്തവം
മ്യാൻമർ സൈന്യം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു എന്ന വാദവവുമായി പ്രചരിക്കുന്ന വീഡിയോ വാസ്തവവിരുദ്ധമാണ്. യഥാർത്ഥത്തിൽ ഇന്ത്യൻ സായുധസേന ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വിജയകരമായി നടത്തിയപരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. 1988-ൽ ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ.) റഷ്യയിലെ Russian Federation's NPO Mashinostroyeniya തമ്മിലുള്ള സംയുക്ത സംരംഭമായാണ് ബ്രഹ്മോസ് വികസിപ്പിച്ചെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..