തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വ്യാജപ്രചാരണവുമായി സപ്ലൈകോയിലെ സിഐടിയു നേതാവ്. സൗജന്യ ധാന്യക്കിറ്റ് നിറയ്ക്കുന്നവര്‍ക്ക് പണം നല്‍കുമെന്നും ആ തുക മാറ്റിവെച്ചിരിക്കുന്നുവെന്നുമാണ് വ്യാജ പ്രചാരണം. ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജപ്രചാരണം കണ്ടെത്തിയത്. കിഴക്കേക്കോട്ട പീപ്പിള്‍സ് ബസാറിലെ സീനിയര്‍ അസിസ്റ്റന്റായ അനില്‍കുമാറാണ് വ്യാജപ്രചാരണം നടത്തിയത്.
ഇദ്ദേഹത്തിനെതിരായ പരാതി മന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് മന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ഷാജി ഒരു മാധ്യമപപ്രവര്‍ത്തകന്‍ വാര്‍ത്ത ശേഖരിക്കാന്‍ വിളിക്കുന്നുവെന്ന രീതിയില്‍ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
സൗജന്യ ധാന്യ കിറ്റ് തയ്യാറാക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ചാണ്. എന്നാല്‍ ജോലി ചെയ്താല്‍ അതിന് പണം ലഭിക്കും ഇതിനുള്ള തുക മാറ്റിവെച്ചിട്ടുണ്ടെന്നാണ് അനില്‍ കുമാര്‍ പറയുന്നത്. ഇക്കാര്യം ഇയാള്‍ കിറ്റ് നിറയ്ക്കാനെത്തുന്ന പലരോടും പറയുന്നുണ്ട്. ഇതാണ് പരാതിക്ക് അടിസ്ഥാനമായതും അന്വേഷണത്തിന് ഇയടയാക്കിയതും.
പാക്ക് ചെയ്യുന്ന ജോലിക്കായി ഓരോ ഡിപ്പോകളിലും 25 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ കിറ്റ് തയ്യാറാക്കുന്നവര്‍ക്കുള്ള ഭക്ഷണത്തിനും വാഹന സൗകര്യം നല്‍കുന്നതിനും വേണ്ടിയാണ് തുക നീക്കിവെച്ചിരിക്കുന്നതെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
മുമ്പും അനില്‍കുമാറിനെതിരെ അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്. ക്രിമിനല്‍ കേസിലും ഇയാള്‍ പ്രതിയാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
Content Highlights: CITU leader spreads fake information against govt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..