ആലുവയിൽ മുസ്ലീം സ്ത്രീകൾ ഉസ്താദുമാർക്കെതിരെ പ്രതിഷേധം നടത്തിയോ? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം

മുസ്ലീം സ്ത്രീകൾ ഉസ്താദുമാർക്കെതിരെ പ്രതിഷേധ സമരം നടത്തി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു കൂട്ടം സ്ത്രീകളേയും അവർ കൈയിൽ പിടിച്ച ബാനറും കൊടികളും കാണാം. കൈയിലെ ബാനറിന്റെ മുകളിലായി മദ്രസ ഉസ്താദുമാരുടെ പീഡനം അവസാനിപ്പിക്കുക എന്നാണ് എഴുതിയിരിക്കുന്നത്. 2022 ജനുവരി 14, വെള്ളി' എന്ന തീയതിയും 'ആലുവ' എന്ന സ്ഥലപ്പേരും ബാനറിൽ എഴുതിയിട്ടുണ്ട്. ഏറ്റവും അടിയിലായി 'മുസ്ലിം സ്ത്രീകൾക്ക് വെളിച്ചണ്ണക്ക് സബ്‌സിഡി പ്രഖ്യാപിക്കുക' എന്നും എഴുതിയിട്ടുള്ളതായി കാണാം.

ഇങ്ങനെയൊരു സംഭവം നടന്നോ? എന്താണ് ചിത്രത്തിനു പിന്നിലെ വാസ്തവം?

അന്വേഷണം

റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിച്ച് ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചു. അങ്ങനെ, ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്ത സോൾജിയേഴ്‌സ് ഓഫ് ക്രോസ്സ് (Soldiers of Cross) എന്ന പേജ് കണ്ടെത്തി. 2022 ജനുവരി 15-നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

WJM
പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

ചിത്രം പരിശോധിച്ചപ്പോൾ, 'മദ്രസ ഉസ്താദുമാരുടെ പീഡനം അവസാനിപ്പിക്കുക' എന്നെഴുതിയിരിക്കുന്ന ഭാഗത്തിന്റെ അരികുകൾ ബാക്കി ഭാഗങ്ങളുമായി ചേരാതെ നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ, എറർ അനാലിസിസ് ടൂൾ ഉപയോഗിച്ച് ടെസ്റ്റ് ചെയ്തു. പ്രസ്തുത ഭാഗവും 'മുസ്ലിം സ്ത്രീകൾക്ക് വെളിച്ചണ്ണക്ക് സബ്‌സിഡി പ്രഖ്യാപിക്കുക' എന്ന ഭാഗവും എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി.

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ ലോഗോ ചിത്രത്തിൽ കാണാം. പ്രസ്തുത തീയതിയിൽ അവർ ഇത്തരത്തിൽ പ്രധിഷേധം സംഘടിപ്പിച്ചിരുന്നോ എന്ന് പരിശോധിച്ചു. ബാനർ സൂചിപ്പിക്കുന്ന തീയതിയിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ഉസ്താദുമാർക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടില്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവർ പ്രതിഷേധം നടത്തിയത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ആയിരുന്നു. നീതിക്കായി പോരാടുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് 2022 ജനുവരി 14-ന് കേരളത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. അതിന്റെ ചിത്രങ്ങൾ അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽനിന്ന് ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിന്റെ യഥാർത്ഥ പകർപ്പ് ലഭിക്കുകയും ചെയ്തു.

ustad

യഥാർത്ഥ ചിത്രത്തിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:

'ഫ്രാങ്കോ മുളക്കൽ കേസ് പ്രോസിക്യൂഷൻ പരാജയം'
'വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് എറണാകുളം'

മാത്രമല്ല, 2022 ജനുവരി 16-ന് പ്രചരിക്കുന്ന എഡിറ്റ് ചെയ്ത ചിത്രത്തിന്റെ ഒറിജിനൽ പകർപ്പ് കൊളാഷ് ചെയ്ത് സോൾജിയേഴ്‌സ് ഓഫ് ക്രോസ്സ് തന്നെ മറ്റൊരു വിശദീകരണത്തോടെ അവരുടെ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ഇങ്ങനെ വ്യാജചിത്രം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിനെതിരെ പോലീസിൽ പരാതി നൽകിയതായി 2022 ജനുവരി 17-ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അവർ അറിയിച്ചിട്ടുണ്ട്. സംഭവം മാധ്യമത്തിൽ വാർത്തയാവുകയും ചെയ്തു.

വാസ്തവം

മുസ്ലീം സ്ത്രീകൾ ഉസ്താദുമാർക്കെതിരെ പ്രതിഷേധ സമരം നടത്തി എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കേസിൽ പ്രോസിക്യൂഷൻ പരാജയമാണെന്ന് ഉന്നയിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പ്രകടനം നടത്തിയിരുന്നു. അതിന്റെ ഭാഗമായി ആലുവ ബാങ്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം എഡിറ്റ് ചെയ്താണ് ഈ തെറ്റായ പ്രചാരണം.

Content Highlights: Did Muslim women protest against Ustads in Aluva? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented