ഫോണുമായി പിടിയിലായ യു.എ.ഇ.പൗരനെ മുഖ്യമന്ത്രി സഹായിച്ചെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നത് | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്

സ്വപ്‌ന സുരേഷ്, പിണറായി വിജയൻ

നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യു.എ.ഇ. പൗരനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടു എന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. പിടിയാലായ വ്യക്തിയുടെ തീവ്രവാദ ബന്ധം അന്വേഷിക്കാതെ ജയിൽമോചിതനാക്കി. മുഖ്യമന്ത്രി ഇത്തരക്കാരെ സംരക്ഷിക്കുന്നത് മകൾ വീണയുടെ ബിസിനസ്സ് മെച്ചപ്പെടുത്താനാണെന്നാണ് സ്വപ്ന ആരോപിച്ചത്. ഇതിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

2017 ജൂലൈ നാലിനായിരുന്നു യു.എ.ഇ. പൗരൻ ഗസ്സാൻ മുഹമ്മദ് അലാവി അൽ ജഫ്രി അൽ ഹാഷ്മി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. സുരക്ഷാ പരിശോധനക്കിടെ സി.ഐ.എസ്.എഫ്. ഇയാളുടെ ബാഗേജിൽനിന്നു നിരോധിത സാറ്റലൈറ്റ് ഫോൺ കണ്ടെടുത്തു. കൊറിയൻ നിർമ്മിതമായ തുറായ എന്ന സാറ്റലൈറ്റ് ഫോൺ ആണ് പിടിച്ചെടുത്തത്. തുടർന്ന് നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇന്ത്യൻ ഡിപാർട്ട്‌മെൻറ് ഓഫ് ടെലികമ്മ്യൂണിക്കേഷനിൽനിന്ന് അനുമതിയില്ലാതെ ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ കൈവശം വക്കാനോ ഉപയോഗിക്കാനോ പാടില്ല. ഇത് ലംഘിച്ചതിന് ഇന്ത്യൻ ടെലഗ്രാഫ് നിയമത്തിലെ 4, 20 വകുപ്പുകൾ ചുമത്തിയാണ് ഗസ്സാൻ മുഹമ്മദിനെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണിത്.

കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കായി നെടുമ്പാശ്ശേരി പോലീസുമായി ബന്ധപ്പെട്ടു. ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണിന് നിരോധനമുള്ളത് അറിഞ്ഞിരുന്നില്ല, ആയതിനാലാണ് ഫോൺ കൈവശം വച്ചതെന്നാണ് യു.എ.ഇ. പൗരൻ പോലീസിന് നൽകിയിരുന്ന മൊഴി.

യു.എ.ഇ. കോൺസുലേറ്റ് തങ്ങളുടെ പൗരന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സത്യവാങ്മൂലം നൽകി. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും ഗസാനെ ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ എപ്പോൾ വേണമെങ്കിലും ഹാജരാക്കുമെന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഉറപ്പ് നൽകുന്നതായി കോൺസുലേറ്റ് ജനറൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ച് അങ്കമാലി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയത് .

സാധാരണ വിദേശങ്ങളിൽവച്ച് പൗരന്മാർ കേസിൽ പെടുകയാണെങ്കിൽ ബന്ധപ്പെട്ട എംബസികൾ വിഷയത്തിൽ ഇടപെടും. ആവശ്യമായ നിയമസഹായവും ഉറപ്പാക്കും. ഇത് സ്വാഭാവിക നടപടിയാണ്. ഗസ്സാൻ മുഹമ്മദിന് വേണ്ടി യു.എ.ഇ. കോൺസുലേറ്റ് നടത്തിയതും ഇത്തരം ഇടപെടലാണ്. ഇയാളുടെ പാസ്‌പോർട്ട് വിട്ടുനൽകണം എന്നാശ്യപ്പെട്ട് ജൂലൈ ഏഴിന് അഭിഭാഷകൻ മുഖേന കോൺസുലേറ്റ് കോടതിയിൽ മെമ്മോയും നൽകിയിരുന്നു.

ഗസ്സാൻ മുഹമ്മദ് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2019 ജനുവരി 16-ന് ഇനുകൂല വിധി നേടുകയും ചെയ്തു. യു.എ.ഇ. സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഗസാൻ മുഹമ്മദെന്നാണ് ഹൈക്കോടതി ജഡ്ജി കെ. അബ്രഹാം മാത്യുവിന്റെ വിധിയിൽ പറയുന്നത്.

സുഹൃത്തിന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കുന്നതിനായാണ് കുടുംബാംഗങ്ങൾക്കൊപ്പം കേരളത്തിലെത്തിയത്. കേരളത്തിൽവച്ച് ഇയാൾ നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും എഫ്.ഐ.ആർ. റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലുണ്ട്.

https://hcservices.ecourts.gov.in/ecourtindiaHC/cases/display_pdf.php?filename=eISc8sUCYnQFBVP%2BVeJCON96Mh%2BHqiIAl4G1OTBuEYWoG6c25yXj7hhCo95LefGC&caseno=Crl.MC/7298/2017&cCode=1&appFlag=

രാജ്യത്തെ സാറ്റലൈറ്റ് ഫോൺ നിരോധനവുമായി ബന്ധപ്പെട്ട് വിദേശത്തെ ഇന്ത്യൻ എംബസികളുടെ ഉത്തരവുകളാണ് പിന്നീട് പരിശോധിച്ചത്. 2018 മെയ് 20-നാണ് അബുദാബിയിലെ ഇന്ത്യൻ എംബസി വിദേശികൾക്കായി ഇത് സംബന്ധിച്ച് പ്രത്യേക അറിയിപ്പ് സൈറ്റിൽ നൽകിയത് (ഗസ്സാൻ പിടിക്കപ്പെട്ടതാകട്ടെ 2017 ജൂലൈയിലും).

https://www.indembassyuae.gov.in/pdf/1.%20Advisory%20regarding%20Satellite%20Phone.jpg

2018 മെയ് 22-ന് ഖലീജ് ടൈംസ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ പ്രസ്തുത ഉത്തരവ് സംബന്ധിച്ച് വാർത്തയും നൽകിയിരുന്നു.
https://www.khaleejtimes.com/uae/new-advisory-on-satellite-phone-for-foreigners-travelling-to-india-from-uae

2016 മാർച്ച് ഏഴിന് സ്വീഡൻ സ്വദേശിയായ റാൽസ് ഓലോഫ് റികാർഡ് എന്നയാളെ സമാനമായ കേസിൽ കൊച്ചിയിൽ അറസ്റ്റ് ചെയ്തിരുന്നു. ദുബായിൽനിന്നു കൊച്ചിയിലെത്തി തൊട്ടടുത്ത ദിവസം ലക്ഷദ്വീപിലെ അഗത്തിയിലേക്കു പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരായ എഫ്.ഐ.ആർ. റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി-

https://hcservices.ecourts.gov.in/ecourtindiaHC/cases/display_pdf.php?filename=7yg5D%2FmJmLJFbv9l4Wl3vXC47xuCcpNSU%2BC6nE1HSjapoYMmD3Fh%2BrsJ%2FXx7qQ4z&caseno=Crl.MC/1526/2016&cCode=1&appFlag=

ഇക്കഴിഞ്ഞ ഏപ്രിലിൽ ജമ്മുകശ്മീരിലെ വിമാനത്താവളത്തിൽവച്ച് സ്വിറ്റ്‌സർലാൻറ് സ്വദേശിനിയെ സാറ്റലൈറ്റ് ഫോണുമായി പിടികൂടിയിരുന്നു. ഇന്ത്യൻ ടെലഗ്രാഫ് ആക്ട് സെക്ഷൻ 20,21 പ്രകാരം കേസെടുത്തു. കോടതിയിൽ 1000 രൂപ പിഴ കെട്ടിവെച്ച് വിട്ടയച്ചതായാണ് മാധ്യമ വാർത്ത.

http://www.jammulinknsews.com/newsdetail/280890/Jammu-Links-News-Foreigner_detained_with_satellite_phone_at_Jammu_#:~:text=JAMMU%3A%20A%20foreigner%20lady%20was,satellite%20phone%20at%20Jammu%20Airport.

https://indianexpress.com/article/cities/jaipur/foreigner-held-with-satellite-phone-at-jaipur-airport-5688157/

വാസ്തവം

സാറ്റലൈറ്റ് ഫോണുമായി കൊച്ചിയിൽ പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി വഴിവിട്ട രീതിയിൽ സഹായിച്ചു എന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരം കേസുകളിൽ ഇന്ത്യൻ ടെലഗ്രാഫ് നിയമ പ്രകാരമാണ് കേസെടുക്കുക, ജാമ്യം ലഭിക്കുന്ന വകുപ്പാണിത്. നേരത്തെയും സമാനകേസുകളിൽ പെട്ടവർക്ക് ജാമ്യം ലഭിച്ചിരുന്നു. നിരോധിത ഫോൺ കൈവശം വച്ചത് തെറ്റായ പ്രവർത്തികൾക്കല്ലെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഈ കേസുകൾ റദ്ദാക്കിയിട്ടുമുണ്ട്.

ഗസ്സാൻ മുഹമ്മദ് തീവ്രവാദിയാണെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് അടിസ്ഥാനമില്ല. ഗസ്സാനെതിരായ എഫ്.ഐ.ആർ. റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ പറയുന്നത് ഇയാൾ അബുദാബി സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നാണ്. അബദ്ധവശാലാണ് സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതെന്നും കേരളത്തിൽ ഉണ്ടായിരുന്ന കാലയളവിൽ അയാൾ ഇത് ഉപയോഗിച്ചിട്ടില്ല എന്നും കോടതി വിധിയിലുണ്ട്.

Content Highlights: Swapna Suresh, Allegation, Pinarayi Vijayan, UAE Citizen, Satellite Phone, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented