ജോഡോ യാത്ര കർണാടകയിലെത്തിയപ്പോൾ രാഹുലിന്റെ വേഷം മാറിയോ? സത്യം മറ്റൊന്ന് | Fact Check


ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന ചിത്രം

ഭാരത് ജോഡോ യാത്ര കർണാടകത്തിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയുടെ വേഷം മാറി എന്ന് പരിഹസിച്ചുകൊണ്ട് ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നെറ്റിയിൽ ചന്ദനക്കുറിയും കഴുത്തിൽ ഓം നമഃ ശിവായ എന്ന് എഴുതിയ ഷാളുമണിഞ്ഞ് നിൽക്കുന്ന രാഹുലിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എന്താണ് വാസ്തവം എന്ന് പരിശോധിക്കുന്നു.

പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നിന്റെ സ്‌ക്രീൻഷോട്ട് അന്വേഷണം

അന്വേഷണം



രാഹുൽ ഗാന്ധിയെക്കൂടാതെ പ്രിയങ്ക ഗാന്ധിയെയും പ്രചരിക്കുന്ന ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. കർണാടകത്തിൽവെച്ച് ഭാരത് ജോഡോ യാത്രയിൽ പങ്കു ചേരുമെന്ന് അറിയിച്ചതല്ലാതെ ഇതുവരെയും പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമായിട്ടില്ല. അതിനാൽതന്നെ ഇത് ജോഡോ യാത്രയുടേതല്ല എന്നുറപ്പിക്കാം.

വ്യക്തമായി പരിശോധിച്ചാൽ പിന്നിലുള്ള കെട്ടിടങ്ങളിലെ ബോർഡുകൾ ഹിന്ദിയിലാണ് എഴുതിയിരിക്കുന്നതെന്ന് കാണാൻ സാധിക്കും. സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, എൻ.ഡി.ടി.വിയുടെ ഒരു വാർത്തയിൽ പ്രസ്തുതചിത്രം കണ്ടെത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന്റെ ചിത്രമാണിതെന്നാണ് റിപ്പോർട്ടിൽനിന്ന് കണ്ടെത്താനായത്. 2022 മാർച്ച് നാലിന് പ്രസിദ്ധീകരിച്ച വാർത്തയാണിത്.

കൂടാതെ, 'ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.കെ.' എന്ന ട്വിറ്റർ അക്കൗണ്ടിലും ചില ഓൺലൈൻ മാധ്യമങ്ങളിലും ഇതേ വിവരങ്ങളോടെ ചിത്രം നല്കിയിട്ടുള്ളതായും കണ്ടെത്തി.

എൻ.ഡി.ടി.വി. വാർത്തയുടെ സ്‌ക്രീൻഷോട്ട്

എൻ.ഡി.ടി.വി. വാർത്തയുടെ ലിങ്ക്:
https://www.ndtv.com/india-news/up-polls-not-dharma-pm-seeks-vote-on-basis-of-lies-rahul-gandhi-in-ups-varanasi-2803925

തുടർന്നുള്ള അന്വേഷണത്തിൽ, വാർത്താ ഏജൻസിയായ എ.എൻ.ഐ. പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് വീഡിയോ ലഭിച്ചു. വിശ്വനാഥ ക്ഷേത്രത്തിൽനിന്നു ദർശനം കഴിഞ്ഞ് വരുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും ദൃശ്യങ്ങളാണിതെന്നാണ് വീഡിയോയുടെ വിവരണത്തിൽ പറയുന്നത്.

ദൃശ്യങ്ങളിലുള്ളത് കാശി വിശ്വനാഥ ക്ഷേത്ര പരിസരമാണെന്ന് സ്ഥിരീകരിച്ചു. ചിത്രവും വിഡിയോയും ഒരേ ദിവസത്തേതാണോ എന്നതാണ് അടുത്തതായി പരോശോധിച്ചത്.

പ്രചരിക്കുന്ന ചിത്രത്തിലും എ.എൻ.ഐയുടെ വീഡീയോയിലും ഇരുവരും ഒരേ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെന്ന് കാണാൻ സാധിക്കും. ചിത്രത്തിൽ പ്രിയങ്കയുടെ കൂടെയുള്ള കണ്ണട വെച്ച സ്ത്രീയെ വീഡീയോയിലും കാണാം. കൂടാതെ, വീഡിയോയിലും പ്രചരിക്കുന്ന ചിത്രത്തിലും തെരുവുകൾ അലങ്കരിച്ചിരിക്കുന്നത് സമാനമായാണ്. അങ്ങനെ, രണ്ടും ഒരേ ദിവസം പകർത്തിയവയാണെന്നും ഉറപ്പിച്ചു. 2022 മാർച്ച് നാലിനാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്.

വാസ്തവം

ഭാരത് ജോഡോ യാത്ര കർണാടകത്തിലെത്തിയപ്പോൾ രാഹുൽ ഗാന്ധി ചന്ദനക്കുറിയും മതപരമായ ഷാളും ആണിഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. 2022 മാർച്ച് 4 നു അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ വേളയിലെടുത്ത ചിത്രമാണ് ഇപ്പോൾ തെറ്റായി പ്രചരിക്കുന്നത്.

Content Highlights: Rahul Gandhi, Priyanka, Bharat Jodo Yatra, Karnataka, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented