തീസ്ത സെതൽവാദിന്റെ മുതുമുത്തച്ഛൻ ജനറൽ ഡയറിനെ കുറ്റവിമുക്തനാക്കിയോ? വാസ്തവം എന്ത്? | Fact Check


ഗ്രീഷ്മ ഗ്രീഷ്മം / ഫാക്ട് ചെക്ക് ഡെസ്‌ക്

കടപ്പാട്: ANI, www.sikh-history.com/ & Economic Times

നുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ തീസ്ത സെതൽവാദിനെ ഗുജറാത്ത് എ.ടി.എസ്. (anti-terror squad) 2022 ജൂൺ 25-ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീസ്ത സെതൽവാദിന്റെ മുതുമുത്തച്ഛനെ കുറിച്ച് ചില പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കുന്നത്. 'ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറൽ ഡയറിനെ കുറ്റവിമുക്തനാക്കിയ ഹണ്ടർ കമ്മിറ്റിയിലെ(Hunter Committee) അംഗമായിരുന്നു തീസ്ത സെതൽവാദിന്റെ മുതുമുത്തച്ചനായ സർ ചിമൻലാൽ ഹരിലാൽ സെതൽവാദ്. അദ്ദേഹത്തിന്റെ പുത്രനായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ' എന്നാണ്
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്നത്. തീസ്ത സെതൽവാദിനെ കുറിച്ച് വരുന്ന വാർത്തകൾക്ക് ചുവടെ കമന്റുകളായും ഇത് പ്രചരിക്കപ്പെടുന്നുണ്ട്.

പ്രചരിക്കുന്ന ട്വീറ്റ്‌റുകളുടെ സ്‌ക്രീന്‌ഷോട്ട് | കടപ്പാട് : twitter

ഇതിന് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

തീസ്ത സെതൽവാദിന്റെ മുതുമുത്തച്ഛനായ സർ ചിമൻലാൽ ഹരിലാൽ സെതൽവാദിനെ കുറിച്ച് അന്വേഷിച്ചു. 1919-ലെ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ഡിസോർഡേഴ്‌സ് എൻക്വയറി കമ്മിറ്റിയിൽ (Disorders Enquiry Committee) അംഗമായിരുന്നു സർ ചിമൻലാൽ. കമ്മിറ്റിയുടെ ചെയർമാനായിരുന്ന വില്യം ഹണ്ടർ പ്രഭുവിന്റെ പേരിൽ പിന്നീട് അത് ഹണ്ടർ കമ്മിറ്റി എന്നറിയപ്പെട്ടു.

ഒമ്പതംഗ ഹണ്ടർ കമ്മിറ്റിയിലെ മൂന്ന് ഇന്ത്യൻ അംഗങ്ങളിൽ ഒരാളായിരുന്നു സർ ചിമൻലാൽ ഹരിലാൽ സെതൽവാദ്. അന്ന് ബോംബെ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകനുമായിരുന്നു അദ്ദേഹം. യുണൈറ്റഡ് പ്രൊവിൻസ് ലെജിസ്ലേറ്റീവ് കൗൺസിൽ (ഇന്നത്തെ ഉത്തർപ്രദേശ് - ഉത്തരാഖണ്ഡ് പ്രദേശം) അംഗമായ പണ്ഡിറ്റ് ജഗത് നാരായൺ മുല്ല, ഗ്വാളിയർ സംസ്ഥാനത്തിന്റെ മുൻ ചീഫ് ജസ്റ്റിസായിരുന്ന സർദാർ സാഹിബ്‌സാദ സുൽത്താൻ അഹമ്മദ് ഖാൻ എന്നിവരായിരുന്നു ഹണ്ടർ കമ്മിറ്റിയിലെ മറ്റ് രണ്ട് ഇന്ത്യക്കാർ.

https://www.parliament.uk/about/living-heritage/evolutionofparliament/legislativescrutiny/parliament-and-empire/collections1/collections2/amritsar-hunter-commission/ ">
കടപ്പാട്: https://www.parliament.uk/about/living-heritage/evolutionofparliament/legislativescrutiny/parliament-and-empire/collections1/collections2/amritsar-hunter-commission/

1919 ഏപ്രിൽ 13-നു നടന്ന ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ജനറൽ ഡയറിനെ കമ്മിറ്റി ചോദ്യം ചെയ്തു. അന്വേഷണങ്ങളുടെ അവസാനം, ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുന്നതിന് മുമ്പ് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ഡയർ ആവശ്യപ്പെട്ടില്ല, വെടിമരുന്ന് തീരുന്നത് വരെ വെടിവയ്പ്പ് തുടർന്നുവെന്നും കണ്ടെത്തി. എന്നാൽ, ഡയറിന്റെ ഉദ്ദേശ്യവും വെടിവയ്പ്പിനുള്ള ശിക്ഷയും ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ കമ്മിറ്റി അംഗങ്ങൾക്കിടയിൽ വിയോജിപ്പുകൾ ഉണ്ടായിരുന്നു. അതിനാൽ രണ്ട് റിപ്പോർട്ടുകളാണ് 1920 മെയ് 26-ന് കമ്മിറ്റി, കേന്ദ്ര ലെജിസ്ലേറ്റീവ് കൗൺസിലിന് സമർപ്പിച്ചത്.

കമ്മറ്റിയിലെ ഭൂരിപക്ഷം വരുന്ന ബ്രിട്ടീഷുകാരുടെ അംഗീകാരം ലഭിച്ച ഒരു റിപ്പോർട്ട് ഹണ്ടർ പ്രഭു സമർപ്പിച്ചപ്പോൾ, സർ ചിമൻലാൽ സമർപ്പിച്ചത് കമ്മറ്റിയിലെ ന്യൂനപക്ഷമായ ഇന്ത്യക്കാരുടെ അഭിപ്രായമായിരുന്നു. ഹണ്ടർ പ്രഭുവിന്റെ റിപ്പോർട്ടിൽ തന്റെ ഔദ്യോഗിക കടമ നിറവേറ്റിയതിലൂടെ ഡയർ ചെയ്തത് ശരിയാണെന്ന് പറയുന്നു. എന്നാൽ, സർ ചിമൻലാലിന്റെ റിപ്പോർട്ടിൽ, ജാലിയൻ വാലാ ബാഗിൽ ജനറൽ ടയറിന്റെ നടപടി അധാർമികവും എതിർക്കപ്പെടേണ്ടതുമാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിച്ചു

ഹണ്ടർ റിപ്പോർട്ട് |കടപ്പാട്: British Reaction To The Amritsar Massacre

ചിമൻലാലിന്റെ മൈനോറിറ്റി റിപ്പോർട്ട് | കടപ്പാട്: British Reaction To The Amritsar Massacre & ചിമൻലാൽ സെതൽവാദിന്റെ ആത്മകഥ

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ സർ ചിമൻലാൽ ഹരിലാൽ സെതൽവാദിന്റെ മകനായിരുന്നുവെന്നതിന് പിന്നിലെ വസ്തുതയാണ് പിന്നീട് പരിശോധിച്ചത്. അന്വേഷണത്തിൽ ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ എം.സി. സെതൽവാദ് എന്ന മോത്തിലാൽ ചിമൻലാൽ സെതൽവാദ്. സർ ചിമൻലാൽ ഹരിലാൽ സെതൽവാദിന്റെ മകനാണ് എം.സി. സെതൽവാദ്. 28 ജനുവരി 1950- 1 മാർച്ച് 1963 വരെ ഇന്ത്യയുടെ അറ്റോർണി ജനറലായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ കാലം അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചതും എം.സി. സെതൽവാദ് തന്നെയാണ്.

എം.സി. സെതൽവാദ് | കടപ്പാട്: indianlawwatch.com

https://www.indif.com/india/government/attorney_general_india.asp
https://lawcommissionofindia.nic.in/main.htm
http://www.barcouncilofindia.org/about/legends-of-the-bar/m-c-setalvad/

വാസ്തവം

തീസ്ത സെതൽവാദിന്റെ മുതുമുത്തച്ചനായ സർ ചിമൻലാൽ ഹരിലാൽ സെതൽവാദ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ ജനറൽ ഡയറിനെ കുറ്റവിമുക്തനാക്കി എന്ന വാദം തെറ്റിദ്ധാരണ പരത്തുന്നതാണ്. ചിമൻലാൽ ഹരിലാൽ സെതൽവാദ് ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല അന്വേഷിച്ച ഹണ്ടർ കമ്മിറ്റിയിലെ അംഗമായിരുന്നു. എങ്കിലും ഡയറിനെ കുറ്റവിമുക്തനാകാനുള്ള കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനത്തെ അദ്ദേഹം ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങളായ മൂന്ന് ഇന്ത്യക്കാർ എതിർത്തിരുന്നു. ഇത് കൂടാതെ ഡയറിനെതിരെ ഒരു സമാന്തര റിപ്പോർട്ടും അവർ അന്നത്തെ ബ്രിട്ടീഷ് സർക്കാരിന് സമർപ്പിച്ചിരുന്നു. ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ ആയ എം.സി. സെതൽവാദ് ഇദ്ദേഹത്തിന്റെ മകനാണ്.

Content Highlights: General Dyer, Jalian Wala Bag, Teesta Setalvad, Great-grandfather, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented